അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Tuesday, June 14, 2011

കര്‍ണ്ണന്‍!!!

കര്ണ്ണനോടാണെനിക്കെന്‍
പ്രണയം!
കേട്ടും, വായിച്ചും
ഞാനൊരുപാടവനില്‍
ഭ്രമിച്ചു പോയി!

അര്ക്ക്ന്റെ തേജസ്സും
കുന്തിതന്‍ പുണ്യവും
താങ്ങായ് മാറാതെ
പോയൊരു പാഴ്
ജന്മമായ് !

സ്നേഹിച്ചു തീരാതെ
സ്നേഹിക്കപ്പെടാതെ
കന്യാഭൂവതില്‍
ലയിച്ചൊരു പാഴ്_
മുളയായ് എപ്പോഴോ
എന്നാത്മാവിലവന്‍
കൂടുകൂട്ടി!!


അര്ക്കനെ പൂജിക്കും
കര്ണ്ണനൊരു പക്ഷെ
അഗ്നിയെ സ്നേഹിക്കുമെന്നൊരു
തോന്നലില്‍ ഞാനെന്നെ
അഗ്നിയാല്‍ നെയ്തെടുത്തു!

കരിയേ, വൈരമായ്‌
മാറ്റുമോരീശ്വരന്‍
അവനെയുമെനിക്കായ്‌
കാലത്തിന്‍ കൈകളില്‍
കാത്തു വച്ചു
എന്ന് വിശ്വസിക്കാനാണെ-
നിക്കേറെ ഇഷ്ട്ടം!!
ശതകാലമത്രയും
പുനര്ജനിക്കാം ഞാന്‍
കര്ണ്നെ എനിക്കായ്‌
നല്കുമെങ്കില്‍ !!

3 അഭിപ്രായ(ങ്ങള്‍):

sankalpangal said...

നന്നായി...ആശംസകള്‍

Anonymous said...

നന്ദി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

കുഴപ്പമില്ല കേട്ടൊ

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP