അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Thursday, July 7, 2011

സ്വപ്നം!!!

മറക്കാനാവില്ല എനിക്കാ
നിമിഷം, എന്നില്‍നിന്നും
അറുത്തു മാറ്റിയ
ആ കൊച്ചു ഭ്രൂണത്തെ
എന്‍ മുന്നിലായ്‌ കാഴ്ച്ച
വച്ചാ ആ നിമിഷം!
തളികയില്‍ രക്തപുഷ്പമായ്‌
കിടക്കുമെന്‍ സ്വപ്നത്തെ
കണ്ണിമക്കാതെ നോക്കി ഞാന്‍!
ഒരായിരം ഉമ്മയാല്‍
പൊതിയാന്‍ കാത്തിരുന്ന
കണ്‍കളും ,
പാല്മണം മാറാ ചുണ്ടും
എന്‍ മാറോട് ചേരേണ്ട
ഹൃദയയവും .
അമ്മയെന്ന് ചൊല്വത്
കാതില്‍ നിറയും നേരം
പിടഞ്ഞു പോയി ഞാന്‍ !
മനസ്സിലണിയിച്ച കരിവളയും
അഴകോലുമാ പൊന്‍ കൊലുസ്സും
ഝടുതിയില്‍ ഈണം പിടിക്കവേ
നിലയില്ലാ കയത്തില്‍ ഞാന്‍
കാലിടറി വീണു പോയ്‌!
ഇന്നുമാ കാഴ്ച്ചയെന്നെ
വറച്ചട്ടിയിലെന്ന പോല്‍
പൊള്ളിക്കവേ,
വീണ്ടുമൊരു സ്വപ്നത്തിനായ്‌
മനതാരില്ലിന്നും കൊതിപ്പാറുണ്ട്
ഞാന്‍!!

5 അഭിപ്രായ(ങ്ങള്‍):

sankalpangal said...

വേദനിപ്പിക്കുന്ന ഭാഷക്ക് ആശംസകള്‍.

ചന്തു നായര്‍ said...

വേദനയൂറുന്ന ,നല്ല വരികളിലൂടെയുൾല സഞ്ചാരം

Anonymous said...

നന്ദി സങ്കല്‍പ്പങ്ങള്‍...ചന്തു നായര്‍!!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ജനിക്കാത്ത പൊന്നോമനക്ക് പിണ്ഡം സമർപ്പിച്ചിരിക്കുന്നൂ

നിശാസുരഭി said...

വേദനകള്‍

നന്നായി എഴുതി..

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP