“പരാജയപ്പെട്ടുപോയി ഞാൻ.”
“ഹ ഹ ഹ .”
“എന്താ നീ ചിരിച്ചുകളഞ്ഞത്?”
“ഫലിതം കേൾക്കുമ്പോൾ ഞാൻ ഒരിക്കലും ചിരിക്കാതിരുന്നിട്ടില്ല.പ്രത്യേകിച്ചും തിരിച്ചറിവിൽ നിന്നുണ്ടാകുന്നതാവുമ്പോൾ.”
“നിനക്കെന്നോട് അനുതാപമോ, പുച്ഛമോ ഖേദമോ ദേഷ്യമോ മമതയോ ഒക്കെ തോന്നുമെന്നാണ് ഞാൻ കരുതിയത്!“
“എന്തിന്? അതുകൊണ്ടെന്തു കാര്യം? ഞാനങ്ങനെയൊക്കെ കരുതിയെന്ന് വിചാരിക്ക്യാ, നിന്റെ തോന്നലിന് എന്തെങ്കിലും ഇളക്കം സംഭവിക്കുമോ?”
“എങ്കിലും എന്റെ ഒരു ആശ്വാസത്തിന്.....”
“അതിന്റെ ആവശ്യമുണ്ടന്ന് തോന്നുന്നില്ല. ആട്ടെ, നാനാവഴിക്കും ആലോചിച്ചിട്ട് എല്ലാ മാർഗ്ഗങ്ങളും അടഞ്ഞെന്നു തോന്നിയപ്പോഴാണോ നീയിങ്ങനെ ഒരു പ്രസ്താവനയിൽ എത്തിച്ചേർന്നത്?”
“ഇനിയെന്തു വഴി, എവിടേയ്ക്ക് പോകാൻ?. ലങ്കാലക്ഷ്മിയിൽ രാവണൻ ചോദിക്കുന്ന ചോദ്യം ഞാനും ചോദിക്കട്ടെ, നിന്നോട്. പറയൂ എന്റെ ജീവിതം ഒരു പാഴ്ചിലവായിരുന്നോ?”
“കൂട്ടുകാരാ, ഈ ചോദ്യം തന്നെ തെറ്റാണ്. ഒരാൾക്ക് മറ്റൊരാളെ വിലയിരുത്തി ഉത്തരം കണ്ടുപിടിച്ച്നിർദ്ദേശിക്കാൻ കഴിയുമെന്ന മിഥ്യ പണ്ടേ പ്രചരിക്കുന്നുണ്ട്. വെറുതെയാ, എത്ര തൊട്ടുതൊട്ടു നടന്നാലും ഒരാൾ മറ്റൊരാളുടെ അകത്തല്ല പുറത്താണ്. ഒരോരുത്തരുടെയും ജീവിതവഴികൾ വിഭിന്നമല്ലേ?”
“എങ്കിലും എന്റെ ജീവിതം ഏറക്കുറെ നിനക്ക് സുപരിചിതമല്ലേ?”
“എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട എന്ന പ്രയോഗത്തിലൊക്കെ ശരി കുറച്ചേയുള്ളൂ.കടലിൽ പൊന്തിക്കിടക്കുന്ന മഞ്ഞുമലപോലെ നമ്മൾ ഭൂരിഭാഗവും നമ്മുടെ തന്നെ ഉള്ളിലായിരിക്കുമ്പോൾ പിന്നെങ്ങനെ? ഒരോ മനുഷ്യനും കണ്ടുപിടിക്കപ്പെടാത്ത നിരവധി ഭൂഖണ്ഡങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്. അങ്ങനെയിരിക്കെ നമ്മുടെ വിശ്വാസങ്ങളൊക്കെ വിശ്വാസങ്ങളുടെ അപ്പുറം കടക്കാറില്ല.”
“ഞാൻ നിന്നെ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ടല്ലോ...”
“ഹ ഹ ഹ... നീ വീണ്ടും ഫലിതം പറയുന്നു. നീ ഒന്നുകൂടി അടിക്ക്. പോരട്ടെ ചിരിക്കാനുള്ള ഓരോരോ വകകൾ...”
“നീ എന്റെ നോവിനെയും നിരാശയെയും അപഹസിക്കാൻ ശ്രമിക്കുകയാണോ?”
“എന്ന് നിനക്ക് തോന്നിയെങ്കിൽ ഞാൻ ഇത്തിരി മുൻപ് പറഞ്ഞത് ശരിയായി വരുന്നു എന്നാണർത്ഥം. ഇതുവരെ നമ്മൾ പരസ്പരം മനസ്സിലാക്കിയില്ല.”
“എനിക്ക് ഇതൊക്കെ പറയാൻ നീ മാത്രമേയുള്ളൂ...”
“ഇങ്ങനെ വെള്ളമൊഴിക്കാതെ വലിച്ചുകേറ്റല്ലേ. ദാ ഈ ഇറച്ചിത്തുണ്ടൊരണ്ണം ചവയ്ക്ക്. ഞാൻ പുറം തലോടിത്തരണോ? “
“വേണ്ട, സാരമില്ല. എനിക്കാരുമില്ല എന്നൊരു തോന്നൽ ഈയിടെയായി ഉള്ളിലിങ്ങനെ കലങ്ങിമറിയുന്നു.”
“അതൊരു നല്ല തോന്നല് തന്ന്യാ. ചെയ്യേണ്ട കാര്യങ്ങൾ തനിയെ ചെയ്യാൻ അത് ഒരു നിമിത്തമാവും.”
“ഒരു മനുഷ്യന് ഒറ്റപ്പെട്ട് ഒരു ലോകത്തിൽ എത്രകാലം കഴിഞ്ഞുകൂടും.? അതും നിറയെ മനുഷ്യർ കുമിഞ്ഞുകൂടിയ ഈ കാലത്ത്?“
“മനുഷ്യർ മാത്രമല്ലല്ലോ, ലോകത്ത് വേറെയുമുണ്ടല്ലോ ജീവജാലങ്ങൾ. പിന്നെ എപ്പോഴും നമ്മുടെ ചുറ്റിലും നമ്മെ ശ്രദ്ധിച്ച്, നമ്മെ ശ്രവിച്ച്, നമ്മെ സ്നേഹിച്ച്, നമ്മെ പരിചരിച്ച്, മനുഷ്യരുടെ ഒരു കൂട്ടം വേണമെന്ന ആഗ്രഹം ഒരു അത്യാഗ്രഹമാണ്. സ്വാർത്ഥതയിൽ നിന്നു വരുന്ന മണ്ടത്തരം നിറഞ്ഞ ഒരു ആലോചനയാണത്. എല്ലാവരും ഇങ്ങനെ തന്നെയല്ലേ ചിന്തിക്കുന്നത്. അപ്പോൾ കാര്യങ്ങൾ കൂടുതം സങ്കീർണ്ണമാവില്ലേ ചങ്ങാതീ...?”
“അതൊരു ആഗ്രഹമായിട്ടു പോലും കൊണ്ടു നടക്കാൻ പാടില്ലന്നാണോ?”
“മറ്റുള്ളവരെ ആശ്രയിച്ച് ആഗ്രഹങ്ങളും കിനാവുകളും കൊണ്ടുനടക്കുന്നത് നമ്മെ കുഴപ്പത്തിൽ കൊണ്ടെത്തിക്കും. അധൈര്യവും അപൂർണ്ണതയും നമ്മെ വലയം ചെയ്യും.”
“ഒന്നു മിണ്ടാനും പറയാനുമ്പോലും ആരുമില്ലാതെ മൌനത്തിലും ഏകാന്തതയിലും പെട്ട് നടുക്കടലിൽ തകർന്ന കപ്പൽ പോലെ......!“
“ നടുക്കടലിൽ തകരുന്ന കപ്പലിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്. മാർക്കേസിന്റെ കപ്പൽച്ഛേദം വന്ന നാവികന്റെ കഥ എന്ന നോവൽ നീയല്ലേ എനിക്ക് വായിക്കാൻ തന്നത്.? നടുക്കടലിൽ പെട്ടുപോയ ആ നാവികൻ തന്റെ ശരീരവും ജീവനും കരയിൽ കൊണ്ടെത്തിച്ച ആ അപാര ധൈര്യം നീയെത്ര വാഴ്ത്തിയിരിക്കുന്നു.ഹെമിംങ്‌വേയുടെ കിഴവൻ സാന്റിയാഗോയെ നീയെത്ര ആരാധിച്ചിരിക്കുന്നു. അൽക്കെമിസ്റ്റിൽ കൊയ്‌ലോ രൂപപ്പെടുത്തിയ സാന്റ്റിയാഗോയൂടെ ആത്മവിശ്വാസത്തെ നീ എത്ര പിന്തുടർന്നിരുന്നു. ആ നീ ഇപ്പോൾ ജീവിതം കൈയിൽ നിന്നു വഴുതി മണ്ണിൽ പതിച്ച ജലം പോലെ വറ്റിപ്പോവുന്നു എന്ന് ഓർത്തോർത്ത് കരഞ്ഞാലോ..?”
“ മരുഭൂമിയിൽ പെട്ടുപോയ ഒറ്റമരം പോലെ ഞാൻ....!“
“നീ ഇതുവരെ മറ്റുള്ളവരോടെ സംസാരിക്കുകയായിരുന്നില്ലേ. ആ തിരക്കിനിടയിൽ നീ ഒരാളെ ഓർത്തതേയില്ല.”
“ആര്? ആരാണത്. ഞാനറിയാത്ത ഒരു അജ്ഞാതൻ?”
“അതെ, നീയറിഞ്ഞില്ല. നിന്നെ തന്നെ ആശ്രയിച്ച്, നീ പുറപ്പെട്ടു പുറത്തേക്ക് പോകുമ്പോഴൊക്കെയും, നീ എത്രവൈകിയാലും വെളിച്ചം കെടുത്താതെ കാത്ത് കാത്ത ഉറങ്ങാതെ ഉള്ളിൽ ഇരിക്കുന്ന ഒരാളെ.”
“നീ എന്താ ഭ്രാന്തു പറയുന്നോ? ഞാൻ അത്ര ഫിറ്റായിട്ടില്ല...”
“ ഹ ഹ.. ചുമ്മാ നീ എല്ലാ കാലത്തും ഫിറ്റായിരുന്നു. സന്തോഷം ഉണ്ടാക്കാൻ സ്വന്തം ശരീരത്തെ നിരന്തരം പീഡിപ്പിക്കുന്നവരാണല്ലോ നാം മനുഷ്യർ. അതിനിടയിൽ ജീവിതം ശരിയായി ജീവിച്ച് അതിന്റെ ലഹരി അനുഭവിക്കാൻ നമുക്ക് കഴിയാറില്ല.”
“എനിക്ക് കേൾക്കണ്ട നിന്റെ ഫിലോസഫി...”
“അതെ നമുക്കെപ്പോഴും ലളിതമായ ഉത്തരങ്ങൾ മാത്രം മതിയല്ലോ. പോട്ടെ, ഞാൻ നിന്റെ ഉള്ളിലിരിക്കുന്ന അപരനെ കുറിച്ചാണ് പറഞ്ഞു വന്നത്. അകത്ത് നീ പൂട്ടിയിട്ടിരിക്കുന്ന അവൻ നിന്റെ ജീവിതത്തെ ഒരു തരി പോലും വേദനിപ്പിക്കാതെ നേർത്ത ഒച്ചയിൽ മുട്ടിവിളിക്കുന്നത് പുറത്ത് നീ ചെന്നു പെട്ട ആരവങ്ങൾക്കിടയിൽ നീ കേട്ടതേയില്ല.?”
“നിർത്ത് എന്റെ തല പെരുക്കുന്നു. നിന്നോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ലന്ന് കരുതൂ.. ഹേയ് ബയറർ വാ ഇവിടെ.. ഒരു റിപ്പീറ്റ്.”
“ഇതാ നിന്റെ പ്രശ്നം എന്നും നീ ഇങ്ങനെ ഒളിച്ചോടുകയായിരുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക്. ആ പോക്ക് പോകെ ഒരു ഭാര്യപ്പോലെ നിന്റെ വരവും കാത്ത് ഇരുന്ന് മടുത്ത നിന്റെ അപരൻ യുഗങ്ങളായി പുറത്തുനിന്നും വാതിലിൽ ഒരു ചെറു തട്ട് പോലും കേൾക്കാതെ മയക്കത്തിലായി. നിന്നിൽ നിന്ന് എന്നെങ്കിലും ചില ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന് കരുതിയ അവൻ വന്ന് വന്ന് തീരെ നിരാശനായി, ഒട്ടും ഊർജ്ജസ്വലനല്ലാതെ ആയിത്തീർന്ന് ഗള്ളിവറെ പോലെ നീണ്ട ഉറക്കത്തിൽ വീണു. നിരന്തരം എണ്ണ പകർന്ന് തെളിക്കുവയ്ക്കാൻ ആളില്ലാത്ത കാരണം ഉള്ളിൽ വെളിച്ചം പകർന്ന വിളക്ക് കരിന്തിരിയെരിഞ്ഞു കെട്ടു..”
“ഹൊ അവനവനെ അറിയുന്ന ഈ വരണ്ട തത്വവിചാരം കേട്ട് മടുത്തു. ഇനി ഫിറ്റാവാൻ ആദ്യം മുതൽ തുടങ്ങണം.”
“അതെ, സത്യങ്ങളെ നേരിടുമ്പോൾ ഒളിച്ചോടാൻ നാം നമ്മുടെ ശരീരത്തിൽ കുത്തിനിറച്ചതൊന്നും തുണയായി വരില്ല. ആത്മാവിനു വിശക്കുമ്പോൾ ശരീരം പുഷ്ടിപ്പെടുത്തിയിട്ടെന്തു കാര്യം എന്ന് പണ്ടുള്ളവർ പറയും..”
“എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ട്.”
“ഹ ഹ ഹ ... ഞാൻ എഴുത്തച്ഛന്റെ രാമായണത്തിലെ ലക്ഷ്മണോപദേശം ഒന്നു നീട്ടിച്ചൊല്ലാം. നിന്റെ പെഗ്ഗിനൊപ്പം ഒരു വെറൈറ്റി കോമ്പിനേഷൻ ആവും. എന്താ തുടങ്ങട്ടോ?”
“നീയും ഉപകരിക്കില്ല അല്ലേ?’
“ ഹ ചൂടായി ഇറങ്ങിപ്പോകാതെ അവിടെ കുത്തിരിക്കിൻന്ന് എന്റെ മാഷേ. ദേഹമനങ്ങാതെ, ദഹനേന്ദ്രിയങ്ങൾ വേണ്ടത്ര പ്രവർത്തിക്കാത്തപ്പോൾ നീ ഏത് ഭക്ഷണം കഴിച്ചാലും രുചിയുണ്ടാവില്ല. നീ അത് നീക്കിയെറിയും. വിളമ്പുന്നവനെ അവഗണിച്ച് ഇറങ്ങിപ്പോകും. നീ അദ്ധ്വാനിക്കുകയും ക്ഷീണിക്കുകയും ചെയ്യുമ്പോൾ കുറച്ചുമുൻപ് നീക്കിയെറിഞ്ഞ അതേ ഭക്ഷണം വീണ്ടും തന്നാൽ അളവ് കുറഞ്ഞുപോയതിനാവും നീ പരിഭവം പറയുന്നത്, രുചിയെപ്രതിയാവില്ല.”
“നീ കാട് കയറുന്നു.”
“കാട് കയറുന്നത് അത്ര വലിയ കുറ്റമല്ല. മാത്രമല്ല മനസ്സിനും ശരീരത്തിനും വളരെ നല്ലതാണ് താനും. നഗരജീവിതം വെടിഞ്ഞ് മലമുകളിൽ പോയി ഒറ്റയ്ക്ക് പാർത്ത തോറോയുടെ വാൾഡൻ(കാനനജീവിതം) വായിച്ചിട്ട് നീ പണ്ട് പറഞ്ഞത് എനിക്ക് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. എല്ലാം വിട്ടെറിഞ്ഞ് ഒരിക്കൽ അങ്ങനെ ഒരു ജീവിതം നയിക്കണമെന്ന്. ആ നീയാണോ ഇപ്പോൾ ഏകാന്തതയെയും മടുപ്പിനെയും ഒറ്റപ്പെടലിനെയുമൊക്കെ ഓർത്ത് തകർന്നടിഞ്ഞ് എന്റെ മുൻപിൽ ഇരിക്കുന്നത്. മഞ്ഞുമലകളിലൂടെ അലഞ്ഞ് ആത്മാന്വേഷണം നടത്തി ഗാവോ സിങ് ജിയാന് ആത്മശൈലം എന്ന നോവലിന് നോബൽ സമ്മാനം കിട്ടിയപ്പോഴും നീ ആവേശഭരിതനായിരുന്നു. എന്നിട്ടിപ്പോൾ നഗരത്തിന്റെ അലവലാതിത്തരങ്ങൾ കൊഴിഞ്ഞുപോകുന്നതിന്റെ വേവലാതി പരാതിയായി പറയുന്നു. കഷ്ടം..!“
“നീ എന്നെ കുത്തിനോവിക്കല്ലേ, ഞാൻ ഒരു ആഴക്കിണറിലേക്ക് വീണു പോകുംപോലെ...”
“പോകൂ, ആഴങ്ങളിലേക്ക് പോകൂ, ഇനി നിന്നെ രക്ഷിക്കാൻ നിനക്ക് മാത്രമേ കഴിയൂ. നീ നിന്നോടും തിരിച്ച് മനുഷ്യന്റെ ഭാഷയിൽ വർത്തമാനം പറയാത്ത ജീവജാലങ്ങളോടും സംവദിക്കൂ.നിന്റെ ഉള്ളിൽ വെളിച്ചമണച്ച് കിടന്നുറങ്ങിയവനെ പോയി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചുണർത്ത്. അവൻ ഉണരുമ്പോൾ നീ അത്ഭുതപ്പെട്ടുപോകും. കാരണം നീ നിന്നെ കണ്ണാടിയിൽ ശരിക്ക് കാണാൻ തുടങ്ങുന്നത് അന്നേരം മുതൽ ആവും. പോകൂ.... “
“നീ....?”
“ഞാൻ പിന്നാലെ ഉണ്ട്. പതൂക്കെ. നീ ഇപ്പോൾ കാറ്റിൽ ആടിയുലയുന്ന ഒരു മരം പോലെയാണ്. നിന്റെ ജീവിതബോധം പോലെ. ഞാൻ തുണ വരാം ഇന്നും കൂടി.. എന്നും അങ്ങനെ കരുതരുത്.”
“വേണ്ട, ഞാൻ തനിയെ നടക്കാം... ഇപ്പോൾ മുതൽ....”
“ദാ നീ പെൻടോർച്ച് മറന്നു. വീടിനടുത്തുള്ള ഇടവഴി നീ എങ്ങനെ കടക്കും...”
“ ഇല്ല വെളിച്ചം ഉള്ളിൽ നിന്ന് പതിയെ പുറത്തേക്കു പടരുന്നുണ്ട്......”
_____________________________________________
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts
Saturday, December 25, 2010
Tuesday, November 16, 2010
വെളിപാടുകള്‍
2009 ആഗസ്റ്റ് 17 തിങ്കള്‍
രണ്ടു മാസത്തിനു ശേഷം നാട്ടില്‍ പോയി തിരിച്ചെത്തി. അച്ഛ് ന്റെയും ,അമ്മയുടെയും ,അനിയെന്റെയും കൂടെയുള്ള രണ്ട് ദിവസം രണ്ടു മണിക്കുര്‍ പോലെ കഴിഞ്ഞു പോയി. വീട്ടിലെ കിണറ്റിലെ തണുത വെള്ളത്തില്‍ കുളിക്കാന്‍ ഇനി ഒരു മാസം കാത്തിരിക്കണം . ഈ ഒറ്റ മുറി ഫ്ളാറ്റിലെ ജീവിതം പലപ്പോഴും അരോചകമാവുന്നു.
ഇന്ന് ഓഫിസില്‍ എല്ലാവര്‍ ക്കും ഹല്‍വയും ,കായവറുത്തും വിതരണം ചെയ്തു. അടുത്ത മാസത്തെക്കുള്ള ലിസ്റ്റ് ഇപ്പൊഴെ തയ്യാറായിട്ടുണ്ട്.
അച്ഛന്‍ വിളിച്ചിരുന്നു. അമ്മയൊടും , അനിയനൊടും സംസാരിച്ചു. രാഗിയെ വിളിച്ച് അരമണിക്കുറോളം സംസാരിച്ചു. ഷാഹുലിനെയും ,അജിയെയും ,രാഹുലിനെയും ,ജിനോയെയും വിളിച്ച് കുറച്ച് നേരം ലാത്തിയടിച്ചു.
യാത്ര ക്ഷീണം വിട്ടുമാറാത്തുകൊണ്ട് "The General in His Labyrinth" വായിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉറക്കം വന്നു. എന്നാലും രവിശങ്കറിന്റെയും , ഹരി പ്രസാദ് ചൌരസ്യയുടെയും ബസന്ത്ബാഹര്‍ രാഗവാദനം കേട്ടു.
ശുഭരാത്രി. :)
2009 ആഗസ്റ്റ് 18 ചൊവ്വ
അപ്രതീഷിതമായി ഒരു സമ്മാനവുമായി ഹരി എന്നെ കാണാന്‍ വന്നു. ശിവകുമാര്‍ ശര്‍മ്മയുടെ നാല് ആല്‍ബങ്ങള്‍ അടങ്ങിയ ഒരു ഡി.വി.ഡി. അവന് ഒരു മാസത്തെ ലീവുണ്ട്.
ഹരിയുടെ കൂടെ ഒരു നഗര പ്രദിക്ഷണം നടത്താന്‍ ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി. ഭൂമിക്ക് താഴെയുള്ള പല കാര്യങ്ങളും ചര്‍ച്ച ചെയ്യ്ത് സന്ധ്യക്ക് അവന്‍ നാട്ടിലേക്ക് തിരിച്ച് പോയി.
അച്ഛന്‍ വിളിച്ചിരുന്നു. അമ്മയൊടും , അനിയനൊടും സംസാരിച്ചു. രാഗിയെ വിളിച്ച് ഒരു മണിക്കുറോളം സംസാരിച്ചു. ഈ മാസം 28ന് അവളെ കാണാന്‍ പോവണം .
ശിവകുമാര്‍ ശര്‍മ്മയുടെ "വര്‍ഷ" എന്ന ആല്‍ബം കേട്ട് ആസ്വദിച്ചിരുന്നു. "The General in His Labyrinth" രണ്ട് അദ്ധ്യായം വായിച്ചു. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ മാസ്റ്റര്‍പീസുണ്ടാവുമോ?
ശുഭരാത്രി. :)
2009 ആഗസ്റ്റ് 19 ബുധന്‍
"മനുഷ്യന്റെയും ,കന്നുകാലികളുടെയും അസ്ഥികൂടങ്ങള്‍ ചിതറികിടക്കുന്ന വിജനമായ മരുപ്രദേശത്തിലൂടെ വെയിലേറ്റ് വാടി തളര്‍ന്ന്, അതിലേറെ ഭയന്ന് ദിക്കറിയാതെ വലയുകയാണ് ഞാന്‍ . ഒരുപാട് ദൂരം നടന്നപ്പോള്‍ ഞാന്‍ ഒരു മരുപച്ചയിലെത്തി. നീരുറവയില്‍ നിന്ന് വെള്ളം കോരി കുടിച്ച് ദാഹമകറ്റിയമ്പോള്‍ എനിക്ക് വല്ലാത്തൊരു ദുര്‍ഗന്ധം അനുഭവപ്പെട്ടു.
അല്‍പം മുന്നോട്ട് നടന്നപ്പോള്‍ കണ്ടത് ചീഞ്ഞളീഞ്ഞ് പുഴുവരിച്ച് തുടങ്ങിയ ശവശരീരങ്ങളെയും , ദേഹമാസകലം വ്രണമൊലിപ്പിച്ച് പാതി മരിച്ച് കാലനെയും കാത്തു കിടക്കുന്ന പേകോലങ്ങളെയായിരുന്നു. ആ ഭീകരമായ കാഴ്ച കണ്ട് ഭയന്നോടിയ ഞാന്‍ ഏറെ നേരത്തെ പ്രയാണത്തിന് ശേഷം ആളൊഴിഞ്ഞ ഒരു ചെറു നഗരത്തിലെത്തി. പല വീടുകളില്‍ കയറി ഇറങ്ങിയെങ്കിലും എനിക്ക് ഒരു മനുഷ്യനെപോലും കാണാന്‍ കഴിഞ്ഞില്ല. അവസാനം ഞാന്‍ ഒരു കൊട്ടാരത്തിന്റെ മുന്നില്‍ ചെന്നത്തി. അവിടെയും
ഞാന്‍ കണ്ടത് ചീഞ്ഞളിഞ്ഞ തുടങ്ങിയ മനുഷ്യരുടെയും , കുതിരകളുടെയും , ആനകളുടെയും ശവശരീരങ്ങളായിരുന്നു. "
"കടലിനും കായലിനുമിടയില്‍ ഒരു കൊചു ദ്വീപ്. ദ്വീപ് നിറയെ ആണുങ്ങളുടെയും ,പെണ്ണുങ്ങളുടെയും ,കുട്ടികളുടെയും കബന്ധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. കൈയും ,കാലും ,തലയും ,ഉടലും വേര്‍പ്പെട്ടവ. കബന്ധ കൂമ്പാരങ്ങളില്‍ ജീവന്‍ അവശേഷിച്ചവ പ്രാണനു വേണ്ടി പിടയുന്നു. കടല്‍തീരം നിറയെ എരിഞ്ഞു കഴിഞ്ഞതും , എരിഞ്ഞു കൊണ്ടിരിക്കുന്നതുമായ കബന്ധ കൂമ്പാരങ്ങള്‍ . "
ഇന്നലെ എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ രണ്ടു സ്വപ്നങ്ങളായിരുന്നു ഇവ. പക്ഷെ ഞാന്‍ ശരിക്കും ഞെട്ടിപ്പോയത് ഓഫിസില്‍ എത്തി എന്റെ സൈബര്‍ സുഹ്യത്തുക്കളായ ജാഫ്നക്കാരന്‍ ബാലുവിന്റെയും,അംഗോളക്കാരന്‍ ടുജി ഒക്കിരിയുടെയും ഇ-മെയിലുകള്‍ നോക്കിയപ്പോളായിരുന്നു. ഇന്നലത്തെ എന്റെ ആദ്യ സ്വപനത്തിലെ രംഗങ്ങളുമായി സാമ്യമുള്ള ഫോട്ടോകളായിരുന്നു ടുജിയുടെ മെയിലില്‍ . ബാലുവിന്റെ മെയിലിലെ ഫോട്ടോകള്‍ രണ്ടാമത്തെ സ്വപ്നവുമായി സാമ്യമുണ്ടായിരുന്നെങ്കിലും , സ്വപ്നത്തിലെ ദ്യശ്യങ്ങളെക്കാളും ഭീകരമായിരുന്നു.
ഓഫിസില്‍ എന്നത്തെയും പോലെ എല്ലാവരുമായി ഇടപഴകിയെങ്കിലും എന്റെ ഉള്ളു നിറയെ സ്വപ്നത്തിലെ ദ്യശ്യങ്ങളും , അവയിലെ യാഥര്‍ത്ഥങ്ങളുമായിരുന്നു. ഇപ്പോഴും ആ ദ്യശ്യങ്ങള്‍ എന്നെ വല്ലാതെ അലട്ടുന്നു. പാട്ടു കേള്‍കാനും , വായിക്കാനും കൂടി തോന്നുനില്ല.
പലവട്ടം സ്വപ്നങ്ങളെ പറ്റി ആരോടെങ്കിലുമൊന്ന് സംസാരിക്കണം എന്ന് തോന്നിയിരുന്നെങ്കിലും , "നിന്റെ പുതിയ വട്ട്" എന്നു പറഞ്ഞ് കളിയാക്കുന്നതു കൊണ്ട് വേണ്ടാന്നു വെച്ചു.
അച്ഛനുമ്മയും ,രാഗിയും വിളിച്ചിരുന്നെങ്കിലും അധികനേരം സംസാരിച്ചില്ല.
ഇന്നലെ പതിവു പോലെ വായിച്ച് പാട്ടു കേട്ട് കിടന്ന ഞാന്‍ എന്തുകൊണ്ട് ഭീകരമായ സ്വപ്നങ്ങള്‍ കണ്ടു എന്നത് അര്‍ധരാത്രിയിലും ഒരു ചോദ്യമായി അവശേഷിക്കുന്നു...
ശുഭരാത്രി. :)
2009 ആഗസ്റ്റ് 20 വ്യാഴം
വിചിത്രമായ ഒരു സ്വപ്നം കണ്ട് ഞാന്‍ 3.15 ഉണര്‍ന്നു.
"ഇരുവശത്തും മുക്കാല്‍ ആള്‍ പൊക്കമുള്ള മുള്ളുവേലികെട്ടിയ ഒരു റോഡിലൂടെ കുറെ അപരിചിതരുടെ കൂടെ ഞാന്‍ നടക്കുന്നു. റോഡിന്റെ അങ്ങെ അറ്റത്ത് എനിക്ക് പോവാനുള്ള ബസ്സു വന്നു. ബസ്സില്‍ കയറാനായി തിരക്കിട്ട് നടന്നപ്പോള്‍ ഒരു മുള്ളുവള്ളി എന്റെ പാന്റ്സില്‍ കുരുക്കി. കുരുക്ക് അഴിച്ച് മുന്‍പോട്ട് നീങ്ങിയപ്പോള്‍ ആ വള്ളി വീണ്ടും എന്റെ കാലില്‍ കുരുങ്ങി. അപ്പോഴെക്കും എന്റെ ബസ്സ് പോയി. മുള്ളുവള്ളി എടുത്തുമാറ്റാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ചുറ്റുമുള്ളവര്‍ കുരുക്കഴിക്കാനുള്ള ഉപദേശങ്ങള്‍ നല്‍കി തുടങ്ങി. കുരുക്കഴിച്ച് ഒരടി നടന്നപ്പോഴേക്കും മൂന്നാമതും മുള്ളുവള്ളിയെന്റെ കാലില്‍ കുരുങ്ങി. ഈതവണത്തെ കുരുക്ക് കൂടുതല്‍ ദ്യഢമായിരുന്നു. ചുറ്റുമുള്ളവരുടെ ഉപദേശങ്ങള്‍ കേട്ടും , അല്പം ചിന്തിച്ചും ഞാന്‍ ആ കുരുക്കഴിച്ച് വള്ളിയെ ദൂരേക്ക് പറിച്ച് എറിഞ്ഞു. അപ്പോള്‍ അപരിചിതരില്‍ ഒരാള്‍ എന്നെ പരിഹസിക്കാന്‍ തുടങ്ങി. ഉടനെ ഞങ്ങള്‍
തമ്മില്‍വാക്കേറ്റമായി, കൈയാങ്കളിയായി. കുറച്ച് നേരത്തെ ഉന്തും ,തള്ളിന് ശേഷം അയാള്‍ അടങ്ങി, പിന്നെ എന്നെ ഒന്ന് തുറിച്ച് നോക്കിയ ശേഷം നടന്നകന്നു. ഞാന്‍ കുറച്ച് ദുരം കൂടി മുന്‍പോട്ട് നടന്ന് മുള്ളുവേലിക്ക് അപ്പുറം കടന്ന് ബസ്സ്റ്റോപ്പിലെത്തി. "
മുറിയിലെ ഉഷ്ണം അസഹനീയമായി തോന്നിയപ്പോള്‍ ഒരു നീണ്ട "ഷവര്‍ ബാത്ത്" നടത്തി വന്ന് കിടന്നെങ്കിലും പിന്നെ എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല.
ഓഫീസില്‍ ചര്‍ച്ചക്കളിലും , കളിതമാശക്കളിലും പങ്കെടുത്തെങ്കിലും എന്തോ ഒരു ഒറ്റപ്പെട്ടല്‍ അനുഭവപ്പെട്ടു.
അച്ഛനുമ്മയും,രാഗിയും,ഷാഹുലും,അജിയും,രാഹുലും,ജിനോയും വിളിച്ചിരുന്നെങ്കിലും അധികനേരം സംസാരിച്ചില്ല. ആരോടും സ്വപ്നങ്ങളെ പറ്റിയും പറഞ്ഞില്ല.
ഇന്നും ഞാന്‍ ഒരു വരിപോലും വായിച്ചില്ല, ഒരു പാട്ടു പോലും കേട്ടില്ല.
എന്റെ ഉല്‍സാഹമൊക്കെ എങ്ങോ പോയി മറഞിരിക്കുന്നു. നാളത്തെ യാത്ര വേണ്ടെന്ന് വെയ്ക്കണോ?
ശുഭരാത്രി. :)
നെല്ലിയാമ്പതി യാത്ര വേണ്ടാന്നു വെച്ചു. ഹുസൈനിക്കയെ വിളിച്ച് വരുന്നില്ലെന്നു പറഞ്ഞു. കുറച്ച് പരിഭവങ്ങള്‍ കേള്‍ ക്കേണ്ടി വന്നു. അടുത്ത മാസം തീര്‍ ച്ചയായും വരാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.
ഒഫീസിലേക്ക് ലഗേജില്ലാതെ വന്ന എന്നെ കണ്ട് എല്ലാവരും ഒന്നു ആശ്ചര്യപ്പെട്ടു. പല ചോദ്യങ്ങളും ഉയര്‍ ന്നെങ്കിലും ആര്‍ ക്കും പിടികൊടുത്തില്ല. ജോലിയില്‍ ശ്രദ്ധിക്കാനേ പറ്റിയില്ല. എങ്ങനയോ വൈകുന്നേരമാക്കി.
നാലഞ്ച് വര്‍ ഷത്തിലധികമായി ഒരു വഴിപാടു പോലെ എല്ലാ മാസത്തിലെയും നാലാമത്തെ ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും കാടും മേടും അമ്പലങ്ങളും പള്ളികളും താണ്ടുവാനുള്ളത്തായിരുന്നു. ആ പതിവാണ് ഇന്ന് തെറ്റിച്ചത്.
ഉറക്കമില്ലാത നാല് രാത്രികള്‍ എന്നെ തീര്‍ത്തും അപരിചിതമായ ഭീതിയുടെയും , ആലസ്യത്തിന്റെയും ലോകത്തേക്ക് തള്ളിവിട്ടിരിക്കുന്നു. ഇന്നെലെയും ദു:സ്വപ്നം കണ്ട് 2.15നു ഞെട്ടിയെഴുന്നെറ്റു.
" കരിക്കട്ടയുടെ നിറമുള്ള മൂന്ന് ഭീമാകാരന്മാര്‍ കൈകള്‍ കൊണ്ട് എനിക്ക് ചുറ്റും ഒരു വലയം തീര്‍ ത്ത് അട്ടസഹിച്ച് ഉറഞ്ഞു തുള്ളുന്നു. ഇടക്കിടക്ക് അവര്‍ എന്റെ നേരെ പല്ലിളിച്ചു കാട്ടുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന് മയങ്ങി എങ്ങനെയൊ നേരം വെളുപ്പിച്ചു. അട്ടഹസിക്കുന്ന അവ്യക്ത രുപങ്ങള്‍ എന്നെ പലവട്ടം ഉണര്‍ ത്തി."
ഇന്ന് ആരും എന്നെ വിളിച്ചില്ല. കുറെ നേരം പഴയ മലയാളം പാട്ടുകള്‍ കേട്ട് ആനുകാലികങ്ങള്‍ വായിച്ചു. സമയം കൊല്ലിയായി എന്തെല്ലാം വിവാദങ്ങള്‍ .
ശുഭരാത്രി. :)
2009 ആഗസ്റ്റ് 22 ശനി
ഇന്നലെയും ഒരു കാളരാത്രിയായിരുന്നു. മിനിഞ്ഞാനത്തെ സ്വപ്നം ഇന്നലെയും ആവര്‍ ത്തിച്ചു.
കിം കി ഡുക്കിന്റെ മൂന്ന് സിനിമകള്‍ ഒടിച്ചിട്ടുകണ്ടും , ആനുകാലികങ്ങള്‍ വായിച്ചും , ഒരുപാട് ആലോച്ചിച്ച് തലപുണ്ണാക്കിയും ഫ്ളാറ്റില്‍ തന്നെ കഴിച്ചു കൂട്ടി. കുളിച്ചില്ല, പല്ലുതേച്ചില്ല, ഭക്ഷണം ആറു കട്ടങ്കാപ്പി.
അച്ഛനുമ്മയും , അനിയനും , ഹരിയുമ്, രാഗിയും വിളിച്ചിരുന്നു. പക്ഷെ ആരോടും അധികം സംസാരിച്ചില്ല. ചിലപ്പോ ഹരിയുടെ കല്ല്യാണം ഉടനെ ഉണ്ടാവും .
ഇന്നത്തെ സവിശേഷത വിചിത്രമായ പകല്‍ സ്വപ്നമായിരുന്നു. വായിച്ച് ഉറങ്ങിപ്പോയ ഞാന്‍ അധികം വൈകാതെ സ്വപ്നം കണ്ടുണര്‍ ന്നു.
" പ്രാചീനവും വിജനവുമായ കെട്ടിട സമുച്ചയങ്ങള്‍ ക്കിടയിലൂടെ മൂന്ന് അപരിചിതരായ മൂന്ന് സന്യാസിമാര്‍ ക്കൊപ്പം ഞാന്‍ നടക്കുന്നു. കുറേ നേരത്തെ അലച്ചിലിന് ശേഷം ഞങ്ങള്‍ ഒരു മീന്‍ ചന്തയിലെത്തി. അവിടത്തെ കച്ചവടക്കാരെല്ലാം ഒട്ടിയ മൂക്കുള്ള ആജാനബഹുക്കളായിരുന്നു. എന്റെ ശ്രദ്ധ അടുത്തുള്ള കടല്‍ തീരത്തേക്ക് തിരിഞ്ഞപ്പോള്‍ ഞങ്ങള്‍ ആ തീരത്തേക്ക് നടന്നു. തീരം നിറയെ ഗോത്രവേഷം ധരിച്ച കറുകറുത്ത എലുമ്പമാര്‍ കോരുവലകൊണ്ട് മീന്‍ പിടിക്കുന്നുണ്ടായിരുന്നു. മുട്ടോളമെത്തുന്ന ചുകന്ന മുണ്ടും , വലിയ വെള്ള മൂക്കുത്തിയും , കക്കത്തോടും മുത്തും കോര്‍ ത്ത മാലകളുമാണ് അവരുടെ വേഷം . അതില്‍ ചിലരുടെ ദേഹം നിറയെ ശല്‍ ക്കങ്ങള്‍ ഉണ്ടായിരുന്നു. കുറച്ച് നേരം അവരുടെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ച ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.
അല്‍പദൂരം മുന്നോട്ട് നടന്നപ്പോള്‍ തീരത്തിനടുത്തുള്ള ഒരു മൈതാനത്ത് ആധുനിക വസ്ത്രം ധരിച്ച കുറെ യുവാക്കള്‍ മുദ്രാവാക്യം വിളിച്ച് പൊലീസുമായി ഏറ്റുമുട്ടുന്നു. പെട്ടന്ന് മൂന്ന് ബസ്സ് പൊലീസ് കൂടി വന്ന് അവരെ അടിച്ചോടിച്ചു. കുറച്ച് നേരം ചിതറിയോടുന്ന അവരെ സഹതാപത്തോടെ നോക്കി നിന്ന ശേഷം ഞങ്ങള്‍ കടല്‍ തീരത്തിലൂടെയുള്ള പ്രയാണം തുടര്‍ ന്നു.
ആ പ്രയാണം കടല്‍ ത്തീരമവസാനിക്കുന്ന വലിയ പാറക്കെട്ടിനടുത്ത് അവസാനിച്ചു. അവിടെ മുന്‍പേ കണ്ടതുപോലെ ദേഹം നിറയെ ശല്‍ക്കങ്ങുള്ള ചുകന്ന മുണ്ടും കക്കത്തോടും മുത്തും കോര്‍ത്ത മാലയും ധരിച്ച കറുത്ത് എലുമ്പന്മാരായ പുരുഷന്മാരും , ചാരനിറമുള്ള മുഷിഞ്ഞ ചേല കൊണ്ട് ശരീരം മറച്ച കറുത്ത് തടിച്ച് ഉയരം കുറഞ്ഞ സ്‌ത്രീക്കളും ആരയോ കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളും അവരുടെ കൂടെ ചേര്ന്ന് എന്തിനറിയാതെ ആര്‍ക്കോ വേണ്ടി കാത്തിരുന്നു.
ആ കാത്തിരിപ്പ് പലവട്ടം എനിക്ക് അസഹനീയമായി തോന്നി. അപ്പോഴെല്ലാം ഞാന്‍ വാച്ചില്‍ നോക്കി നെടുവീര്‍പ്പെട്ടു. ദീര്‍ഘനേരത്തെ കാത്തിരിപ്പിനു ശേഷം ഭീമാകാരനായ ഒരു സിംഹം മന്ദം മന്ദം നടന്ന് ഞാനടങ്ങുന്ന ആള്‍ ക്കൂട്ടത്തിനു മുന്‍ പില്‍ വന്നിരുന്നു. ഞാന്‍ ഒന്നു ചുമച്ചപ്പോള്‍ സിം ഹം എന്നെ നോക്കി ഒന്നു മുരണ്ടു. പെട്ടന്ന് ആള്‍ ക്കൂട്ടത്തിനടയില്‍ നിന്ന് ആരവമുയര്‍ന്നപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ വെള്ള ചേല ധരിച്ച വ്യദ്ധക്കള്‍ പിഞ്ചു കുഞ്ഞുങ്ങളെയും എടുത്ത് ഞങ്ങളുടെ നേരെ നടന്നു വരുന്നു. വാദ്യാഘോഷസംഘം സിംഹത്തിന്റെ അടുത്തെത്തിയപ്പോള്‍ എന്നെയും അപരിചിതരായ എന്റെ സഹയാത്രികരെയും അമ്പരിപ്പിച്ചുകൊണ്ട് സിംഹം പത്മാസനത്തിലിരികുന്ന ചൈതന്യം സ്ഫുരിക്കുന്ന വ്യദ്ധ യോഗിയായി മാറി. ആള്‍ ക്കൂട്ടത്തെ നോക്കി പുഞ്ചിരിച്ച ശേഷം യോഗി എഴുന്നേറ്റു നിന്നു. അപ്പോള്‍ കുഞ്ഞുങ്ങളെ എടുത്ത വ്യദ്ധകള്‍ വരി വരിയായി നിന്നു. പിന്നെ ഒ@ആരോരുത്തരായി യോഗിയുടെ അടുത്തേക്ക് നീങ്ങി. യോഗി അവരുടെ കൈകളില്‍ നിന്നും കുഞ്ഞുങ്ങളെ എടുത്ത് മാറോടണച്ച് നെറ്റിയില്‍ ചും ബിച്ച് തിരിച്ച് നല്‍കി.
വ്യദ്ധക്കളുടെ വരി അവസാനിച്ചപ്പോള്‍ വദ്ധ്യാഘോഷങ്ങളും നിലച്ചു. യോഗി എല്ലാവരെയും നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം പത്മാസനത്തിലിരുന്നു. അപ്പോള്‍ മുണ്ടും ഷര്‍ട്ടും ധരിച്ച കുറച്ച് ആജാനബാഹുകള്‍ യോഗിയുടെ ഇടതു വശത്തായി നിലയുറപ്പിച്ചു. അതില്‍ നേതാവെന്ന് തോന്നിക്കുന്നവന്റെ കൈയില്‍ ഒരു വലിയ മരക്കഷ്ണമുണ്ടായിരുന്നു. അവരെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം അദ്ദേഹം ധ്യനനിരതനായി. എകദേശം ഒരു മിനുറ്റിന് ശേഷം ഇടതു വശത്തുനിന്ന നേതാവെന്ന് തോന്നിക്കുന്നവന്‍ യോഗിയുടെ അടുത്തേക്ക് നീങ്ങി മരക്കഷ്ണം യോഗിക്ക് നേരെ വലിചെറിഞ്ഞു. യോഗി പുറകിലേക്ക് മറഞ്ഞു വീണു. ഉടന്‍ തന്നെ ഒരുഭ്യാസിയെ പോലെ അദ്ദേഹം ചാടിയെഴുന്നേറ്റു. ചൈതന്യം സ്ഫുരിക്കുന്ന ആ മുഖം കോപത്താല്‍ വിറച്ചു. അദ്ദേഹം വലതു കൈ മുന്‍പോട്ട് നീട്ടി. എല്ലാവരെയും ഒരിക്കല്‍ കൂടി ഒന്ന് വിസ്മയിപ്പിച്ച് കൊണ്ട് യോഗിയുടെ കൈയില്‍ ഒരു മൂര്‍ ഖന്‍ പാമ്പ് പ്രത്യഷപ്പെട്ടു. അതു കണ്ട് നേതാവ് ഭയന്ന് ഒ@ആടി. അദ്ദേഹം ആ പാമ്പിനെ അയാള്‍ ക്ക് നേരെ എറിഞ്ഞു. തല്‍ ഷണം അയാള്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചൂ.
പെട്ടന്നു തന്നെ യോഗി ക്രോധഭാവം ഭാവം വെടിഞ്ഞു. ആശ്ചര്യവും ഭയവും കൂടി കലര്‍ ന്ന മുഖങ്ങളോടെയിരിക്കുന്ന ഞങ്ങളെ നോക്കി ദീര്‍ ഘമായി ഒന്നു പുഞ്ചിരിച്ച ശേഷം കൈകളുയര്‍ ത്തി അനുഗ്രഹിച്ച് അപ്രത്യഷ്യനായി."
പിന്നെ മണിക്കുറുക്കളോള്ളം , വീട്ടില്‍ നിന്ന് ഫോണ്‍ വരുന്നതു വരെ എന്റെ ചിന്തകള്‍ ഈ സ്വപ്നത്തെ പറ്റിയായിരുന്നു. ഇപ്പോഴും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.
ഇന്ന് രാത്രി ഞാന്‍ എന്ത് തരത്തിലുള്ള സ്വപ്നമാണാവോ കാണാന്‍ പോവുന്നത് .......?
ശുഭരാത്രി. :)
2009 ആഗസ്റ്റ് 23 ഞയര്‍
ഉറക്കമില്ലായ്മയുടെ ആലസ്യത്തില്‍ വിരസമായ ഒരു ദിവസം കൂടി. ദു:സ്വപ്നങ്ങള്‍ എന്റെ സന്തതസഹചാരികളാവുകയാണോ ? ഇന്നലെയും അര്‍ധരാത്രി സ്വപ്നം കണ്ട് ഞെട്ടിഴുന്നേറ്റു.
"രാത്രി തീരെ തിരക്ക് കുറഞ്ഞ് ഇരുട്ട് മൂടിയ ഒരു ഹൈവേയുടെ അരികിലൂടെ പാട്ടും മൂള്ളി കൊണ്ട് ഞാന്‍ നടക്കുന്നു. ഇടക്കിടക്ക് വാഹനങ്ങള്‍ ചീറിപാഞ്ഞ് പോവുന്നുണ്ട്. കുറേ ദൂരം നടന്ന് ഞാന്‍ ഒരു ജം ങ്ക്ഷനിലെത്തിയപ്പോള്‍ റോഡ് മുറിച്ച കടക്കാന്‍ തുടങ്ങി. റോഡിന്റെ മറുവശത്ത് ചെള്ളിപുരണ്ട വസ്ത്രങ്ങള്‍ ധരിച്ച നീണ്ട താടിയുള്ള ഒരു വ്രദ്ധന്‍ എന്നെ തുറിച്ച് നോക്കുന്നുണ്ട്. റോഡിന്റെ പകുതിയെത്തിയതും എന്റെ കൈകാലുകള്‍ മരവിച്ചതു പോലെ തോന്നി. എനിക്ക് ഒന്ന് അനങ്ങാന്‍ പോലും പറ്റുന്നില്ല. ഞാന്‍ ആ വ്രദ്ധനെ ഭയത്തോടെ നോക്കി. അയാള്‍ അപ്പോഴും വളരെ ഗൌരവത്തില്‍ എന്നെ തുറിച്ച് നോക്കുന്നു. ഒരു വാഹനത്തിന്റെ ഇരമ്പല്‍ ഞാന്‍ കേട്ടു. അയാളെ ഞാന്‍ ദയനീയമായി ഒന്നു നോക്കി. പെട്ടന്ന് ഒരു ലോറി എന്നെ ഇടിച്ച് തെറുപ്പിച്ചു."
വിശന്നിട്ടും ഒന്നര വരെ കഴിഞ്ഞ ദിവസങ്ങളിലെ സ്വപ്നങ്ങളെ പറ്റി ആലോചിച്ച് കിടക്കയില്‍ ചുരുണ്ടു കൂടി കിടന്നു. ഒന്നരക്ക് ജോസ്മാഷിന്റെ ഫോണ്‍ വന്നപ്പോള്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റു.
അതൊരു മാരത്തോണ്‍ കോളായിരുന്നു. ചര്‍ച്ച മുഴുവന്‍ മാഷെഴുതാന്‍ തുടങ്ങുന്ന പുതിയ ലേഖനപരമ്പരയെ പറ്റിയായിരുന്നു. വിഷയത്തിനും പുതുമയില്ല. സമകാലീന ദുരന്തങ്ങളും , ദുരന്താവലോകനങ്ങളും , നിവാരണ പദ്ധതികളും അവയുടെ നടത്തിപ്പിലെ പോരായ്മയും . പക്ഷെ മാഷായതുകൊണ്ട് പല പുതുമകളും പ്രതീഷിക്കാം . മാഷ് ഇന്നു പറഞ്ഞ ചില വാചകങ്ങള്‍ മനസ്സില്‍ നിന്ന് പോവുന്നില്ല.
"അനിവാര്യമെന്ന് തോന്നിക്കും വിധം നമുക്ക് ചുറ്റും പല രൂപത്തിലും പല ഭാവത്തിലും ദുരന്തങ്ങളരങ്ങേറുന്നു. ഇറ്റിറ്റുവീഴുന്ന ചോരതുള്ളികളെയും പ്രാണനുവേണ്ടി കേഴുന്ന ജീവിയെയും
വാണിജ്യവല്കരിച്ച് ഉല്‍പന്നമാക്കി മാറ്റുന്ന നവീനലോകം ദുരന്തങ്ങളെയും ആഘോഷങ്ങളാക്കി മാറ്റുന്നു. ദുരന്തം സ്യഷ്ടിച്ച മുറിവുകള്‍ ഉണക്കാനായി ഒരുപാടു വാഗ്ദാനങ്ങള്‍ , വാര്‍ ത്താഫീച്ചറുകള്‍ ,
പഠനകമ്മീഷനുകള്‍ പിന്നെ സഹതപിക്കാന്‍ ഒരായിരം നയനങ്ങള്‍ . ദിവസങ്ങള്‍ക്കോ
മാസങ്ങള്‍ക്കോ ശേഷം വാര്‍ ഷികമോ ഒരു ഇലക്ഷനോ വരുന്നതുവരെ എല്ലാം ദുരന്തങ്ങളും വെറും സ്വകാര്യ ദു:ഖങ്ങള്‍ മാത്രം . അല്ലെങ്കിലും നമ്മേ ബാധിക്കാത്ത ദുരന്തങ്ങളെല്ലം വാര്‍ ത്തകള്‍ മാത്രമാണല്ലോ "
മാഷിന്റെ ഫോണിനു ശേഷം ഒരു നീണ്ട കുളി നടത്തി, കഞ്ഞിയുണ്ടാക്കി കഴിച്ചു. പിന്നെ രാത്രി വരെ ടി.വി കണ്ടിരുന്നു. ഉച്ചക്കു മാറ്റിവെച്ച കഞ്ഞി കഴിച്ച ശേഷം അച്ഛനുമ്മയെയും അനിയനെയും , രാഗിയെയും , ഹരിയെയും വിളിച്ച കൂറെ നേരം സംസാരിച്ചു.
ഒരു മനുഷ്യനെ നേരില്‍ കണ്ടിട്ട് രണ്ടു ദിവസമായിരിക്കുന്നു.

2009 ആഗസ്റ്റ് 24 തിങ്കള്‍
ഇന്നത്തെ ഡയറിയെഴുത്തിന് ഒരു പ്രത്യേകതയുണ്ട് ആദ്യമായിട്ടാണ് ഞാന്‍ രാവിലെ ഡയറി എഴുതുന്നത്. സമയം എട്ടാവുന്നതെയൊള്ളു. ഞാന്‍ കുളിച്ച് റെഡിയായി കഴിഞ്ഞു. എട്ടരക്ക് ഓഅഫിസിലേക്ക് പോവണം .
അഞ്ച് ദിവസത്തെ പതിവ് തെറ്റിച്ച് ഇന്നലെ ഞാന്‍ സുഖമായി ഉറങ്ങി. എഴുമണിക്ക് ഷാഹുലിന്റെ കോളാണ് എന്നെ ഉണര്‍ത്തിയത്. എങ്കിലും പുലര്‍ കാലത്തെപ്പോഴോ ഞാന്‍ ഒരു സ്വപ്നം കണ്ടിരുന്നു.
ഷാഹുലും ,അജിയും വൈകുന്നേരമാവുമ്പോള്‍ ഹൈവേക്ക് അടുത്തുള്ള ന്യൂ ഭാരത് മോട്ടലില്‍ എത്തും . നാളെ മുതല്‍ അവര്‍ ക്ക് അവിടെ ഒരാഴ്ച നീള്ളുന്ന കമ്പനി വക സെമിനാറുണ്ട്. എനിക്ക് ചില സമ്മാനങ്ങളുമായാണ് അവരുടെ വരവ്. ശാസ്ത്രീയസംഗീതത്തെ പറ്റിയുള്ള രണ്ടു പുസ്തകങ്ങളും , കിം കി ഡുകിന്റെ എല്ലാ സിനിമകളുടെ ഡി.വി.ഡികളും . ഓഅഫീസില്‍ നിന്നും നേരെ രണ്ടിന്റെയും അടുത്തേക്ക് പോവണം . എന്തായാലും സഭ പിരിച്ച് വിട്ടുമ്പോള്‍ പാതിരാകോഴി കൂവും .
ഇന്നു മുതല്‍ ഞാന്‍ പഴയ വിനുവാകുമെന്ന് തോന്നുന്നു....... :)
അഞ്ച് ദിവസത്തെ പതിവ് തെറ്റിച്ച് ഇന്നലെ ഞാന്‍ സുഖമായി ഉറങ്ങി. എഴുമണിക്ക് ഷാഹുലിന്റെ കോളാണ് എന്നെ ഉണര്‍ത്തിയത്. എങ്കിലും പുലര്‍ കാലത്തെപ്പോഴോ ഞാന്‍ ഒരു സ്വപ്നം കണ്ടിരുന്നു.
"മനോഹരങ്ങളായ രണ്ടൂ പര്‍വ്വതങ്ങക്കിടയില്‍ കെട്ടിയുര്‍ ത്തിയിരിക്കുന്ന പടുകൂറ്റന്‍ ഡാം . ഡാമില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു. ഡാമിനു ചുറ്റുമുള്ള നിലങ്ങളെല്ലാം തരിശായി കിടക്കുന്നു. ആ തരിശുനിലങ്ങള്ക്ക് അപ്പുറമുള്ള നീരുറവയില്‍ നിന്നും വെള്ളമെടുക്കാനായി മെല്ലിഞ്ഞുങ്ങിയ ഗ്രാമീണ വനിതകളും കുട്ടികളും കാതങ്ങള്‍ താണ്ടി വിയര്‍പ്പില്‍ കുളിച്ച് കുടങ്ങളുമേന്തി വരുന്നു."
ഷാഹുലും ,അജിയും വൈകുന്നേരമാവുമ്പോള്‍ ഹൈവേക്ക് അടുത്തുള്ള ന്യൂ ഭാരത് മോട്ടലില്‍ എത്തും . നാളെ മുതല്‍ അവര്‍ ക്ക് അവിടെ ഒരാഴ്ച നീള്ളുന്ന കമ്പനി വക സെമിനാറുണ്ട്. എനിക്ക് ചില സമ്മാനങ്ങളുമായാണ് അവരുടെ വരവ്. ശാസ്ത്രീയസംഗീതത്തെ പറ്റിയുള്ള രണ്ടു പുസ്തകങ്ങളും , കിം കി ഡുകിന്റെ എല്ലാ സിനിമകളുടെ ഡി.വി.ഡികളും . ഓഅഫീസില്‍ നിന്നും നേരെ രണ്ടിന്റെയും അടുത്തേക്ക് പോവണം . എന്തായാലും സഭ പിരിച്ച് വിട്ടുമ്പോള്‍ പാതിരാകോഴി കൂവും .
ഇന്നു മുതല്‍ ഞാന്‍ പഴയ വിനുവാകുമെന്ന് തോന്നുന്നു....... :)
Tuesday, July 27, 2010
അത്യന്താപേക്ഷിതമായ മൗനം.
ഓഫീസില്‍നിന്ന് ഇറങ്ങുമ്പോഴേ പതിവുള്ള തലവേദന രാമനാഥനെ പിടികൂടിക്കഴിഞ്ഞിരുന്നു.
സിമന്‍റ് അടര്‍ന്നു പൊട്ടിപ്പൊളിഞ്ഞ നീളന്‍ വാരാന്ത പിന്നിട്ടു പൂപ്പല്‍ പിടിച്ച് കറുത്ത പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ രാമനാഥന്‍ ചിന്തിച്ചിരുന്നത് ഈ ഓഫീസിനും തനിക്കും മാത്രമാണോ ഇവിടെ മാറ്റങ്ങളിലാത്തത് എന്നായിരുന്നു.
ഓഫീസ് മതിലിനോട് ചേര്‍ത്ത് ചാരിവെച്ചിരുന്ന സ്കൂട്ടര്‍ എടുത്തു ഗെയിറ്റിനപ്പുറത്തെക്ക് തള്ളിനടക്കുന്നതിന്നിടയില്‍ അതിന്‍റെ കേടുവന്ന സ്റ്റാന്‍റെങ്കിലും നാളെ ശെരിയാക്കണമെന്ന വിചാരം എന്നത്തേയും പോലെ അന്നും രാമനാഥനുണ്ടായി.
സ്കൂട്ടര്‍ റോഡ്‌സൈഡിലേക്ക് കയറ്റിനിറുത്തി സീറ്റിലേക്ക് കയറിയിരുന്ന രാമനാഥന്‍ വലതുകാല്‍ നിലത്തൂന്നി സ്കൂട്ടര്‍ കുറച്ചുനേരം ആ ഭാഗത്തേക്ക് ചെരിച്ചുപിടിച്ചശേഷം നേരെ നിര്‍ത്തി സ്റ്റാര്‍ട്ട് ചെയ്യാനുള്ള തീവ്രശ്രമം തുടരവേ ആറാമത്തെ ശ്രമം ലക്ഷ്യം കണ്ട നിമിഷം 'ഹാവൂ' എന്നൊരു ആശ്വാസ ശബ്ദം രാമനാഥനില്‍നിന്നുണ്ടായി.
ആക്സിലേറ്റര്‍ മെല്ലെ തിരിച്ചു സ്കൂട്ടര്‍ റൈസ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതിന്‍റെ പഴഞ്ചന്‍ ബോഡിക്കൊപ്പം രാമനാഥനും ചെറിയ വിറയല്‍ അനുഭവപ്പെട്ടു, സൈലന്സറിനുള്ളില്‍ നിന്നുമുള്ള സാധാരണ പൊട്ടലിനും ചീറ്റ്ലിനും പുറമേ എന്തൊക്കെയോ വേര്‍പെട്ട്കിലുങ്ങുന്ന അസഹ്യമായ ശബ്ദവും കൂടി കേള്‍ക്കാന്‍ തുടങ്ങിയ നിമിഷങ്ങളിലൊന്നിലാണ് അയാള്‍ ഭാര്യ സുജാതയെകുറിച്ചോര്‍ത്തത്. ആ ഓര്‍മ്മയാണോ അതല്ല സ്കൂട്ടറിന്‍റെ ശബ്ദമാണോ തലവേദനയുടെ കാഠിന്യം കൂട്ടിയതെന്നൊന്നും വേര്‍തിരിച്ചെടുക്കാന്‍ സമയം പാഴാക്കാതെ നാലുദിവസങ്ങളിലായി സുജാത ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഫേസ്ക്രീമിന്‍റെ പേരെഴുതിയ തുണ്ട് പോക്കറ്റില്‍തന്നെയുണ്ടെന്നു ഉറപ്പുവരുത്തുകയാണ് രാമനാഥന്‍ ചെയ്തത്.
ലളിതമായ തവണവ്യവസ്ഥയില്‍ ഒരു ടെലിവിഷന്‍ സ്വന്തമാക്കുക എന്ന് പരസ്യം ചെയ്ത ഷോപ്പുകാരനെയും ടിവി പരസ്യങ്ങളിലൂടെ സ്ത്രീ മനസ്സുകളെ മായാവലയത്തിലാക്കുന്ന സകലമാന കമ്പനികളെയും മനസ്സാ ശപിക്കാനും രാമനാഥന്‍ മറന്നില്ല.
ടിവി വീട്ടിലെത്തിയതിന്‍റെ നാലാംപക്കം മുതലാണ് സുജാതയില്‍ ഈ നവസൌന്ദര്യബോധം ഉടലെടുക്കാന്‍ തുടങ്ങിയത്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ തന്നെക്കാള്‍ ശുഷ്കാന്തി കാട്ടിയിരുന്നവളാണ്, പക്ഷെ ഇന്നവളില്‍ ഒരുപാടുമാറ്റം കാണുന്നു. കാച്ചെണ്ണയുടെ ആസ്വാദ്യഗന്ധവുമായി തുമ്പ്കെട്ടി ഇട്ടിരുന്ന ആ മുടിയിഴകള്‍ ഇപ്പോള്‍ ശ്വസിച്ചുമടുത്ത ഷാമ്പൂഗന്ധവുമായി പാറിപ്പറക്കുകയാണ്. കാക്ക എത്ര സോപ്പിട്ട് കുളിച്ചാലും കൊക്കാകില്ല എന്ന വിചാരം പെണ്ണായിപ്പിറന്ന ഒറ്റയൊന്നിനും ഇല്ലാതെപോയതെന്തുകൊണ്ടായിരിക്കും..!
ഈ വിധ ചിന്തകള്‍ തലക്കുള്ളില്‍ കിടന്ന് വട്ടത്തില്‍ കറങ്ങുമ്പോള്‍ നഗരത്തിന്‍റെ മാറ്പിളര്‍ന്നു നീണ്ടുനിവര്‍ന്നു കിടക്കുന്ന എംജി റോഡിന്‍റെ ഒരരികുപറ്റി സാവധാനം മുമ്പോട്ടുനീങ്ങുകയായിരുന്നു രാമാനാഥന്‍റെ സ്കൂട്ടര്‍. ഗട്ടറുകള്‍ അതീവ ശ്രദ്ധയോടെ ഒഴിവാക്കിയും റോഡ് നിയമങ്ങള്‍ യഥാവിധി പാലിച്ചും കൊണ്ടുള്ള ആ യാത്രയുടെ ലാളിത്യം ജീവിതത്തിലും പുലര്‍ത്തിപ്പോരുന്നവനായിരുന്നു രാമനാഥന്‍. എന്നാല്‍ ഈയ്യിടെയായി ആ ചിട്ടവട്ടങ്ങളുടെ താളം തെറ്റിതുടങ്ങിയെന്നൊരു തോന്നല്‍ അയാളെ മഥിക്കുന്നു. മാസാദ്യത്തില്‍
കിട്ടുന്ന ശമ്പളക്കാശില്‍ നിന്നും ഒരു
പത്തുരൂപയെങ്കിലും മാസാന്ത്യത്തില്‍ പോക്കറ്റില്‍ബാക്കിവെക്കാന്‍ ശ്രദ്ധിച്ചിരുന്ന രാമനാഥന് രണ്ടു മാസമായി തീയ്യതി രണ്ടക്കത്തിലേക്ക് കടക്കുമ്പോഴേക്കും പോക്കറ്റിലെ ശേഷിപ്പും രണ്ടക്കമായി മാറാന്‍ തുടങ്ങിയതില്‍ അതിയായ വിഷമമുണ്ട്. അനാവശ്യ തലവേദനകള്‍ പരമാവധി ഒഴിവാക്കണമെന്ന മനസ്ഥിതിക്കാരനായതുകൊണ്ട് മാത്രമാണ് രാമനാഥന്‍ വൈക്ലബ്യത്തോടെയാണെങ്കിലും സുഹൃത്തുക്കളുടെ സഹായം പോലും തേടാന്‍ തുടങ്ങിയത്.
സുജാതയുടെ കുറിപ്പടി പ്രകാരമുള്ള ഉല്‍പന്നം മൂന്നാമതുകയറിയ ഷോപ്പിലും സ്റ്റോക്കില്ലെന്ന അറിവിനേക്കാള്‍ രാമാനാഥനെ അസ്വസ്ഥനാക്കിയത് ഓരോ തവണയും സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തെടുക്കാനുള്ള ബദ്ധപ്പാടായിരുന്നു. എന്നാല്‍, അതുകൊണ്ട് മാത്രമല്ല സാധനം കിട്ടാനില്ലെന്ന് പറഞ്ഞാല്‍ അക്കാര്യം ഒരു കാരണവശാലും സുജാത വിശ്വസിക്കില്ലെന്ന ബോധവും കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് അവശ്യസാധനത്തെക്കാള്‍ പത്തുരൂപ കൂടുതലുള്ള മറ്റൊരു ഉല്പന്നം ഒടുവില്‍ കയറിയ കടയില്‍നിന്നും രാമനാഥന്‍ വാങ്ങിയത്.
'പരസ്യങ്ങളിലൊന്നും വലിയ കഴമ്പില്ല സാര്‍ അതിനേക്കാള്‍ ക്വാളിറ്റിയും ക്വാണ്ടിറ്റിയും കൂടുതല്‍ ഇതിനുണ്ട്..'
സാധനം ഒരു കവറിലിട്ട് പിന്‍ ചെയ്തു രാമനാഥനെ എല്‍പിക്കുനതിന്നിടയില്‍ പറഞ്ഞുവന്നതിന്‍റെ തുടര്‍ച്ചയെന്നോണം സെയില്‍സ്‌മേന്‍ പറഞ്ഞു.
തന്‍റെ ഈ വാചകങ്ങളിലും വലിയ കഴമ്പൊന്നുമില്ലെന്ന് എനിക്ക് അറിയാമെടോ എന്നൊരു ഡയലോഗ് അയാളോട് പറയാതെ രാമാനാഥന്‍ മനസ്സില്‍ത്തന്നെ കുഴിച്ചുമൂടാന്‍ കാരണം വാചകങ്ങള്‍ അയാളുടെ തൊഴിലിന്‍റെ ഭാഗമാണല്ലോ എന്ന വിചാരത്താലായിരുന്നു. അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു സാധനം കൈപറ്റി അയാള്‍ കടയില്‍നിന്നും ഇറങ്ങി.
സ്കൂട്ടറിന്‍റെ ശബ്ദം കേട്ടപ്പോള്‍ പതിവിനു വിപരീതമായി സുജാത വാരാന്തയിലേക്ക് തിടുക്കപ്പെട്ട് എത്തിയത് രാമനാഥന്‍ ശ്രദ്ധിച്ചു.
സ്കൂട്ടര്‍ വീടിന്‍റെ ഇറയത്തെക്ക് ഉരുട്ടികയറ്റി ചുവരിലേക്ക് മെല്ലെ ചായ്ച്ചുവെച്ചു അതിന്‍റെ സൈഡ് ബോക്സില്‍ നിന്നും ബ്രൌണ്‍ കവര്‍ എടുത്ത് രാമനാഥന്‍ സുജാതയുടെ നേര്‍ക്ക് വെറുതെ ഒന്ന് നോക്കി. അവളുടെ ചുണ്ടിലൊരു പുഞ്ചിരിയും കണ്ണുകളില്‍ പ്രത്യേകമായൊരു തിളക്കവും കണ്ടെങ്കിലും നിര്‍വികാരനായാണയാല്‍ വാരാന്തയിലേക്ക് കയറിയത്.
'ഞാന്‍ കാപ്പിയെടുത്തോണ്ട് വരാം..'
രാമാനാഥനില്‍നിന്നും കവര്‍ കൈപറ്റി അകത്തേക്ക് പോകുന്നതിന്നിടയില്‍ സുജാത പറഞ്ഞു.
തലവേദനക്ക് നേരിയൊരു കുറവ് അനുഭവപ്പെട്ട രാമനാഥന്‍ ഒന്ന് മൂരിനിവര്‍ന്നു കുറഞ്ഞൊരു ആലസ്യത്തോടെ ചാരുകസേരയിലേക്ക് അമര്‍ന്നിരുന്നു മുന്നില്‍ കിടന്ന ടീപോയിക്കു മേലേക്ക് കാലുകയറ്റിവെക്കാന്‍ തുടങ്ങവേയാണ് അയാളുടെ മടിയിലേക്ക് പൊളിച്ച ബ്രൌണ്‍ കവറോടുകൂടി ഫേസ്ക്രീം ശരവേഗത്തില്‍ വന്നുവീണത്. വാതില്‍പ്പടിയില്‍ കുത്തിവീര്‍ത്ത മുഖവുമായി സുജാതയേയും രാമാനാഥന്‍ കണ്ടു .
'ആര്‍ക്കുവേണം ഈ ചവറുസാധനം..!ഇതു വെണോങ്കില്‍ അപ്പുണ്ണി നായര്‍ടെ മുറുക്കാന്‍ കടേന്ന് ഞാനെന്നേ വാങ്ങിച്ചേനേ..'
സുജാതയുടെ പുച്ഛവും അവജ്ഞയും നിറഞ്ഞ സ്വരം രാമനാഥനെ തളര്‍ത്തി.
'താന്‍ പറഞ്ഞ കടകളിലൊന്നും അതില്ലാത്തതുകൊണ്ടാണിത് വാങ്ങിച്ചതെന്‍റെ സുജേ..മാത്രോമല്ല..അതിനേക്കാള്‍ പത്തുരൂപ..'
രാമനാഥന് പറഞ്ഞു പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കാതെ സുജാത കത്തിക്കയറി .
'ഓ..പത്തുലുവേടെ മഹത്വമൊന്നും പറയണ്ട..എന്തായാലും ഐറിന്‍ സക്ലീവയും ഐശ്വര്യാ റായിയും മറ്റും അതുപയോഗിക്കുന്നത് ആ വ്യത്യാസം നോക്കിയൊന്നുമായിരിക്കില്ലല്ലോ..!'
ഭാര്യയുടെ പുത്തന്‍ അറിവുകളില്‍ തെല്ലൊരതിശയം രാമാനാഥനില്‍ ഉളവായെങ്കിലും പൂര്‍വാധികം ശക്തമായി തിരിച്ചെത്തിയ തലവേദനയുടെ പിടിയിലമര്‍ന്ന് നിസ്സംഗതനായി; ചുവരിലേക്ക് ഒരുവശം ചെരിഞ്ഞിരിക്കുന്ന തന്‍റെ സ്കൂട്ടറിലേക്ക് കണ്ണുംനട്ട് അയാളിരുന്നു. കുടുംബത്തിന്‍റെ ഭദ്രതക്കും നിലനില്‍പ്പിനും ആ നിസ്സംഗത അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയവരില്‍ ഒരാളായിരുന്നു രാമനാഥനും .
തലവാചകം :
കഥ
Thursday, July 8, 2010
അമരന്‍
സിദ്ധാര്‍ത്ഥന്‍ വേര്പിരിഞ്ഞതിന്‍റെ ഏഴാംനാള്‍,
ആത്മാവിന്‍റെ മോക്ഷ പ്രാപ്തിക്കുള്ള പരിഹാര ക്രിയയകള്‍ക്കൊടുവില്‍ ശേഷം ചിന്തിയ തുണ്ട് ഒഴുക്ക് വെള്ളത്തില്‍ ഉപേക്ഷിച്ച്,ചുറ്റും നില്‍കുന്നവരുടെ കൈവെള്ളകളിലേക്ക്എള്ളണ്ണ ഇറ്റിച്ചു കഴിഞ്ഞു ഉപ്പും മീനും നുള്ളിക്കൊടുക്കുമ്പോള്‍ മുന്നില്‍ സിദ്ധാര്‍ത്ഥന്‍റെ അമ്മ ,
നീട്ടിയകൈകളിലേക്ക് ഉപ്പും മീനും വെക്കുമ്പോള്‍ അവന്‍റെ കൈകള്‍ വിറച്ചു .അമ്മയുടെ മുഖത്തേക്ക് നോക്കാതിരിക്കാന്‍ അവനു കഴിഞ്ഞില്ല. നീണ്ടു വരുന്ന ശുഷ്കിച്ച കൈകളില്‍ നിന്ന് തെന്നി മാറുവാനും ആവുന്നില്ല
"മോനേ..ഇന്‍റെ മോന്‍ ..!"
ഇടറിയ വാക്കുകളില്‍ അമ്മയുടെ പിടയുന്ന നെഞ്ചിന്‍റെ നീറ്റല്‍..
ഉള്ളില്‍ ഏതൊക്കെയോ സന്ധികള്‍ തപിച്ചുരുകുന്നു ..എങ്ങോക്കെയോ ശീതമുറയുന്നു ..ഏതൊക്കെയോ അവയവങ്ങള്‍ വിണ്ടു കീറുന്നു ..ഹൃദയം ഉരുകി ഇറ്റിറ്റു വീഴുന്ന പ്രതീതി ..
അവന്‍ ; രക്തസാക്ഷി അമരനാണ് എന്നാണു കവലയില്‍ പ്രസംഗിച്ച പ്രമുകരെല്ലാം പറഞ്ഞത് , സ്മാരകങ്ങളിലൂടെയും രക്തസാക്ഷി ദിനങ്ങളിലൂടെയും അവന്‍ എന്നെന്നും ഒര്‍മ്മിക്കപ്പെടുമെന്നും അവര്‍ ഉറപ്പു തന്നതാണ് . അവന്‍റെ ശവകുടീരത്തില്‍ വര്‍ഷാവര്‍ഷം പുഷ്പാര്‍ച്ചനകള്‍ നടക്കുമെന്നും അവിടെനിന്നും ദീപശിഖകള്‍ കൊളുത്തപ്പെടുമെന്നും അവ അഷ്ടദിക്കുകളിലേക്കും ആനയിക്കപ്പെടുമെന്നും നമുക്കൊക്കെ അറിയാം , എന്നിട്ടും ..മകന്‍റെ ചാവിന്‍റെ വലയത്തില്‍ നിന്നും മോചനം നേടാതെ ഉപ്പും
മീനും കൈകളില്‍ വെച്ച് അമ്മ ഏങ്ങലടിച്ചു കരയുന്നതെന്തേ...!?
തലവാചകം :
കഥ
Monday, June 28, 2010
ചിറക് മുളച്ച കൂപമണ്ഡൂകങ്ങൾ
ദിനാന്ത്യയാമത്തിൽ പൊട്ടക്കിണറ്റിൽ നിന്നും, പൊത്തുകൾക്കുള്ളിലെ മണിമന്ദിരവാതായനങ്ങൾ തുറന്ന്, മണ്ഡൂകന്മാർ ഓരോരുത്തരായി പുറത്തിറങ്ങി. തലയും ഉടലും പുറത്ത് കാണിക്കാതെ വീട്ടിനകത്തിരിക്കുന്ന എല്ലാ മണ്ഡൂകിമാരോടും ‘റ്റാറ്റ’ പറഞ്ഞ് അവർ സ്വവസതികളുടെ പൂമുഖവാതിൽ ബന്ധിച്ച് അരക്കിട്ട് ഒട്ടിച്ച് മുദ്രവെച്ചു. മണ്ഡൂകൻ തിരിച്ച് വരുന്നത്‌വരെ, അവരുടെ ആജ്ഞകൾ ശിരസ്സാ വഹിക്കുന്ന ഒരു മണ്ഡൂകിയും മുൻവാതിൽ തുറന്ന് പുറത്തിറങ്ങുകയില്ല.
‘പിൻവാതിൽ തുറന്ന് പുറത്തിറങ്ങാൻ മണ്ഡൂകിമാർക്ക് കഴിയും എന്നത് പരസ്യമായ രഹസ്യമായതിനാൽ, അത് ‘രഹസ്യം’ ആയിത്തന്നെ എക്കാലത്തും സൂക്ഷിക്കുന്നു’.
ചുറ്റുമുള്ള അന്ധകാരത്തിന്റെ ആവരണത്തിന് കട്ടികൂടുന്തോറും അവർ ചാടിച്ചാടി കിണറിനു മുകളിൽ എത്തി. പിന്നെ വിശാലമായ ഇരുട്ടിലേക്ക് നിശബ്ദമായി ഊളിയിട്ട് ആൺമണ്ഡൂകങ്ങൾ ഇറങ്ങിനടന്നു.
പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ കടലിൽ നിന്നും കരയിലേക്ക് വന്നവരുടെ സന്തതികളായ ഒരു കൂട്ടം മണ്ഡൂകങ്ങൾ അന്നും ഇന്നും ഒരു പൊട്ടക്കിണറ്റിന്റെ അടിത്തട്ടിൽ തന്നെയാണ് പാർക്കുന്നത്. അവർ പാർക്കുന്ന ആ പൊട്ടക്കിണർ ഒരു മുന്തിരിത്തോപ്പാണെന്ന് അവർ വിശ്വസിച്ചു. അവിടെ പകൽവെളിച്ചത്തിന് പ്രവേശനം നിഷേധിച്ചതുകൊണ്ട് കണ്ണടച്ച് ഇരുട്ടാക്കേണ്ട ആവശ്യം വരാറില്ല. അവർ ആയിരമായി തൊള്ളായിരമായി പതിനായിരമായി കാക്കതൊള്ളായിരമായി പെറ്റുപെരുകി. കൂപത്തിന്റെ മുക്കിലും മൂലയിലും നിറയെ പൊത്തുകളും തുരങ്കങ്ങളും നിർമ്മിച്ച് അതിനുള്ളിൽ മണിമന്ദിരങ്ങൾ പണിതു. ഏറ്റവും സുന്ദരമായി ശാന്തമായി ജീവിക്കാൻ അവർക്ക് കഴിഞ്ഞു. മനസ്സിൽ ഓർക്കുന്നതെല്ലാം മുന്നിൽ എത്തിക്കാനുള്ള കഴിവ് അവരുടെ ആൺസന്തതികൾക്ക് ഉണ്ടായിരുന്നു.
മണ്ഡൂക യുവാക്കൾ കൂപത്തിനു പുറത്ത് പോയി ആനന്ദജീവിതത്തിൽ ആറാടി. കവർച്ചയും, കൊള്ളയും, കൊലയും, ചെയ്ത് തിരിച്ച്‌വരുമ്പോൾ കിട്ടാവുന്നത്ര സമ്പത്ത് വാരിയെടുത്ത് കൂപത്തിലെ സ്വവസതികളിൽ നിറക്കുന്നത് അവരുടെ വെറും വിനോദമായി ,മാറി. അവരുടെ അമ്മ, പെങ്ങൾ, ഭാര്യ, മകൾ തുടങ്ങിയ എല്ലാവരുടെയും മുന്നിൽ എന്നും സുഖജീവിതം അവർ കാഴ്ചവെച്ചു.
മണ്ഡൂകിമാർ ഒരിക്കലും മറ്റുള്ളവരെ കാണാനോ, കൂപംവിട്ട് പുറത്തിറങ്ങാനോ ആഗ്രഹിച്ചിരുന്നില്ല. പെണ്ണുങ്ങൾക്ക് പ്രധാനതൊഴിൽ വംശവർദ്ധനവാണ്; അതായത് അംഗസഖ്യ കൂട്ടുക. അക്കാര്യത്തിൽ മണ്ഡൂകികൾ മിടുക്കികളാണ്. അവർക്ക് വിവരംവെക്കാതിരിക്കാനും പുറംലോകം കാണാതിരിക്കാനും വേണ്ട എല്ലാ സൂത്രപ്പണികളും ആണുങ്ങൾ ചെയ്യാറുണ്ട്. അതിനായി പ്രത്യേക നിയമങ്ങളും കോടതികളും രൂപീകരിച്ചു.
മണ്ഡൂകിമാരുടെ രാത്രിചര്യകൾക്ക് മാറ്റം വന്ന് ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഏതാനും വർഷം മുൻപാണ്. അതുവരെ ആണുങ്ങൾ പുറത്ത്‌പോകുമ്പോൾ വീടിന്റെ വാതിൽ അടച്ചുകുറ്റിയിടാറില്ല. മറ്റൊരു ലോകത്തെകുറിച്ച് അജ്ഞാതമായ, കൂപമണ്ഡൂകികൾ ജനിച്ച്‌വളർന്ന ഈ പൊട്ടക്കിണർ വിട്ട് പുറംലോകത്തെപറ്റി ചിന്തിക്കുമെന്ന് വിശ്വസിക്കാത്ത ഒരു കാലത്താണ്, ആണുങ്ങളില്ലാത്ത അർദ്ധരാത്രിയിൽ ഒരു ചിറകുള്ള ചെകുത്താൻ വന്നത്. രാത്രിയിലെ യാമങ്ങളിൽ നക്ഷത്രക്കണ്ണുകളുമായി പറക്കുന്ന ആ ചെകുത്താന്റെ വാക്കുകളിൽ മയങ്ങി ഏതാനും തവളച്ചിമാർ വഴിതെറ്റിയതിനു ശേഷം മണ്ഡൂകന്മാർ വളരെ ശ്രദ്ധാലുക്കളാണ്. വഴിതെറ്റിയവളുമാരെയും അവർക്ക് പിറന്ന സന്താനങ്ങളെയും ഒന്നിച്ച് തീയിലിട്ട് കൊന്ന കഥയോർക്കുമ്പോൾ എല്ലാവരും പേടിച്ച് വിറക്കും.
സംഭവം നടന്നത് വർഷങ്ങൾക്ക് മുൻപായിരുന്നു. അർദ്ധരാത്രി ആണുങ്ങളില്ലാത്ത നേരത്ത് കൂപമണ്ഡൂകികളുടെ ഗാനമേള കേട്ടാണ് ചിറകുള്ള വാവൽ ഗന്ധർവ്വൻ കിണറ്റിൽ പറന്നിറങ്ങിയത്. പിന്നീട് പലരാത്രികളിലും ഗന്ധർവ്വൻ വന്ന് പാട്ടുപാടാനും നൃത്തം ചെയ്യാനും തുടങ്ങി. അവൻ കൂപത്തിന് പുറത്തുള്ള ലോകത്തെപറ്റി ധാരാളം കഥകൾ പറയാൻ തുടങ്ങി. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെപറ്റിയും, വിശാലമായ കാടുകളുടെയും കായലുകളുടെയും കടലുകളുടെയും കഥകൾ പറയുന്നത് കേൾക്കാൻ എല്ലാ മണ്ഡൂകിമാരും പുറത്തിറങ്ങി. ഇക്കാര്യം മണ്ഡൂകന്മാരിൽനിന്നും രഹസ്യമാക്കി വെക്കാൻ പെണ്ണുങ്ങൾ ശ്രദ്ധിച്ചു.
അങ്ങനെ പുറംലോകത്തെപറ്റി അറിയാൻ തുടങ്ങിയ മണ്ഡൂകികൾക്ക് അവർ പാർക്കുന്ന പൊട്ടക്കിണറിൽ നിന്നും പുറത്തുചാടാൻ കൊതിയായി. അവരുടെ അടച്ചുപൂട്ടിയ ജീവിതത്തെ വെറുക്കാൻ തുടങ്ങി. ഓരോ പകലും വിശാലമായ ആകാശത്തെ സ്വപ്നം കണ്ട് അവർ ഉറങ്ങി. എങ്ങനെയെങ്കിലും പുറത്ത് കടക്കാനുള്ള സുവർണ്ണാവസരത്തിനായി ഓരോ മണ്ഡൂകിയും കൊതിച്ചു.
ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴാണ് വലിയ അപകടം സംഭവിച്ചത്. ‘പുതുമഴക്ക് ശേഷം കൂപത്തിൽ പിറക്കുന്ന എല്ലാ മണ്ഡൂകസന്തതികൾക്കും ചിറക് മുളച്ചിരിക്കുന്നു’! വാർത്തകൾ അറിഞ്ഞ മണ്ഡൂകന്മാർ ഞെട്ടി. കൂപത്തിനു പുറത്ത്, ഒരിക്കലും എത്തിനോക്കുകപോലും ചെയ്യാത്ത ഈ മണ്ഡൂകിമാർ പിഴച്ചിരിക്കുന്നു.
അർദ്ധരാത്രിതന്നെ അടിയന്തിര മണ്ഡൂകസഭ ചേർന്നു. എല്ലാവരും ഒന്നിച്ച് പറയാൻ തുടങ്ങി,
‘പിഴച്ച സന്തതികളെയും അമ്മമാരെയും കൂട്ടമായി കൊല്ലുക. ഈ കൂപത്തിനു പുറത്ത് മണ്ഡൂകികൾക്ക് ഒരു ലോകം ഉണ്ടാവാൻ പാടില്ല’.
അങ്ങിനെ അവർ ഒരു കൂട്ടക്കുരുതിയിലൂടെ വർഗ്ഗശുദ്ധീകരണം നടത്തിയപ്പോൾ പ്രശ്നം പരിഹരിച്ചു.
മണ്ഡൂകിമാർ പൊട്ടക്കിണറിനു പുറത്തുള്ള ലോകത്തെകുറിച്ച് പിന്നീടൊരിക്കലും സ്വപ്നം കണ്ടില്ല. അതിനുശേഷം പൊട്ടക്കിണറ്റിൽ പിറവിയെടുക്കുന്ന മണ്ഡൂകസന്താനങ്ങൾക്ക് ഒരിക്കൽപോലും ചിറക് മുളച്ചില്ല.
തലവാചകം :
mini//മിനി,
കഥ
Sunday, June 27, 2010
ഇന്നെലെ ഇന്ന് നാളെ
ഇന്നെലെ
* നല്ലൊരു ജോലിക്കായി പല വാതിൽ മുട്ടി.
* ഭാർഗവൻ ചേട്ടന്റെ കടയിലെ പറ്റ് വീണ്ടും കൂടി.
* പതിവ് പോലെ ഒരു തനി മുഷിപ്പൻ ദിവസം.
ഇന്ന്
* ട്യൂഷൻ സെന്ററിൽ പോയി നാല് ബാച്ചിന് ക്ലാസെടുത്തു.
* അവൾ ഇന്നും കല്യണത്തിനായി തിരക്ക് കൂട്ടി. നല്ലൊരു ജോലിക്കിടട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞു.
* സമയം രത്രി കഴിഞ്ഞു. സർവ്വേശ്വരന്മാരോട് നല്ലൊരു ജോലിക്കായി പ്രാർത്ഥിച്ച് കിടന്നു.
നാളെ
* എം.എകാരനായ അവന് നല്ലൊരു ജോലി കിട്ടുമായിരിക്കും.
Saturday, June 12, 2010
ഒരു യാത്രയുടെ ഓര്‍മ്മക്കായി
പ്രണയാതുരമായ ആ ഹ്രസ്വസംഭാഷണം അവസാനിച്ചു. അപ്രതീക്ഷിത്മായി അവളുടെ അടുത്ത കോള്‍ വരുന്നതുവരെ ഇനി വിരഹത്തിന്റെ മണിക്കുറുകളോ, ചിലപ്പോ ദിവസങ്ങളോ ആണ്.
എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ് അവളുമായുള്ള ബന്ധം . അങ്ങ് അകലെ ദല്‍ഹിയിലെ യമുനാതീരത്തിരുന്ന് എന്നെ പ്രണയിക്കുന്ന, പക്ഷെ എനിക്കായി കാത്തിരിക്കാത്ത എന്‍റെ രാധ.
പലപ്പോഴും കളിയായും കാര്യമായും അവള്‍ പറയാറുണ്ട് "പണ്ട് ദ്വാപരയുഗത്തില്‍ യമുനാതീരത്ത് രാധ കൃഷ്ണനു വേണ്ടി കാത്തിരുന്നു. ഈ കലിയുഗത്തിലും യമുനാതീരത്ത് രാധയുണ്ട്. പക്ഷെ അവള്‍ ആര്‍ക്കും വേണ്ടി കാത്തിരിക്കുന്നില്ല. പക്ഷെ അവള്‍ വരില്ല എന്നറിഞ്ഞിട്ടും ഞാന്‍ അവള്‍ക്കായി കാത്തിരിക്കുന്നു. എന്റെ അടുക്കലേക്ക് വരാനായി വീണ്ടും വീണ്ടും വൃഥാ പ്രേരിപ്പിക്കുന്നു."
രാധയുടെ ഓരോ തവണത്തെ വിളിക്ക് ശേഷവുമുള്ള കുറെ മണിക്കുറുകള്‍ അവളെക്കുറിച്ചുള്ള ഒര്‍മ്മകള്‍ നവീകരികാന്‍ വേണ്ടിയുള്ളതാണ്.
അന്നൊരു ബുധനാഴ്ചയായിരുന്നു. 2004 സെപ്തംബര്‍ 15. എന്റെ ആദ്യത്തെ ദല്‍ഹി യാത്ര. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഒരാഴച്ച നീളുന്ന ദല്‍ഹി യാത്ര. ആ യാത്ര സാധ്യമായത്തിന്റെ ആവേശത്തിലായിരുന്നു. ഒരു നഴ്സറി ക്ളാസുകാരന്റെ ആവേശത്തോടെ എറണാകുളത്തുനിന്നും ഞാന്‍ ട്രെയിന്‍ കയറി. ഫസ്റ്റ് ക്ളാസ് എ.സി.കോച്ചിലെ കാലിയായിരുന്ന എന്റെ കാബിനിലിരുന്നു. സഹയാത്രികരെ കാണത്തിരുന്നത് എന്നെ നിരാശപ്പെടുത്തി. ഞാന്‍ പുറത്തേക്ക് നോക്കിയിരിക്കാന്‍ തുടങ്ങി.
തൃശൂര്‍ എത്തിയപ്പോള്‍ എന്റെ കാബിനിലേക്ക് രണ്ട് മദ്ധ്യവയസ്കര്‍ കയറി ബര്‍ത്തില്‍ ബാഗുകള്‍ വെച്ചു. ഞാന്‍ അവരെ നോക്കി ചിരിച്ചു. അവര്‍ തിരിച്ച് ചിരിച് പുറത്തേക്ക് ഇറങ്ങിയതും കാബിനിലേക്ക് സുന്ദരിക്കളായ രണ്ട് കൊച്ചുപെണ്‍കുട്ടികള്‍ കയറി, കൂടെ സുന്ദരിയായ അവരുടെ അമ്മയും .
അവരെ കണ്ടതും ഞാനൊന്നു അമ്പരുന്നു പോയി. ആ മുഖത്തു നിന്നും എനിക്ക് കണ്ണെടുക്കാന്‍ പറ്റിയില്ല. ട്രെയിന്‍ ചലിച്ച് തുടങ്ങിയപ്പോള്‍ അവരും ,കുട്ടികളും യാത്രയാക്കാന്‍ വന്നവര്‍ക്ക് നേരെ കൈ വീശി കാണിച്ചു. അപ്പോഴും എന്റെ കണ്ണുകള്‍ അവരുടെ മുഖത്തു തന്നെയായിരുന്നു.
അവര്‍ എന്നെ ഒന്നു സുക്ഷിച്ച് നോക്കിയപ്പോള്‍ ഞാന്‍ എന്റെ കണ്ണുക്കളെ പുറകോട്ട് വലിച്ച് വീണ്ടും പുറത്തേക്ക് നോക്കിയിരിക്കാന്‍ തുടങ്ങി. പക്ഷെ എന്റെ മനസ്സ് നിറയെ അവളായിരുന്നു. ഒരു പക്ഷെ ആരും വിശ്വസിക്കില്ല, ഒരു സ്വപ്നജീവി ആയതുകൊണ്ടായിരിക്കാം കൌമാരത്തിന്റെ ആദ്യനാളുകള്‍ മുതല്‍ ഞാന്‍ പതിവായി ഒരു സ്വപ്നം കാണാറുണ്ടായിരുന്നു. വെളുത്ത് സുന്ദരമായ മുഖമുള്ള, ചുകന്ന ചെറിയ പൊട്ടു തൊട്ട്, കറുപ്പ് ചുരിദാറും , വെള്ള മുത്തുമാലയും നാനാവര്‍ണ്ണങ്ങളില്ലുള്ള കുപ്പി വളകളും ധരിച്ച പെണ്‍കുട്ടി എന്റെ അരികില്‍ വരുന്നത്. ആ സ്വപ്നം പലകുറി ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ അവള്‍ ക്ക് ഒരു പേരിട്ടു 'രാധ്'. എന്നെങ്കിലും ഒരിക്കല്‍ അവളെ കണ്ടെത്തും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ അവള്‍ക്കായി കാത്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ആ കാത്തിരുപ്പ് പൂര്‍ത്തിയായിരിക്കുന്നു. അവരുടെ വേഷവും എന്റെ സ്വപ്നത്തിലേത് പോലെയായിരുന്നു. വെള്ളമുത്ത് മാലയുടെ കൂടെ ഒരു താലി മാലയും , കുപ്പി വളക്കളുടെ കൂടെ സ്വര്‍ണ്ണവളക്കളും , പിന്നെ നെറ്റിയിലെ സിന്ദൂരവും ഒഴിച്ച്. ഇനി പേരു കൂടെ അറിയണം . ഒരു അവസരത്തിനായി ഞാന്‍ കാത്തിരുന്നു.
അതിനിടയില്‍ ഞാന്‍ എപ്പഴോ ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോഴേക്കും പുറത്ത് ഇരുട്ട് പടര്‍ന്നിരുന്നു. ആ രണ്ടു സുന്ദരി കുട്ടികളും അമ്മയുടെ മടിയില്‍ പൂച്ചകുട്ടിക്കളെ പോലെ പറ്റി പിടിച് കിട്ടന്നുറങ്ങുന്നു. അവരും പാതി മയക്കത്തിലാണ് എന്നു തോന്നുന്നു. ഞാന്‍ അവരെ നോക്കിയിരുപ്പായി. തിരുപ്പുര്‍ എത്തിയപ്പോള്‍ അവരുണര്‍ന്നു. എന്നെ ഒന്നു തുറിച്ച് നോക്കി.
അല്പം ഭയത്തോടെ ഞാന്‍ ചോദിച്ചു പേരന്താ?
രാധ.
ഞാന്‍ ഒരിക്കല്‍ കൂടി ഞെട്ടി.
എന്റെ മുഖഭാവം കണ്ടിട്ടാവണം അവര്‍ ആശ്ചര്യത്തോടെ തിരക്കി എന്തേ?
ഒന്നുമില്ല എന്ന ഭാവത്തില്‍ ഞാന്‍ തലയാട്ടി.
രാധ എന്നെ നോക്കി ചിരിച്ചു.
ഞങ്ങള്‍ പരിചയപ്പെട്ടു. അവരും ദല്‍ഹിയിലേക്കാണ്. ഭര്‍ത്താവ് ഗാര്‍മന്റ് എക്സ്പോര്‍ട്ടറാണ്. ഈറോഡ് എത്തുന്നതുവരെ ഞങ്ങള്‍ നാട്ടുകാര്യങ്ങള്‍ സംസാരിചിരുന്നു. ഈറോഡ് എത്തിയപ്പോള്‍ കുട്ടിക്കളെ ഉണര്‍ത്തി അവര്‍ ഭക്ഷ്ണം കഴിക്കാന്‍ ഇരുന്നപ്പോള്‍ എന്നെയും ക്ഷണിച്ചു. ഞാന്‍ എന്റെ പാര്‍സലും തുറന്നു. ഞങ്ങള്‍ കറികള്‍ പങ്കുവെച്ചു. ഭക്ഷണം കഴിഞ്ഞു കുറച്ച് നേരത്തെ സംസാരത്തിന് ശേഷം മാളുവും , ഇന്ദുവും അപ്പര്‍ ബര്‍ത്തില്‍ കയറി വീണ്ടും ഉറങ്ങാന്‍ തുടങ്ങി.
രാധയും എന്നെപോലെ വൈകി ഉറങ്ങുന്ന ശീലകാരിയാണ്. അതുകൊണ്ട് ഞങ്ങളുടെ സംസാരം വീണ്ടും നീണ്ടു. ട്രെയിന്‍ മുന്നോട്ട് നീങ്ങുന്നതിനൊപ്പം ഞങ്ങളുടെ ബന്ധവും മുന്നോട്ട് നീങ്ങുന്നതായി എനിക്ക് തോന്നി. ഞങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതായി തോന്നിയ ഒരു സന്ദര്‍ഭത്തില്‍ തെറ്റുധരിക്കരുതെന്ന മുഖവുരയോടെ മടിച്ച് മടിച്ച് ഞാന്‍ ആ രഹസ്യം വെള്ളിപ്പെടുത്തി. വര്‍ഷങ്ങളായി പലരാത്രികളിലും അവളെ ആ ദിവസത്തെ അതെ വേഷത്തില്‍ സ്വപ്നം കണ്ടിരുന്നതും, അവളുടെ പേരും പോലും എനിക്ക് അറിയാമായിരുന്നതും.
ഒരു നിമിഷം അവള്‍ എന്നെ സംശയത്തോടെ നോക്കി. പിന്നെ ഒന്നും ഉരിയാടാതെ പുറത്തേക്ക് നോക്കിയിരുന്നു. അപ്പോഴേക്കും ട്രെയിന്‍ ജൊളാര്‍പെട്ടയ്യ് സ്റ്റേഷനിലെത്തി.
രാധയുടെ മറുപടിക്ക് വേണ്ടി ഞാന്‍ കുറച്ച് നിമിഷങ്ങള്‍ കാത്തിരുന്നു. എന്റെ ആ വെളിപ്പെടുത്തല്‍ രാധ അവിശ്വസിച്ചെന്നു തോന്നു. അവള്‍ അപ്പോഴും പുറത്തേക്ക് നോക്കിയിരുപ്പാണ്.
പിന്നെയൊന്നും സംസാരിക്കന്‍ തോന്നാതുകൊണ്ട് ഞാന്‍ അവള്‍ക്ക് ശുഭരാത്രി നേര്ന്ന് കൊണ്ട് ഉറങ്ങാന്‍ കിട്ടുന്നു. എങ്കിലും എന്റെ ശ്രദ്ധ മുഴുവന്‍ അവളിലായിരുന്നു. ട്രെയിന്‍ കുറച്ച് ദൂരം കൂടി മുന്‍പോട്ട് നീങ്ങിയപ്പോള്‍ രാധയും ഉറങ്ങാന്‍ കിടന്നു. പലവട്ടം ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടി നിദ്രക്ക് വഴിമാറി. എപ്പോഴോ ഉറക്കത്തിന് എഴുന്നേറ്റപ്പോള്‍ പുറത്തേക്ക് നോക്കി കണ്ണീര്‍ തൂവുന്ന രാധയെയാണ് ഞാന്‍ കണ്ടത്.
എന്റെ ഉള്ളില്‍ കുറ്റബോധം ഉടലെടുത്തു.
ഞാന്‍ എഴുന്നേല്‍ക്കുന്നത് കണ്ടയുടനെ അവള്‍ കണ്ണീര്‍ തുടച്ച് എന്നെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അപ്പോഴും ആ കണ്ണുകള്‍ നിറഞ്ഞു തന്നെ ഇരുന്നിരുന്നു.
എന്തു പറ്റി എന്ന് ഞാന്‍ നാലഞ്ചാവര്‍ത്തി ചോദിച്ചു.
ഉത്തരം മൌനമായിരുന്നു.
ഞാന്‍ എഴുന്നേറ്റ് അവളുടെ അരുകിലിരുന്നു. അവളുടെ വലതു കൈ എന്റെ കൈക്കുള്ളിലാക്കി. അവള്‍ മ്രുദുവായി കൈ വലിക്കാന്‍ നോക്കിയെങ്കിലും ഞാന്‍ വിട്ടില്ല. ഞാന്‍ കൈ താലോലിച്ചു കൊണ്ടിരുന്നു.
നീണ്ട നേരത്തെ മൌനം ഭഞ്ജിച്ച് കൊണ്ട് ഞാന്‍ മെല്ലെ ചോദിച്ചു.
എന്തു പറ്റി. എന്നോട് പറയില്ലേ?
ഒരു കണ്ണിര്‍ പുഴപോലെ അവളുടെ ദു:ഖങ്ങള്‍ എന്നിലേക്ക് ഒഴുകിവന്നു. സാഹിത്യം പഠിക്കാന്‍ ആഗ്രഹിച്ച പ്രീഡിഗ്രികാരിയായ പെണ്‍കുട്ടി അച്ഛന്റെ ബിസിനസ്സ് തകര്‍ച്ചയോടെ എല്ലാം നഷ്ട്പ്പെട്ടപ്പോള്‍ ഇരട്ടിപ്രായമുള്ള തന്റെ മുറചെറുക്കനെ കല്യാണം കഴിച്ചതും . പണം ഇരട്ടിക്കാന്‍ മാത്രം വ്യഗ്രത കാണിക്കുന്ന തൊട്ടതിനും , പിടിച്ചതിന്നും കുറ്റം മാത്രം കണ്ടെത്തുന്ന ഭാര്യയെയും , മക്കളെയും ഒരു കാഴ്ച വസ്തുവായി മാത്രം കാണുന്ന സംശയ രോഗിയായ ഭര്‍ത്താവും . അങ്ങനെ ഓരോന്നോരോന്നായി രാധയുടെ ദു:ഖങ്ങളെല്ലാം ഞാന്‍ അറിഞ്ഞു. അവ ഞങ്ങളുടെ ദു:ഖങ്ങളായി മാറി.
വീണ്ടും വാക്കുകള്‍ മുറിഞ്ഞു. ഞങ്ങള്‍ പരസ്പരം നോക്കിയിരുന്നു. അപ്പോഴും അവളുടെ വലതു കൈ എന്റെ കരങ്ങള്‍ ക്കുള്ളിലായിരുന്നു. കൈ സ്വത്രന്ത്രമാക്കി ഞാന്‍ അവളെ തലോടിയപ്പോള്‍ അവള്‍ എന്റെ ചുമലിലേക്കു ചാഞ്ഞിരുന്നു.
നീണ്ട നേരത്തെ മൌനത്തിനു അവള്‍ പറഞ്ഞു 'നിന്നെ പോലൊരാളെയായിരുന്നു ഞാന്‍ ആഗ്രഹിച്ചത്'.
പിന്നെയുള്ള ഞങ്ങളുടെ സംസാരം മുഴുവന്‍ ഒരിക്കലും നടക്കാതിരുന്ന കൌമാര സ്വപ്നങ്ങളെ കുറിച്ചായിരുന്നു. പരസ്പരം മൂളികേട്ടും തര്‍ക്കിച്ചും കളിയാക്കിയും ഞങ്ങള്‍ നേരം വെളുപ്പിച്ചു.
പ്രഭാതം വിടര്‍ന്നപ്പോള്‍ ഞങ്ങള്‍ അകന്നിരുന്നു. അപ്പോഴേക്കും ട്രെയിന്‍ ആന്ധ്രയിലൂടെയുള്ള പ്രയാണം തുടങ്ങിയിരുന്നു.
കുട്ടികള്‍ ഉണര്‍ന്നപ്പോള്‍ ഞങ്ങള്‍ പല്ലുതേച്ച് ബ്രഡും ,ബിസ്ക്കറ്റും ,പാക്കറ്റ് ജൂസും കഴിച്ചു. കുറച്ച് നേരം കുട്ടികളുടെ കൂടെ കളിച്ച ശേക്ഷം ഞാന്‍ കമ്പാര്‍ട്ട്മെന്റിന്റെ വാതിലിനരുകില്‍ നിന്ന് മാഞ്ഞുപോകുന്ന കാഴ്ച്ചകള്‍ നോക്കി നിന്നു.
പെട്ടന്ന് എന്നെ പുറകില്‍ നിന്ന് ചെറുതായി ഒന്നു തള്ളി പേടിപ്പിച്ചുകൊണ്ട് രാധ എന്റെ അടുത്ത് വന്നു നിന്നു. ഞാന്‍ അവളോട് കൂടുതല്‍ അടുത്തു നിന്നു. ഞങ്ങള്‍ ഒന്നായി നിന്ന് പുറം കാഴ്ചക്കളില്‍ മുഴുകി. ആ നില്പ് വെയിലിനു ശക്തി കൂടുന്നതുവരെ നീണ്ടു.
കാബിനില്‍ മടങ്ങിയത്തിയ ഞങ്ങള്‍ മാളുവിന്റെയും ,ഇന്ദുവിന്റെയും കൂടെ കഥകളും , കടങ്കഥക്കളും പറഞ്ഞും , പാട്ടു പാടിയും , ഭക്ഷണം കഴിച്ചും ഒരു പാട് രസിച്ചു. അതിനിടെ പലവട്ടം രാധയുടെ കണ്ണുനിറയുന്നതു ഞാന്‍ കണ്ടു. കാലം തെറ്റി വന്ന ആ നല്ല ദിവസത്തിന് വേഗം വളരെ കൂടുതലായിരുന്നു. നേരം ഇരുട്ടിയതോടെ എന്റെ മനസ്സിലെ ആധി കൂടി വന്നു. നാളെ ഉച്ചക്ക് രാധ നഷ്ടപ്പെട്ടുമെന്നുള്ള ആധി. ഞങ്ങളുടെ കളിച്ചിരികള്‍ രാത്രി വരെ നിണ്ടു.
കുട്ടികള്‍ ഉറങ്ങിയപ്പോള്‍ ഞാന്‍ അവളുടെ അരികില്‍ ചെന്നിരുന്ന് തലോടി കൊണ്ട് വിളിച്ചു.
രാധേ....
ഉം .അവള്‍ വിളികേട്ടു.
നീ എന്റെ കൂടെ വരുമോ?
ഇല്ല.
നിനക്ക് എന്നെ ഇഷ്ട്മല്ലേ?
ഉം
പിന്നെയെന്താ?
എനിക്ക് മക്കളുണ്ട്. പിന്നെ പേരിന് ഒരു ഭര്‍ത്താവും .
സരമില്ല ഞാന്‍ നിന്നെയും നിന്റെ മക്കളെയും നല്ലപോലെ നോക്കാം .
കണ്ണാ നീ വേറെയെന്തെങ്കിലും പറ.
അപ്പോ നീ എന്നെ മറക്കുമോ?
ഇല്ല.
ഇന്നി നമ്മള്‍ കാണുമോ?
ഇല്ല.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ?
ഇല്ല.
വല്ലപ്പോഴും ?
ഇല്ല.
നീ എനിക്ക് കത്തെഴുത്തുമോ?
ചിലപ്പോ
എന്നെ വിളിക്കുമോ?
ചിലപ്പോ
എല്ലാ കാലവും വിളിക്കുമോ?
ഇല്ല.
പിന്നെ?
നിന്റെ കല്യാണം കഴിയുന്നതുവരെ.
ഒരു നിരാശകാമുകന്റെ ഭാവത്തോടെ ഞാന്‍ രാധയെ മാറോട് ചേര്‍ത്തു. പക്ഷെ അവള്‍ അകന്നു മാറി നിര്‍വികാരതയോടെ എന്നെ നോക്കി. ഞാന്‍ കൂടുതല്‍ ബലത്തോടെ അവളേ എന്നോട് അണച്ചു. ഞങ്ങള്‍ ഇണകുരുവികളായി സംസ്ഥാനങ്ങള്‍ താണ്ടി.
ഒരിക്കലും വരരുതെന്ന് ഒരുപാട് ആഗ്രഹിച്ചെങ്കിലും വിധിഹിതമനുസരിച്ച് വന്ന പ്രഭാതം ഞങ്ങളെ വീണ്ടും അകറ്റി.
കുട്ടികളുണര്‍ന്നത്തോടെ ഞങ്ങള്‍ വീണ്ടും കഥകളിലേക്കും പാട്ടുകളിലേക്കും മടങ്ങിപ്പോയി. ട്രെയിന്‍ ആഗ്രയിലും ,മഥുരയിലും എത്തിയപ്പോള്‍ ഞനും,രാധയും കാതരമായ നോട്ടങ്ങള്‍ കൈമാറി. നിസാമുദീന്‍ എത്തുന്നതുവരെ ഞങ്ങളുടെ കളിചിരികള്‍ നിണ്ടു. പിരിയാനുള്ള സമയമായപ്പോള്‍ ഞങ്ങള്‍ നാലുപേരും ഒരു പോലെ വിഷമിച്ചു. കുട്ടികളുടെ ശ്രദ്ധയകന്ന ഒരു നിമിഷത്തില്‍ ഒരിക്കില്‍ കൂടി ഞാന്‍ അവളെ എന്നോട് ചേര്‍ത്തു. ഞങ്ങള്‍ അന്ത്യ ചുംബനം കൈമാറി.
മിനിറ്റുകള്‍ ക്കുള്ളില്‍ ട്രെയിന്‍ ന്യൂദല്‍ഹി സ്റ്റേഷനിലെത്തി. മരവിച്ച മനസ്സോടെ ഞാന്‍ രാധയോടും , കുടുംബത്തോടും യാത്ര പറഞ്ഞ് ആള്‍ കുട്ടത്തില്‍ ലയിച്ചു.
അതിനുശേഷം എത്രയോ തവണ ഞാന്‍ ദല്‍ഹിയില്‍ വന്നു പോയി. പക്ഷെ ഒരിക്കല്‍ പോലും അവളെ കണ്ടില്ല. ദല്‍ഹിയില്‍ വന്നാല്‍ ഞാന്‍ താമസ്സിക്കാറുള്ള റാഫിമാര്‍ഗിലെ എന്റെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ നിന്നും മയൂര്‍വിഹാറിലേക്ക് കഷ്ടി ഒരു മണിക്കുര്‍ യാത്ര മതി. എന്നിട്ടും ഞാന്‍ എന്റെ രാധയെ അന്വേഷിച്ച് പോയില്ല. പലവട്ടം അങ്ങനെ വിചാരിച്ചെങ്കിലും .
എന്നാലും ചിലപ്പോ ദീര്‍ ഘവും , ചിലപ്പോള്‍ ഹ്രസ്വവുമായ ഇടവേളക്കളില്‍ രാധ എന്നെ വിളിക്കും . ആ മനോഹര യാത്രയുടെ ഓര്‍മ്മ പുതുക്കാനായി. മറ്റൊരു രാധയെ ഞാന്‍ സ്വന്തമക്കുന്നതു വരെ ആ വിളി എനിക്ക് പ്രതീക്ഷിക്കാം...................

Monday, June 7, 2010
ഡാര്‍വിനും കോമുവും പിന്നെ കോയാജിയും..
പള്ളിപ്പടിയിലെ കുമാരേട്ടന്‍റെ ചായക്കട, മകരമാസത്തിലെ ഒരു കുളിരുള്ള പ്രഭാതത്തിന്‍റെ തുടക്കം..
