അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Sunday, May 1, 2011

സ്വപ്നം!!

കര്‍ണ്ണനെ കനവുകണ്ടുറങ്ങാന്‍,
കൊതിക്കുമെന്നില്‍ ,
നിറയും സ്വപ്‌നങ്ങള്‍ ,
തന്നര്‍ത്ഥമെന്തു?
ആയിരം കൈകളാല്‍ ,
ഓമനിച്ചുണര്‍ത്തിയ ,
സൂര്യകാന്തി തന്‍ ദേഹം.
അര്‍ക്കനാല്‍ തന്നെ,
ദേഹിയായ്‌ തീരുന്നതും ,
ചിറകറ്റ ശലഭമായ് ,
ഞാനീ മണ്ണില്‍ വീഴ്വതും,
കാണുന്നു ഞാന്‍!
ഊഷരഭൂവില്‍ പോലും ,
ജീവന്റെ വിത്തെറിയും,
മഴ എന്നിലണയാതെ ,
പോകുവതും ,
സര്‍പ്പങ്ങള്‍ ഇണ ,
ചേരും ഇലഞ്ഞി ,
തന്‍ തണലില്‍ ,
ചിതല്‍ പുറ്റായ്,
തീരുവതും,
കാന്മതെന്തേ ഞാന്‍!!

3 അഭിപ്രായ(ങ്ങള്‍):

Umesh Pilicode said...

:)

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal........

Muralee Mukundan , ബിലാത്തിപട്ടണം said...

സൂര്യകാന്തി തന്‍ ദേഹം.
അര്‍ക്കനാല്‍ തന്നെ,
ദേഹിയായ്‌ തീരുന്നതും ,
ചിറകറ്റ ശലഭമായ് ,
ഞാനീ മണ്ണില്‍ വീഴ്വതും,
കാണുന്നു ഞാൻ...

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP