അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Friday, April 22, 2011

പ്രണയിക്കുന്നവന്!!!

എന്നില്‍ നിന്‍ പ്രണയം,
നിറയ്ക്കും മുന്നേ ഓര്‍ക്കുക,
ഞാനൊരു ഗൃഹസ്ഥയെന്നു!!
നിന്‍ കാമനകള്‍ എന്നോട്,
ചേര്‍ക്കും മുന്നേ നിനക്കുക,
ഞാനത് മറ്റൊരാളിന്‍ മുന്നില്‍,
സ്വയമേവ ആടുകാണെന്ന്!!
ഒരു പുരുഷന്‍ ഭാര്യ ,
തന്നരികിലിരിക്കെ-
മറ്റൊരുവള്‍ തന്‍ അഴകളവുകളില്‍,
അഭയം തേടിയാലും –ചൊല്ലീടും,
അതവന്‍ ആണത്തമെന്നു!!
പക്ഷെ ,പെണ്ണിനെയവര്‍ മറു –
വാക്ക് ചൊല്ലി വിളിച്ചീടും!!
നിന്‍ കണ്ണ് നിറയും മുന്നേ ,
ചൊല്ലിടട്ടെ ഞാന്‍ ...
സ്വീകരിക്കാനാത്ത നിന്‍ പ്രണയം ,
എന്നെ ഉമിത്തീയായ് നീറ്റുന്നുവെന്നു!!

1 അഭിപ്രായ(ങ്ങള്‍):

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അതെ സ്വീകരിക്കാനാകാത്ത പ്രണയം ഉമിത്തീയായ് എരിഞ്ഞൂകൊണ്ടേയിരിക്കും...!

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP