അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Monday, July 4, 2011

ഏകലവ്യന്‍!!!

ഇല്ലാ പെരുവിരല്‍ ചൂണ്ടി
നില്ക്കെയാണേകലവ്യന്‍
കണ്ണില്‍ കനല്‍ക്കത്തുമോരായിരം
ചോദ്യങ്ങളാല്‍!

തനിക്ക് തന്നമ്മയേം,അച്ഛനേം
തിരിവാലറിയാന്‍ കഴിയുമെങ്കിലീ
ഈശനെന്തിനു വേറെ ?
അത് നോക്കിയാണ് വിദ്യ
പകരുന്നതെങ്കില്‍
ഗുരുവിന്‍ സ്ഥാനമെന്തീ
ഉലകില്‍ !!

നായാട്ടിനായ്‌ വന്ന
പാണ്ഡവര്‍ മുന്നില്‍
തന്‍ ശരവേഗം പ്രകടമാക്കിയ നാള്‍
ആ ദിനമെന്നില്‍ കുറിച്ചുയെന്‍ വിധി
എന്‍ ജീവിതം മാറ്റിയ ഞാണ്ശബ്ദം !!

പിറ്റേന്ന് മാനസ ഗുരുപാദത്തില്‍
കൈകള്‍ കുപ്പി നില്ക്ക വേ
തന്നുടെ ശരവേഗത്തിനൊരു
പുഞ്ചിരി ആശിച്ചു കണ്നിറയവേ
പതിഞ്ഞ കര്ക്ക്ശ സ്വരം
മിന്നലായ്‌ ചെവിയതില്‍ പതിഞ്ഞു
“ചൊല്ല് നിന്‍ ഗോത്രം ! ഞാന്‍
ക്ഷത്രിയനെ വിദ്യ ഏകാറുള്ളു!!”

ചൊന്നു നിഷാദ കുമാരന്‍ ഞാന്‍
മനുഷ്യകുലത്തിലാണെന്‍ ജനനം!
ഒന്നിച്ചുയര്ന്ന ചിരിയില്‍ ,
ഗുരുവില്‍ നിന്നുയര്ന്ന നിശ്വാസത്തില്‍
പഴിച്ചു പോയ്‌ ഞാന്‍ സ്വയം!

മുഖം താഴ്ത്തി കാലിന്‍
പെരുവിരലില്‍ കണ്ണുനീര്‍
വളയങ്ങള്‍ ചാര്ത്തവേ
തന്‍ കുലത്തെ ആദ്യമായ്‌
വെറുത്തു പോയ്‌!!


മനുഷ്യകുലത്തെ !
തന്‍ നേട്ടത്തിനായ് വേദത്തെ
മാറ്റി മറിക്കുന്നാ വാദത്തെ !

ഗുരുവിന്‍ പുച്ഛമാര്ന്ന വാക്കില്‍
വിങ്ങിയന്നേരം ഉറപ്പിച്ചു എന്‍
ദക്ഷിണ നല്കാന്‍ സമയമായ്‌ !
ഒരെരുക്കിന്നിലയില്‍ നല്കിയ സമ്മാനം
ഗുരുവേ വിറപ്പിച്ചിട്ടുണ്ടാകാം
ഒരായിരം രാത്രിയില്‍ കനലില്‍
ചുട്ടിടുണ്ടാകാം !

മതിയെന്ക്കതുമതി
ഈ ലോകത്തിന്‍ മുന്നില്‍
തലയുയര്ത്തി നില്ക്കാ ന്‍ ,
ശിഷ്യനെന്തെന്നീ ലോകത്തെ
പഠിപ്പിക്കാന്‍!!

1 അഭിപ്രായ(ങ്ങള്‍):

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇന്നും അന്നും കുലമഹിമ തന്നെയാണല്ലോ എല്ലാത്തിനും മഹിമ അല്ലേ

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP