അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Tuesday, June 7, 2011

കാമമോഹിതം!!

സ്ത്രീയെന്ന വാക്കിന്‍ ,
വളവു തിരിവില്‍ പോലും ,
കാമം കാണുമീ ലോകത്തില്‍,
നാലിനും നാല്പതിനും ,
എന്ത് രക്ഷ!

സൃഷ്ട്ടിയില്‍ തന്നിണയെ.
കണ്ട ബ്രഹ്മനും,
സ്ത്രീയെ കണ്ട മാത്രയില്‍ ,
രേതസ്സിറ്റിയ മാമുനിയും,
ഒരു പോല്‍ ആരാധ്യരിവിടെ !

കാമശാസ്ത്രത്താല്‍ ചരിതം ,
രചിച്ച വാത്സ്യായന്‍ തന്‍ ,
ശിഷ്യര്‍ നാട് നീളെ ,
ചരിത്രം രചിപ്പതും ,
പും എന്ന നരക രക്ഷക്കായ്‌ ,
പുത്രനെ തേടും നേരം ,
തന്‍ ഭാര്യയില്‍ ബീജം ,
പകരാന്‍ അന്യനാണിനെ ,
ആശ്രയിപ്പതും ചരിത്രം!

കൌമാരത്തിന്‍ പടിവാതിലില്‍ ,
കാമാത്തിന്നര്‍ത്ഥമറിയും മുന്നേ ,
കാമാര്‍ത്തനാക്കും സാമൂഹ്യ,
പരിഷ്കാരത്തിന്‍ തന്നുറവിടം!

അതിന്നൊടുവിലായ്‌,
തന്നറിവോ,സമ്മതമോ,തേടാതെ
വിതക്കും വിത്തുകള്‍,
ഏറ്റു വാങ്ങുവാനുളള,
വയലായ്‌ മാറുന്നു ,
സ്ത്രീ തന്നുടല്‍!!
rr

6 അഭിപ്രായ(ങ്ങള്‍):

Mohamed Musthafa said...

good thoughts

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

മേനിയഴകുള്ളോരീയുടലാം വയലിൽ
മനിതനെന്നും വിത്തിട്ടുവിളകൊയ്തിടുന്നൂ..

sankalpangal said...

vayichu ,santhOsham

RISHA RASHEED said...

നന്ദി മുസ്തഫ..

RISHA RASHEED said...

പതിരായായ്‌ തീരാതെ
അവളതിനെ കൈക്കുമ്പിള്‍
ചാരെ നല്കീടവേ
ഒരിറ്റു കണ്ണുനീര്‍
അതിനൊപ്പം തൂവി
പ്രകൃതി തന്‍
ആശംസ നേര്ന്നീടുന്നു!!

RISHA RASHEED said...

എനിക്കും സങ്കല്‍പ്പങ്ങള്‍....

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP