ജ്വാലി അഥവാ പണികള്‍ !
പിന്നെ ഏത് പണിക്കും അതിന്റേതായ മാന്യത
കല്‍പ്പിക്കുന്ന സ്ഥലമാണ് ലണ്ടൻ .
അന്നത്തെ കാലത്താണെങ്കില് ജോലിയുംകിട്ടാന്‍ എളുപ്പം !
ദോശയുണ്ടാക്കാന്‍ അറിയാതെ "ഇന്ത്യന്‍ ദോശ മേക്കര്‍ "
വര്‍ക്ക്‌പെർമിറ്റിൽ ഇവിടെ കാലുകുത്താനുണ്ടായ തരികിടകള്‍ ഒന്നും വേണ്ടിവരില്ല
ഇവിടെ പണി കിട്ടുവാന്‍ ; അതൊരു സമാധാനം......!
വെള്ളം വെള്ളം സർവ്വത്ര ,ഒരുതുള്ളി കുടിപ്പാനിലെത്രെ എന്നുപറഞ്ഞപോലെയാണെന്റെ സ്ഥിതി.
പണി ധാരാളമുണ്ട് പക്ഷെ ഒന്നും കിട്ടാനില്ല .
പിന്നെ മിണ്ടിപ്പറഞ്ഞു പണി ചോദിക്കാനും ,
പിടിച്ചുനിൽക്കാനും ഇംഗ്ലീഷ് വേണ്ടേ ....
എന്റെ മംഗ്ലീഷ് പറ്റില്ലല്ലോ ?
അങ്ങിനെ കടകളിലുംമറ്റുമുള്ള പണിയന്വേഷണം അവസാനിപ്പിച്ചു
തമിഴ്സംഘത്തിന്റെ കാലുപിടിച്ച് , ഒരു പഴം പായ്ക്ക് ചെയ്യുന്ന
കമ്പനിയില്‍ (Banana Company) ആദ്യജോലി കിട്ടി .
ഹെല്‍ത്ത് & സേഫ്റ്റി യാണ് ,
ഇവിടെ ജോലിയേക്കാള്‍ പ്രധാനം !
ഇരുമ്പുഷൂസും ,ചട്ടിതൊപ്പിയും,കൈയ്യുറയുമെല്ലാം ധരിച്ച് വാര്‍ട്രൌസര്‍
യൂണിഫോമും ഇട്ട് ;ചന്ദ്രനിലേക്ക് പോകുന്നപോലെ ടക... ടകാന്നു നടന്നും
ഓടിയുമെല്ലാം ഉള്ള ഒരുദിവസത്തെ ട്രെയിനിങ്ങ് കഴിഞ്ഞപ്പോഴേക്കും ;
നാട്ടില്‍ മെയ്യനങ്ങാതെ പണിയെടുത്തിരുന്ന എന്റെ നടുവൊടിഞ്ഞു !
നാട്ടില്‍ എട്ടുമണിക്കൂറിലെ പണിസമയത്തില്‍ പകുതിയിലേറെ ടൈം
വാചകമടിച്ചും , മറ്റും ചിലവഴിച്ചിരുന്നഞാന്‍ ഇവിടെ മണിക്കൂര്‍ അടിസ്ഥാനത്തില്‍
മിണ്ടാട്ടമില്ലാതെ ജോലിയിൽ മാത്രം മുഴുകിക്കൊണ്ടിരിക്കുന്നൂ....!
രണ്ടാം ദിവസം പണിതുടങ്ങി ഒന്നരമണിക്കൂറിനുശേഷം , ടീം ലീഡർ സായിപ്പുവന്നു
കൈപൊക്കി T പോലെ കാണിചു ബ്രേയ്ക്ക് എന്നു പറഞ്ഞിട്ടു പോയി...
ഞാൻ അവിടെയുള്ള സകല പ്ലാസ്റ്റിക്ക് തട്ടുകളും /പഴം കൊണ്ടുപോകുന്ന/
വരുന്ന വട്ടികൾ/ ഫോൾഡ് ചെയ്തു മടക്കി വെച്ചു ....
Break വിശ്രമസമയമാണെന്നറിയാതെയുള്ള എന്റെ ഈ പരിപാടി പിന്നീടുവന്നവരുടെ
അരമണിക്കൂർ പണിചുറ്റിച്ചതിനും, എന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തിനും കിട്ടി
ആദ്യത്തെ വെർബൽ വാർണിങ്ങ് !
മൂന്നാം ദിനം കാന്റീനില്‍ ചെന്നപ്പോള്‍ "വെന്റിംഗ് മെഷീന്‍" ല് ചില്ലറ ബാക്കിവരുന്ന
പൊത്തില്‍ തപ്പി നോക്കിയപ്പോള്‍ കഴിഞ്ഞദിനങ്ങളില്‍ കിട്ടിയപോലെ ഒന്നിന്റേയും ,
രണ്ടിന്റെയും ,അഞ്ചിന്റെയും പെന്‍സുകള്‍ ഒന്നും കിട്ടിയില്ല ....
സായിപ്പുമാര്‍ ബാക്കിവരുന്നവഎടുക്കാതെ പോകുമ്പോള്‍,ഞാന്‍ ഇസ്ക്കുന്നതായിരുന്നു കേട്ടോ ....
രണ്ടു ദിവസമായി പത്തമ്പത് രൂപ കിട്ടിയിരുന്നൂ !
അമ്പത് പെന്‍സ് ഇട്ട് , പതിനഞ്ചു പെന്സിന്റെ ചായ വന്നതിനു ശേഷവും ,ബാക്കി വരുന്നില്ല ....
അയ്യോ എന്റെ മുപ്പതു രൂപ ? !
ഞാന്‍ മെഷീയനെ പിടിച്ച് ചാച്ചും ,ചരിച്ചും മൂന്നാലുവട്ടം കുലുക്കി നോക്കി .
നോ രക്ഷ....
അപ്പോഴുണ്ട് ഒരു വെള്ളക്കാരന്‍ എന്നെ പിന്നില്‍നിന്നും
വന്നു കുലുക്കി ,മെഷീന്‍മേലുള്ള ഒരു നോട്ടീസ് കാണിച്ചു തരുന്നൂ .
"ചില്ലറ തീര്‍ന്നിരിക്കുന്നൂ,ദയവുചെയ്തു
ശരിക്കുള്ള പൈസ മാത്രം ഇടുക !"
നാലാമത്തെ ദിവസം ആഫീസിലെ കാലുമേൽ കാലും കേറ്റിയിരിക്കുന്ന
ഒരു മദാമ്മ ചുള്ളത്തിയെ വളരെകൂർപ്പിച്ചു നോക്കിനിന്നതിന് അവളുടെ വായിലിരിക്കുന്നത്
കേൾക്കേണ്ടിവന്നതൊഴിച്ചാൽ വേറെ വലിയപ്രശ്നമൊന്നുമുണ്ടായില്ല !
അവളുടെ എടുപ്പും , ഇരുപ്പും, ഡ്രെസും ,മറ്റും കണ്ടാൽ
ആരും ഒന്നുനോക്കിപോകും കേട്ടോ..
എന്തായാലും ആ വീക്കെന്റില്‍ ,വേജ്സ്ലിപ്പിനോപ്പം ,നാല്‍പ്പതുമണിക്കൂര്‍
പണിചെയ്തതിനുള്ള കാശിന്റെ ചെക്കും ,കമ്പനിവക വളരെ സുന്ദരമായ ഒരു കത്തും കിട്ടി .
ഉള്ളടക്കം ഇതാണ്.....
ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്ന തസ്തിക തല്‍ക്കാലം
നിന്നുപോയതിനാല്‍ ; അടുത്ത വാരം മുതല്‍ ജോലിക്ക് വരേണ്ടതില്ലയെന്നും ;
ഭാവിയില്‍ എനിക്കൊരു, ഇതിനേക്കൾ നല്ലൊരു പണിലഭിക്കുവാന്‍ ഭാവുകങ്ങള്‍
അര്‍പ്പിച്ചുകൊണ്ടും !
ഈ വെള്ളക്കാരെല്ലം ഇത്ര നല്ലമര്യാദ്യക്കാര്‍ ആണെല്ലോ
എന്നോർത്ത് ,യൂണിഫോം,തൊപ്പി,ഷൂസ് മുതലായവയുടെ കാശും,
ആദ്യപണിയും പോയതോർത്ത്
ഡാഷുപോയ അണ്ണാനെ പോലെയിരിക്കുമ്പോഴുണ്ട് ;
ദൈവം പോലെ വീട്ടുടമസ്ഥൻ അടുത്ത വര
വുമായി മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു !
അങ്ങിനെ ലാന്റ്ലോര്‍ഡ് ഗില്ബ്രട്ടച്ചായന്‍ കനിഞ്ഞിട്ട് , കാത്തലിക്
ജോസണ്ണന്‍ മുഖാന്തിരം ,ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റു ശ്രിംഗലകളിലൊന്നായ ട്ടെസ്കോ യിൽ ,അതിന്റെ ,ഇവിടെ അടുത്തുള്ള 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ സ്ഥിരമായി രാത്രിപ്പണി തരപ്പെട്ടു ....
ഹാവു...രക്ഷപ്പെട്ടു !
പണി വലിയകുഴപ്പമില്ല ,ട്രോളികളില്‍ സാധനങ്ങള്‍ കൊണ്ടുവന്ന് ,
അതാത് സ്ഥലങ്ങളില്‍ ഭംഗിയായി ഒതുക്കിവെച്ച് വിലകളും ,കോഡുകളും
നോക്കി ഏകീകരിച്ചു വെക്കുക .
മുന്‍ അനുഭവങ്ങള്‍ വെച്ച് ആരോടും അധികം സംസാരിയ്ക്കാതെ , ഏതെങ്കിലും
വിലകള്‍ ഒട്ടിച്ചുവേക്കേണ്ട ടാകുകള്‍ കടിച്ചുപിടിച്ചുകൊണ്ട് ,
എങ്ങാനും ഏതെങ്കിലും കസ്റ്റ്മേഴ്സ് വന്നാല്‍ കഥകളി മുദ്രയിലൂടെ
അവരെ, മറ്റുള്ളവരിലേയ്ക്ക് നയിച്ചും , ഒരു കുഴപ്പവും കൂടാതെ ഒന്നുരണ്ടുദിവസം നീങ്ങി .
മണിക്കൂറിനു £6.80 wages+ Anual Leave, Discount purchase rate,Pension,.....
അങ്ങിനെ നിരവധിയാനുക്യൂല്യങ്ങള്‍ ...
ഈ മണ്ടന് പിന്നെന്തു വേണം......
മൂന്നാലുമാസം കൊണ്ട് ലണ്ടനില്‍ വന്ന കാശുമുതലാക്കാം !
ഇടവേളകളിലും ,പകല്‍ ഉറക്കത്തിലും , മലര്‍പ്പൊടിക്കാരന്റെ
സ്വപ്നം പോലെഞാന്‍ കിനാവുകള്‍ കണ്ടുതുടങ്ങി .....
രാവും ,പകലും നല്ല ശീതീകരണ അവസ്ഥയിലുള്ള ഈ രാജ്യത്ത് ,
ഒന്ന് കിടന്നുറങ്ങാനുള്ള സുഖം
ഒന്ന് വേറെ തന്നെയാണ് കേട്ടോ ....!
ഒരാഴ്ചകഴിഞ്ഞുള്ള ഒരു രാത്രിയില്‍ സ്റ്റോറില്‍ ,നാളെ ഡേറ്റ് തീര്ന്നു പോകുന്ന ധാരാളം
" Sandwich ബാക്കിവന്നത് , കളയാന്‍ വെച്ചിരിക്കുന്നു .
വെറുതെ കിട്ടിയാല്‍ ചുണ്ണാമ്പും തിന്നുന്ന ഞാന്‍ ,
കൊണ്ടുപോയ ഉണക്ക ചപ്പാത്തിയും ,കറിയും ഉപേഷിച്ച് ;
ചിക്കന്‍ ,എഗ്ഗ്, ചീസ് ,ബട്ടര്‍ മുതലായ നാലഞ്ചുറെഡിമേയ്ട്
സാന്‍ഡ്‌വിച്ചുകള്‍ ചടുപിടുന്നനെ അകത്താക്കി .....
വെറുതെ കഴിക്കുവാന്‍ വന്ന മറ്റ് ഒന്നുരണ്ടു സഹപ്രവര്‍ത്തകരുടെ
ഒരു വയറ്റുപാപിയെ കണ്ടപോലുള്ള ആ ഒളിഞ്ഞുനോട്ടം കണ്ടപ്പോള്‍ ,
തീറ്റയ്ക്ക് ഇത്ര തിടുക്കം വേണ്ടായിരുന്നു എന്ന് തോന്നിയിരുന്നൂ .....
തിന്നുപരിചയമില്ലാത്ത കാരണമാണെന്ന് തോന്നുന്നു ,
ഏതാണ്ട് ഒരുമണിക്കൂറിനുശേഷം
വയറിനുള്ളില്‍ നിന്നും ചെറിയവിളികള്‍ വന്നു തുടങ്ങി .....
പിന്നെ ഞാന്‍ ഇവിടെ അഭിമുഖീകരിക്കുന്ന വേറെ പ്രശ്നം
പുറത്ത് കക്കൂസില്‍ പോകുക എന്നതാണ് . ...
നാട്ടില്‍ അടച്ചു പൂട്ടിയ മുറിയില്‍ ഒരു ബക്കറ്റ് വെള്ളം
ഉപയോഗിച്ചു ശീലിച്ച ഞാന്‍ ; ഇവിടുത്തെ കുടുസുപോലെയുള്ള
അരവാതിലുള്ള ,ഒരു ടാപ്പുപോലുമില്ലാത്ത
ടോയ്ലെട്ടുകളില്‍ എങ്ങിനെ പോകും ?
അഥവ പോയാലും ,നാലഞ്ച്‌മീറ്റര്‍ ടിഷ്യൂ ഉപയോഗിച്ചാലും ,ഒരുസംതൃപ്തി വരാതെ ,
ചാര്‍ളിചാപ്ലിന്‍ നടക്കുന്ന സ്റ്റൈലില്‍ കാലകത്തി വേച്ചു വേച്ചു നടക്കേണ്ടി വരും !
അതുകൊണ്ട് പുറത്തുപോകുമ്പോള്‍ രണ്ടു തവണയെങ്കിലും
ടോയ്ലെറ്റില്‍ പോയി ഒന്നുറപ്പ്
വരുത്തിയ ശേഷമേ ഇറങ്ങാറുള്ളൂ .
വയറിനുള്ളിലെ കോളിളക്കം പന്തിയല്ലെന്ന് തോന്നി , സ്റ്റാഫ് ടോയ്ലറ്റില്‍
പോയി ഒരു വീക്ഷണം നടത്തി .വെള്ളം പിടിക്കാന്‍ ഒരു കാലിക്കുപ്പി പോലുമില്ല ....
എന്തു ചെയ്യും ?
എന്തായാലും രണ്ടുപൌണ്ട് കൊടുത്തു ഒരുസെറ്റ് (നാലെണ്ണം)
വാട്ടര്‍ബോട്ടിത്സ് വാങ്ങുകതന്നെയെന്ന് ചിന്തിച്ച് കൌണ്ടറിലേക്ക് നടക്കുമ്പോഴുണ്ട്....
റാക്കില്‍, നിലത്തുവീണു ചളുങ്ങിയ ഒരുസെറ്റ് Foster ബിയര്‍ (4 numbers) ഓഫറായി,
ഒരുപൌണ്ടിന്റെ സ്റ്റിക്കര്‍ഒട്ടിച്ചു ഇരിക്കുന്നൂ .....!
ഞാന്‍ ആരാ മോന്‍ ....മലയാളിയല്ലേ !
അപ്പത്തന്നെ , അതെന്നെ വാങ്ങി , മൂന്നെണ്ണം ബാഗില്‍ വെച്ച് ,
ഒന്നുമായി ലണ്ടനിലെ ലണ്ടനിലേയ്ക്ക് വിട്ടു !
പിന്നെയൊരു വെടിക്കെട്ടായിരുന്നൂ.....
മുന്നിലുള്ള ലണ്ടന്‍ റൂമില്‍ നിന്നും ഒരശരീരി....
"Sillence Please ".
അപ്പോഴാണ് ഞാന്‍ നോക്കിയത് ......
അരവാതിലില്‍കൂടി ദാ..കാണുന്നു രണ്ടുവെളുത്തകാലുകള്‍....
കൂടെ വര്‍ക്കുചെയ്യുന്ന മദാമ്മതള്ളയാണ് .
ഞാന്‍ സോറിപറഞ്ഞു Hold ചെയ്തിരുന്നു .....!
കുറച്ചുകഴിഞ്ഞുബിയറുതുറന്നു കഴുകിവെടുപ്പാക്കി പുറത്തുവന്നപ്പോള്‍
ഹൌ ....എന്തൊരാശ്വാസം !
ഒന്ന്പോയാലും ബാക്കിമൂന്നെണ്ണം വീട്ടില്‍കൊണ്ടുപോയി
കുടിയ്ക്കാലോ എന്നുള്ള ആശ്വാസത്തില്‍ പണി തുടര്ന്നരമണിക്കൂര്‍
കഴിഞ്ഞപ്പോഴെയ്ക്കും വീണ്ടും ഒരുള്‍വിളി.....
കൂടെയുള്ളവനോട്... ദെ... ഇപ്പം വരാമെന്നുപറഞ്ഞ് അടുത്ത ബിയർ ടിന്നുമെടുത്ത്
ലണ്ടനിലേക്ക് ,വണ്ടി വീണ്ടും വിട്ടൂ .
എന്തിന് പറയുന്നു... അടുത്തരണ്ടുമണിക്കൂറിനുള്ളിൽ ബാക്കിയുള്ള
രണ്ടുബിയർ കൂടി കാലിയായെന്നുപറഞ്ഞാൽ മതിയല്ലോ !!
....ഹാാവൂ....കാറ്റും ,കോളുമുള്ള ഒരു പേമാരി തീർന്നപോലെ..
ബിയറെല്ലം വെറുതെപോയല്ലോയെന്ന നഷ്ട്ടബോധത്തോടെ
പണിയിൽ മുഴുകിക്കൊണ്ടുനിക്കുമ്പൊഴുണ്ട് ഷിഫ്റ്റ് മാനേജർ , പോളണ്ടുകാരി
ചുള്ളത്തി മെറീന ,എന്നരികിൽ വന്ന് സ്വകാര്യത്തിൽ പറഞ്ഞു
അവളുടേ റൂമിലേക്കെന്നോടുചെല്ലാൻ !
എന്തിനാണ് ഈ പെണ്ണ് എന്നെയീനേരത്ത് വിളിച്ചെതെന്നുകരുതി
ഞാൻ മുറിയിൽ കയറിയപ്പോൾ അവൾ പറയുന്നു...
മുറികുറ്റിയിടാൻ.....?
പണ്ട് മണിചിത്ര താഴു സിനിമയിൽ ലളിത അരയിൽ
ചരടുകെട്ടാൻ വേണ്ടി ഇന്നസെന്റിനെ മുറിയിലാക്കി കുറ്റിയിട്ട
അവസ്ഥയിലായിരുന്നു ഞാനപ്പോൾ !
അയ്യോ..പുലിവാലായൊ ബിൽക്ലിന്റൻ ചെയ്ത പോലെ എന്തെങ്കിലുമൊക്കെ
ഞാനും ചെയ്യേണ്ടിവരോാ !
അതാ അവള് ...മെറീന... അവളുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ
കിസ്സ് ചെയ്യാനെന്ന പോലെ എന്റെ മുഖത്തോടടുപ്പിക്കുന്നു.
ഓ....എന്റെ ലണ്ടൻ...മുത്തപ്പാ...!
സംഭവം വെറും ലളിതം ....
അവൾ ഞാൻ കുടിച്ചിട്ടുണ്ടോ
എന്നുമണത്തുനോക്കിയതായിരുന്നു !
ആരൊ കമ്പ്ലെയിന്റ് കൊടുത്തുപോലും ;
ഞൻ നലു ബിയർ , രണ്ടുമണിക്കൂറിനുള്ളിൽ അകത്താക്കിയെന്ന്....
അന്വേഷണത്തിൽ, നാലുകാലിടിൻ വേസ്റ്റ്ബിന്നിൽ
നിന്ന് കിട്ടുകയും ചെയ്തുപോലും!
ഞാനത് അപ്പികഴുകാനാണ് എന്നുപറയാൻ പറ്റോ?
അഥവാ അതുപറഞ്ഞു മാനസിലാക്കിക്കനുള്ള ല്വാഗേജും
എനിക്കൊട്ടുയില്ലതാനും!
അന്വേഷണവും,വിശകലനവുമൊക്കെയായി
ശരിക്കുപതിമൂന്നാം പൊക്കം ,
ആ പണിയും കാലാകാലത്തേക്കുസ്ഥിരമായി കേട്ടോ.
നമ്മുടെ വാജ്പോയിയെ, പണ്ട് പ്രധാനമന്ത്രിയാക്കി ,
ഇന്ത്യ ഭരിപ്പിച്ചിട്ട്.....
പതിമൂന്നാമ്പൊക്കം ഇറക്കിവിട്ടതുപൊലെ !!!
പിന്നെ കൂട്ടരെ,പണിപോയതിനേക്കാൾ എനിക്ക് വിഷമമുണ്ടാക്കിയ
സംഗതി എന്റെ സ്വന്തം ഭാര്യയടക്കം, ഭൂരിപക്ഷം പേരും ,ഞാൻ പറഞ്ഞ
ഈ ബിയർപുരാണം വിശ്വസിച്ചില്ല എന്നതിലാണ് ......
ഇത്തരം സിറ്റിവേഷനുകൾ സ്വയം അനുഭവിച്ചറിയണം.... കേട്ടൊ
എന്നാലെ ഇതിന്റെയൊക്കെ യഥാർഥ്യം, ഇവർക്കൊക്കെ മനസ്സിലാകുകയുള്ളൂ !
ലോകത്തില്‍ ഏതുഭാഗത്തും പലപ്പോഴും പലര്‍ക്കായി ഇത്തരം
അനുഭവങ്ങള്‍ കിട്ടികൊണ്ടിരിക്കാറുണ്ട് !
ഒരിക്കല്‍ , കരാട്ടെ മാസ്റ്ററും ,ഹൈലി സ്കില്ലറുമായ ,
പത്തുപേര്‍ ഒരുമിച്ചുവന്നാല്‍ കായികമായും ,വാചകമായും
തടുത്തുനിര്‍ത്തുന്ന ഒരുമലയാളി ചേട്ടായിയുമായി ,
ലണ്ടന്‍ കാര്‍ണിവല്‍ കാണാന്‍ പോയപ്പോള്‍ ....
മൂപ്പര്‍ക്ക് സ്വന്തം മൂടുതടുത്തുനിര്‍ത്താന്‍
പറ്റാതായപ്പോള്‍ ,വെള്ളംകുപ്പിയുമായി താല്‍ക്കാലിക
ടോയ്ലെറ്റില്‍ ഓടിപ്പോയ രംഗം
ഇപ്പോഴും സ്മരണയില്‍ മായാതെ നില്‍ക്കുന്നുണ്ട് .
ദേ.... താഴെ നോക്ക്...
മൂപ്പര്‍ ഇരിക്കുന്നപോസ് ഞാന്‍ എന്റെ മൊബൈലില്‍ പോട്ടം പിടിച്ചത് .....
The Greatest Job !
തല വാചകം :- നർമ്മാനുഭവം .
എഴുതിയത് :- മുരളീമുകുന്ദൻ.
17 അഭിപ്രായ(ങ്ങള്‍):
പരിചിതമല്ലാത്ത ഇടങ്ങളില്‍ പരിചിതമല്ലാത്ത രീതികള്‍ സ്വീകരിക്കേണ്ടി വരുമ്പോഴുള്ള ധര്‍മ്മസങ്കടങ്ങള്‍, ചമ്മലുകള്‍, വിങ്ങിപ്പൊട്ടലുകള്‍, ഭഗവാനേ എന്ന് വിളിച്ചുപോകും- ഇതൊക്കെ നല്ല നര്‍മ്മത്തില്‍ ചാലിച്ചെഴുതിയിട്ടുണ്ട്, ചിലയിടങ്ങളില്‍ അനുഭവിച്ചൊരാളായതിനാലാകാം (ഭാരതഭൂമിയില്‍ തന്നെ, ഞാന്‍ പുറത്തു പോയിട്ടില്ല ഇതുവരെ!) എനിക്കിത് നന്നെ ഇഷ്ട്പ്പെട്ടു
നല്ല മണ്ടൻ ലണ്ടൻ അനുഭവങ്ങൾ.. :)
Beautiful narrations and Funny
ഇടവേളകളിലും ,പകല്‍ ഉറക്കത്തിലും , മലര്‍പ്പൊടിക്കാരന്റെ
സ്വപ്നം പോലെഞാന്‍ കിനാവുകള്‍ കണ്ടുതുടങ്ങി .....
രാവും ,പകലും നല്ല ശീതീകരണ അവസ്ഥയിലുള്ള ഈ രാജ്യത്ത് ,
ഒന്ന് കിടന്നുറങ്ങാനുള്ള സുഖം
ഒന്ന് വേറെ തന്നെയാണ് കേട്ടോ ....
അവളുടെ എടുപ്പും , ഇരുപ്പും, ഡ്രെസും ,മറ്റും കണ്ടാൽ
ആരും ഒന്നുനോക്കിപോകും കേട്ടോ..
കലക്കൻ എഴുത്ത് ....
നർമ്മത്തിൽ ചാലിച്ചത്....
നാട്ടില്‍ എട്ടുമണിക്കൂറിലെ പണിസമയത്തില്‍ പകുതിയിലേറെ ടൈം
വാചകമടിച്ചും , മറ്റും ചിലവഴിച്ചിരുന്നഞാന്‍ ഇവിടെ മണിക്കൂര്‍ അടിസ്ഥാനത്തില്‍
മിണ്ടാട്ടമില്ലാതെ ജോലിയിൽ മാത്രം മുഴുകിക്കൊണ്ടിരിക്കുന്നൂ....!
തിന്നുപരിചയമില്ലാത്ത കാരണമാണെന്ന് തോന്നുന്നു ,
ഏതാണ്ട് ഒരുമണിക്കൂറിനുശേഷം
വയറിനുള്ളില്‍ നിന്നും ചെറിയവിളികള്‍ വന്നു തുടങ്ങി .....
ഇത് കൊണ്ടാണോ "മണ്ടന്മാര്‍ ലണ്ടനില്‍ ' പോയി എന്ന് പറയുന്നത്. ആ toilet കേസ് നാറാതെ രക്ഷപെട്ടല്ലോ. ഞാനും ഇത്തരം toilatil പെട്ട് കാലകത്തി നടന്നിട്ടുള്ള ഒരു സമാന ദുഖിതാനാ. എനിക്ക് മനസ്സിലാവും...നന്നായി എഴുതി..!
നാട്ടില്‍ എട്ടുമണിക്കൂറിലെ പണിസമയത്തില്‍ പകുതിയിലേറെ ടൈം
വാചകമടിച്ചും , മറ്റും ചിലവഴിച്ചിരുന്നഞാന്‍ ഇവിടെ മണിക്കൂര്‍ അടിസ്ഥാനത്തില്‍
മിണ്ടാട്ടമില്ലാതെ ജോലിയിൽ മാത്രം മുഴുകിക്കൊണ്ടിരിക്കുന്നൂ....!
പിന്നെ മിണ്ടിപ്പറഞ്ഞു പണി ചോദിക്കാനും ,
പിടിച്ചുനിൽക്കാനും ഇംഗ്ലീഷ് വേണ്ടേ ....
എന്റെ മംഗ്ലീഷ് പറ്റില്ലല്ലോ ?
അമ്മമലയാളം നല്ല സംരംഭം.വളരെ സന്തോഷം തോന്നി.അമ്മ മലയാളം എന്നല്ല അമ്മമലയാളം എന്നാണ് വേണ്ടത് അമ്മയ്ക്കും മലയാളത്തിനും ഇടയില്‍ ശൂന്യത വേണ്ട.അങ്ങനെ ആണ് പുതിയ വാക്ക് ഉണ്ടാകുന്നത്.
മുന്‍ അനുഭവങ്ങള്‍ വെച്ച് ആരോടും അധികം സംസാരിയ്ക്കാതെ , ഏതെങ്കിലും
വിലകള്‍ ഒട്ടിച്ചുവേക്കേണ്ട ടാകുകള്‍ കടിച്ചുപിടിച്ചുകൊണ്ട് ,
എങ്ങാനും ഏതെങ്കിലും കസ്റ്റ്മേഴ്സ് വന്നാല്‍ കഥകളി മുദ്രയിലൂടെ
അവരെ, മറ്റുള്ളവരിലേയ്ക്ക് നയിച്ചും , ഒരു കുഴപ്പവും കൂടാതെ ഒന്നുരണ്ടുദിവസം നീങ്ങി .
ഇതുവായ്ച്ചു കുറെ ചിരിച്ചിട്ടുള്ളതാണ്.ബാക്കി ഭാഗങ്ങളും കൂടി എഴുതൂ
പിന്നെ മിണ്ടിപ്പറഞ്ഞു പണി ചോദിക്കാനും ,
പിടിച്ചുനിൽക്കാനും ഇംഗ്ലീഷ് വേണ്ടേ ....
എന്റെ മംഗ്ലീഷ് പറ്റില്ലല്ലോ ?
Good.....
Best Wishes for your writings on Blogs.
നര്‍മ്മ മനോഹരമായ നര്‍മ്മം.
നാട്ടില്‍ അടച്ചു പൂട്ടിയ മുറിയില്‍ ഒരു ബക്കറ്റ് വെള്ളം
ഉപയോഗിച്ചു ശീലിച്ച ഞാന്‍ ; ഇവിടുത്തെ കുടുസുപോലെയുള്ള
അരവാതിലുള്ള ,ഒരു ടാപ്പുപോലുമില്ലാത്ത
ടോയ്ലെട്ടുകളില്‍ എങ്ങിനെ പോകും ?
അഥവ പോയാലും ,നാലഞ്ച്‌മീറ്റര്‍ ടിഷ്യൂ ഉപയോഗിച്ചാലും ,ഒരുസംതൃപ്തി വരാതെ ,
ചാര്‍ളിചാപ്ലിന്‍ നടക്കുന്ന സ്റ്റൈലില്‍ കാലകത്തി വേച്ചു വേച്ചു നടക്കേണ്ടി വരും !
Post a Comment