കടയുടെ പുറത്തെ നീളന്‍ വാരാന്തയുടെ ഒരറ്റത്ത് ചമ്രംപടിഞ്ഞിരുന്ന് ബീഡിവലിക്കുന്ന അണ്ണാച്ചി ശെല്‍വന്‍റെ കയ്യില്‍ നിന്നും ഒരു ബീഡി കടംവാങ്ങി കൊളുത്തികൊണ്ട് ഞാന്‍ കടക്കുള്ളിലേക്ക് നീങ്ങി, അവിടെ സ്ഥലത്തെ പ്രധാന ബുജിയും കടുത്ത കമ്മ്യൂണിസ്റ്റുഅനുഭാവിയുമായ കോരന്‍മകന്‍മുരളി എന്ന കോമു (കോരനിലെ 'കോ'യും മുരളിയിലെ 'മു'വും എടുത്ത് ലോപിപ്പിച്ചതാണ് പേരില്‍ ഒരു ബുജി ടച്ച് കിട്ടാനായി 'കോമു'), മിനി ദൂരദര്‍ശന്‍കേന്രം വട്ടോത്തുകുന്നിക്കല്‍ കോയാജി, പൂങ്ങാടന്‍ വേലുമൂപ്പനാശാന്‍, ഓ.വി. വാസു അഥവാ ബഡായി വാസു , കാണൂര് മറിയ മകന്‍ജോസൂട്ടി , ഓസാന്‍ബീരാന്‍; ബീരാന്‍റെ കക്ഷത്തിലെ പഴയ ബാഗ് , കോടാലി മൊയ്തുട്ടി തുടങ്ങിയ പതിവുപറ്റുപടികാരെല്ലാം അവരവരുടെ പതിവ് ഇരിപ്പിടങ്ങളില്‍ഹാജരുണ്ട്, കുമാരേട്ടന്‍റെ ഭാര്യ രുക്മിണിചേച്ചിയും മകള്‍പ്രഭാവതിയും അടുക്കളയിലും കുമാരേട്ടന്‍ചായ അടിച്ചുകൊണ്ട് സമാവറിന്നരികിലും പണിതിരക്കിലാണ്, കുമാരേട്ടന്‍റെ കുറുഞ്ഞി പൂച്ച കൊയാജിയുടെ കാലില്‍ മുട്ടിയുരുമ്മിനിന്നു കൊണ്ട് പല്ലില്ലാത്തതിനാല്‍ പപ്പടവട മോണകൊണ്ട് കഷ്ടപ്പെട്ട് തിന്നുമ്പോള്‍ അതിനൊപ്പം ഇളകുന്ന അയാളുടെ വായിലേക്ക് നോക്കി ഇടയ്ക്കിടെ മ്യാവു എന്നു കരഞ്ഞുകൊണ്ടിരുന്നു, വേലുമൂപ്പന്‍റെ കറുമ്പന്‍പട്ടി കടയുടെ കാവല്‍കാരനെ പോലെ വാതിലിന്നരികില്‍കിടപ്പുണ്ട്. ഈ സമയത്താണ് മീന്‍കാരന്‍ കുഞ്ഞോനുട്ടി പടിഞ്ഞാറേ റോഡില്‍ നിന്നും മീന്‍കൊട്ട ഏന്തിയ സൈക്കിളു തള്ളി ചാള.. ചാളെ..എന്ന് ഇടയ്ക്കിടെ വിളിച്ചുപറയുകയും അതിന്നിടയില്‍ നീട്ടിക്കൂവുകയും ചെയ്തുകൊണ്ട് അങ്ങോട്ടുവന്നുകയറിയത്, കുഞ്ഞോനുട്ടിയുടെ തലവെട്ടം കണ്ടതും അതുവരെ തന്നെ മൈന്‍ഡ് ചെയ്യാതിരുന്ന കൊയാജിയെ പോടാപുല്ലേ എന്നമട്ടില്‍ ഒന്നുനോക്കി കുമാരേട്ടന്‍റെ പൂച്ച, പിന്നെ ഒരൊറ്റ ഓട്ടത്തിന് കുഞ്ഞോനുട്ടിയുടെ കാല്‍കലെത്തി മുട്ടിഉരുമ്മാനും പൂര്‍വാധികം ശബ്ദത്തില്‍ കരയാനും തുടങ്ങി.
പത്രത്തിലേക്ക് തലയും കുത്തിക്കിടന്ന കോമു ഇടക്കിടെ ചുണ്ടിലിരുന്ന ബീഡിക്കുറ്റി ആഞ്ഞുവലിച്ചു പുകയെടുക്കാന്‍ശ്രമിച്ചുകൊണ്ടിരുന്നു, അതിന്നിടയില്‍ എന്തോ ഓര്‍ത്തപോലെ തലയുയര്‍ത്തി അടുത്തിരുന്ന് ചൂട്കട്ടന്‍ചായ ഊതിക്കുടിക്കുന്ന വാസുവിനെ ഒന്ന് നോക്കി പിന്നെ പത്രവാര്‍ത്ത വിലയിരുത്തുംപോലെ സ്വയമെന്നോണം പറഞ്ഞു :
"ആര് എന്തൊക്കെ പറഞ്ഞാലും ഡാര്‍വിന്‍റെ സിദ്ധാന്തം തിരുത്തിക്കുറിക്കാനൊന്നും ആര്‍ക്കും പറ്റുമെന്നെനിക്ക് തോന്നുന്നില്ല..! ചരിത്രപുരോഗതികള്‍ ഒന്നൊന്നായി വിലയിരുത്തുമ്പോഴും നമ്മുടെ ഓള്‍ഡ് ജനറേഷന്‍ വാനരഗണത്തില്‍നിന്ന് തന്നെയെന്നു ഉറപ്പിച്ചുപറയാനാവുന്നതല്ലേ.."
നാട്ടിലെ മറ്റൊരു കമ്മ്യുണിസ്റ്റുപ്രവര്‍ത്തകനാണ് വാസു എങ്കിലും വലിയ വലിയ ബഡായികള്‍ വെള്ളം കൂട്ടാതെ വിടുമെന്നല്ലാതെ ഇമ്മാതിരിയുള്ള ലോക പരിജ്ഞാനത്തിന്‍റെ കാര്യത്തില്‍ ആളോരല്‍പം പിറകിലാണ് അതുകൊണ്ടാണെന്ന് തോന്നുന്നു കോമു പറഞ്ഞത് മൈന്‍ഡ് ചെയ്യാതെ അവന്‍ തന്‍റെ കട്ടനിലേക്ക് തന്നെ ശ്രദ്ധതിരിച്ചത്.
വായിലിട്ട് തൊണ്ണകൊണ്ട് അമര്‍ത്തി കഷ്ടപ്പെട്ട് കുതിര്‍ത്തു ഒരു പരുവമാക്കികൊണ്ടിരുന്ന പപ്പടവടയുടെ കാര്യം മറന്ന് കോയാജി കോമു പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലാവാതെ അവനെതന്നെ ഉറ്റുനോക്കി വായുംപോളിച്ചിരുന്നുപോയി.
താനറിയാതെ ഇന്നാട്ടില്‍ അങ്ങിനെ ഒരു സംഭവോ! കൊയാജിയുടെ ആകാംക്ഷ പത്തിവിടര്‍ത്തി.
"കാര്യം എന്താച്ചാ മനുഷേര്‍ക്ക് മനസ്സിലാവണമാതിരി പറയെന്‍റെ ചെക്കാ.." കൊയാജി ബെഞ്ചിലൂടെ ചന്തി നിരക്കി കോമുവിന്നരികിലേക്ക് അല്പം കൂടി നീങ്ങിയിരുന്നു.
"അതിപ്പോ നിങ്ങള്‍ക്ക് പറഞ്ഞാ മനസ്സിലാവില്ല എന്‍റെ ഹാജ്യെരെ.,ഡാര്‍വിന്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ച ഒരു സിദ്ധാന്തത്തെപറ്റി പറഞ്ഞതാ..' കോമു ഒഴിവു കഴിവ് പറഞ്ഞ് കോയാജിയില്‍ നിന്നും മെല്ലെ തടിയൂരാന്‍ നോക്കി, അല്ലാത്ത പക്ഷം ഡാര്‍വിന്‍റെ മുതുമുത്തച്ഛന്‍റെ ജനനം തൊട്ട് ഇങ്ങോട്ടു ഇപ്പോള്‍ നിലവില്‍ ഡാര്‍വിന്‍റെ ആരൊക്കെ ജീവിച്ചിരിപ്പുണ്ട് എന്നു വരെയുള്ള കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുമെന്ന് അവനറിയാമായിരുന്നു .
"ഹേയ്..അതെന്ത്ഹലാക്കാന്ന്..മനസ്സിലാവാണ്ടിരിക്കാന്‍! അങ്ങനേംണ്ടാ ഒരു കാര്യം? യ്യ് പറേടോ..ഞമ്മക്ക് മന്‍സ്സലാവോന്നു നോക്കാലോ!"
കൊയാജി അല്‍പംകൂടി നിരങ്ങി നീങ്ങി കോമുവിന്‍റെ മേലുള്ള പിടി മുറുക്കി , മേലും കീഴും നോക്കാതെ ഒരു വാര്‍ത്തയെകുറിച്ച് പറഞ്ഞൊരു അഭിപ്രായം വല്യൊരു ഊരാംകുടുക്കായല്ലോ എന്നൊരു ദയനീയഭാവത്തില്‍ ഇരുന്ന കോമുവിനെ തല്‍കാലത്തേക്ക് രക്ഷപ്പെടുത്തികൊണ്ടാണ് മറിയ മകന്‍ ജോസൂട്ടി ആ വിഷയത്തിലേക്ക് ഇടപെട്ട് സംസാരം തുടങ്ങിയത്, അയാള്‍ ഒരു കറകളഞ്ഞ സത്യക്രിസ്ത്യാനിയും തികഞ്ഞ ഈശ്വരവിശ്വാസിയുമാണെന്ന കാര്യത്തില്‍ ആ നാട്ടില്‍ രണ്ടുപക്ഷക്കാര്‍ ഇല്ല.
" ദൈവവിശ്വാസമില്ലാത്തവരുടെ ഓരോരോ സിദ്ധാന്തങ്ങള്‍ ഇപ്പോള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ് സ്നേഹിതാ..ആദവും ഹവ്വയും തന്നെ നമ്മുടെ പൂര്‍വികര്‍ എന്ന വിശ്വാസത്തിലേക്കു ഇപ്പോള്‍ ലോകം കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണല്ലോ. മനുഷ്യജീനുകളെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും അതാണല്ലോ ശെരിവെക്കുന്നത്..!"
ജോസൂട്ടി കൂടി ആ വിഷയത്തിലേക്ക് എത്തിയതോടെ കോമു ഉഷാറായി, തന്‍റെ മുറിവിജ്ഞാനശകലങ്ങള്മായി വാസുവും; വായ്താരികളുമായി കോടാലിയും അതില്‍ പങ്കാളിയായതോടെ അന്നത്തെ ചായക്കടചര്‍ച്ച ചൂടുപിടിച്ചു..മൌനത്തില്‍ മുറുകെ പിടിച്ച ഒരു വിദ്വാനായി എല്ലാം കേട്ടും കണ്ടും ഞാനും, ആ വിഷയത്തെ കുറിച്ച് ആദ്യാക്ഷരി പോലും അറിഞ്ഞുകൂടാത്ത ഓസാന്‍ ബീരാനും മൂകസാക്ഷികളായി ഇരുന്നു. ഓരോരുത്തരും തന്താങ്ങളുടെ വാദഗതികള്‍സ്ഥാപിച്ചെടുക്കാന്‍ പൊടിപ്പും തൊങ്ങലും വെച്ച് സംഭവം വിപുലപ്പെടുത്തിക്കൊണ്ടിരുന്നു, സംഗതി അങ്ങനെ ബഹുജോറായി തുടരവേ കോയാജിക്ക് കാര്യങ്ങളുടെ ഒരേകദേശരൂപം പിടികിട്ടികഴിഞ്ഞിരുന്നു. അങ്ങിനെ ഒരര മണിക്കൂറോളം സാധാരണ പോലെ എവിടെയും എത്താതെ നീങ്ങിയ ആ ചര്‍ച്ചവേളക്കൊടുവില്‍ കൊയാജി തനിക്ക് ആ സംവാദത്തില്‍നിന്നും മനസ്സിലാക്കാനായ കാര്യങ്ങള്‍ സംശയ നിവാരണം ചെയ്യാന്‍ തയ്യാറായി .
" ചുരുക്കി പറഞ്ഞാല്‍ പടച്ചോന്‍ ഉണ്ടെന്നു വിശ്വസിക്കുന്നോരുടെ പൂര്‍വികര് മനുഷന്മാരും..പടച്ചോന്‍ ഇല്ലെന്ന് പറഞ്ഞുനടക്കണ കോമുനെപോലുള്ള കമ്യുണിസ്റ്റകാരുടെ വല്യുപ്പമാര് കൊരങ്ങന്മാരും ആണെന്നല്ലേ നിങ്ങളീ പറഞ്ഞുവരുന്നത്! " കൊയാജി അത്രയും പറഞ്ഞുനിറുത്തി ചോദ്യഭാവത്തില്‍ എന്നെ ഒന്ന് ഇരുത്തി നോക്കി.
ആ നോട്ടത്തിന്‍റെ അര്‍ഥം എനിക്ക് പെട്ടെന്ന് മനസ്സിലായി, കാരണം ഞാനും ഒരു കമ്മ്യൂണിസ്റ്റ്ആണെന്നൊരു സംസാരം നാട്ടില്‍പ്രചാരത്തിലുണ്ട്, ഒരുനിലക്കു നോക്കുമ്പോള്‍സംഗതിയില്‍സത്യമില്ലാതില്ല , അത് ഓര്‍ത്തുകൊണ്ട്തന്നെ കൊയാജിയെ നോക്കി ഞാനൊരു വളിച്ച ചിരി പാസ്സാക്കി, പിന്നെ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടക്കുന്നതിന്നിടയില്‍ ഞാന്‍പറഞ്ഞു:
" നിങ്ങള്ടെ കാര്യത്തില്‍ഡാര്‍വിന്‍റെ സിദ്ധാന്തം തന്നെയാണ് കറക്റ്റ് എന്നാണെന്‍റെ വിശ്വാസം.. പക്ഷേ, ഞാനൊരു കമ്മ്യൂണിസ്റ്റ് ആശയക്കാരനാണെങ്കിലും തികഞ്ഞൊരു ദൈവവിശ്വാസിയും കൂടി ആണേ ഹാജ്യാരെ....!"
കൊയാജിയുടെ തിരുമണ്ടയില്‍ ട്യൂബ് ലൈറ്റ് മിന്നിതുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ, അത് കത്തിതെളിഞ്ഞാലുള്ള പ്രതികരണത്തിന്‍റെ നിലവാരമറിയാന്‍കാത്തുനില്‍കാതെ ഞാന്‍പെട്ടെന്ന് തന്നെ വീട്ടിലേക്ക് വെച്ചുപിടിച്ചു.
സിദ്ധീക്ക് തൊഴിയൂര്‍.
തലവാചകം :
കഥ
Wednesday, April 28, 2010
കാര്യസാധ്യം
മക്കളെ കുറഞ്ഞത് ഡോക്ടര്‍ എങ്കിലും ആക്കുക എന്നത് എതോരച്ചന്റെയും ആഗ്രഹമാണ്. അതിനാണയാളും ശ്രമിച്ചത്. കൈകൂലി വാങ്ങി സമ്പാദിച്ചതും, പിതൃ സ്വത്തവകാശവും കൂട്ടി നല്‍കി അവസാനം സീറ്റ് ഒപ്പിച്ചെടുത്തു. ഉന്തി തള്ളി അഞ്ചു വര്ഷം കഴിച്ചു.
ഇപ്പോഴയാള്‍ മകന്റെ ചികിത്സയിലാണ്. ആഴ്ചയില്‍ മൊത്തം ചെലവ് ഇരുന്നുറ്റംപ്തു. ഡോക്ടര്‍ ഫീസ് വേറെ നുറ്, ബാക്കി മരുന്നിനും. എങ്കിലും അയാള്‍ ആശ്വസിച്ചു. "മകനായതോണ്ട് വിശ്വസിക്കല്ലോ...!!"
തലവാചകം :
കഥ
Subscribe to:
Posts (Atom)
.