അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Sunday, August 1, 2010

വേശ്യ

പുരുഷ കാമനകള്‍ ഒരു ,
യാഗാശ്വമാണെങ്കില്‍,
ഞാനതിനൊരു യാഗ ഭൂമിയാണ്.
അവനൊരു യന്ജകുണ്ഡമാണേല്‍,
അതിലുയരും ഹവിസ്സാണ് ഞാന്‍.
എറിയാം, നിങ്ങള്ക്കെന്നെ,
കല്ലിനാല്‍ നിങ്ങളൊരു,
പതിവ്രതയാണേല്‍..,
ഒരു മാത്ര പോലും പരപുരുഷനെ,
ആഗ്രഹിചിട്ടില്ലായെങ്കില്‍.....!
നിന്‍ ഭാര്യ നിന്നരികിലിരിക്കേ,
നിന്‍ കണ്ണുകള്‍ എന്നിലെ,
നിമ്നന്നോതടങ്ങളിലെ അഴകളവുകളക്കവേ,
എറിയുവാനെടുത്ത ആ കല്ലുകള്‍’
വിറകൊള്ളുവതെന്തേ..!
എങ്കിലിനി ഞാന്‍ പോയ്ക്കൊള്ളട്ടെ,
ഇന്നു രാത്രിയിലും മടിക്കുത്തഴിക്കണം,
ആര്ക്കോ മുന്നിലും,
എന്‍ മകള്‍ തന്‍ മാനം കാക്കാന്‍,
ഒരാണിന്‍ കയ്യില്‍ ഏല്പിക്കും വരെയെങ്കിലും!

10 അഭിപ്രായ(ങ്ങള്‍):

MyDreams said...

എന്‍ മകള്‍ തന്‍ മാനം കാക്കാന്‍,
ഒരാണിന്‍ കയ്യില്‍ ഏല്പിക്കും വരെയെങ്കിലും
അതേയ് അത് മതി അത് കഴിഞ്ഞാല്‍പിന്നെ എന്താ

Anonymous said...

അതേയ്,ഒരമ്മ തന്റെ മകളെ ഒരാണിന്‍ കയ്യില്‍ ഏല്പ്പിക്കുന്നതു പിന്നീടവന്‍
അവളെ സംരക്ഷിച്ചുകൊള്ളുമെന്ന വിശ്വാസത്തിലാണ് ഡ്രീംസ്‌.

nirbhagyavathy said...

നമ്മുടെ പൊതുസമൂഹത്തില്‍ എന്നും നിലനില്‍ക്കുകയും

ചരിത്രതുടര്ച്ചയില്‍ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന

ദുര്ജീവിതം ദാരുണമാണു എന്ന് നളിനി ജമീലയും...

പണ്ട് ഒരു കാബറി നര്‍ത്തകിയുടെ ജീവിതം

പോതുവായനക്ക് വിധേയമാക്കിതന്ന സുഗതകുമാരിയും...

അങ്ങിനെ എത്ര എത്രപേര്‍..പറഞ്ഞു പാടിയ വിഷയം.

വീണ്ടും വായിക്കുമ്പോള്,കവിത സത്യപ്രസ്താവം

നടത്തുന്നു.നന്നായി.

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

sm sadique said...

എറിയാനെടുത്ത കല്ലുകൾ പരസ്പരം കൈയിൽ പിടിച്ച് (ആരെയും എറിയാതെ) മാനം കെടാതെ ജീവിക്കാം ; തന്റെ മകൾക്ക് വേണ്ടി.
മടികുത്തഴിക്കാതെ ആ മരത്തണലിൽ അവൾ …..?

താന്തോന്നി/Thanthonni said...

ഇന്നു രാത്രിയിലും മടിക്കുത്തഴിക്കണം,
ആര്ക്കോ മുന്നിലും,
എന്‍ മകള്‍ തന്‍ മാനം കാക്കാന്‍,

ഒരാണിന്‍ കയ്യില്‍ ഏല്പിക്കും വരെയെങ്കിലും!

ഒരാണിന്‍ കൈയില്‍ ഏല്പിക്കും വരെ അമ്മക്ക് വെമ്പലാണ്‌.
ആശയം കൊള്ളാം.നല്ല കവിത.പുതുമ ഇല്ല.

ABDUL RAZAK UDARAMPOYIL said...
This comment has been removed by the author.
ABDUL RAZAK UDARAMPOYIL said...
This comment has been removed by the author.
ABDUL RAZAK UDARAMPOYIL said...
This comment has been removed by the author.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

എറിയാം, നിങ്ങൾക്കെന്നെ,
കല്ലിനാല്‍ നിങ്ങളൊരു,
പതിവ്രതയാണേല്‍..,
ഒരു മാത്ര പോലും പരപുരുഷനെ,
ആഗ്രഹിചിട്ടില്ലായെങ്കില്‍.....!

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP