അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Thursday, May 6, 2010

എല്ലാം ഒരു ശ്വാസം

“വിശ്വാസം അതല്ലേ എല്ലാം “
ആരു ചൊല്ലിയീ അസത്യം 
ആരെ വിശ്വസിക്കണമീ 
ധാത്രിതന്‍ മടിയില്‍
എന്‍റെ വിശ്വാസം 
നിന്‍റെയവിശ്വാസമാകുവാന്‍ 
വെറുമൊരു ‘അ’കാരത്തിന്‍ 
ദൂരം മാത്രം 
മാതാതന്‍ വിശ്വാസം 
ചൂഷണം ചെയ്യുന്ന 
മക്കളിന്‍ വിശ്വാസ-
മെന്തേ എല്ലാമാകാതിരുന്നു 
വഞ്ചിതരാകും പതിയും 
പാതിയും എല്ലാമായ് 
കരുതിയിരുന്നൊരീ വിശ്വാസമിന്നെവിടെ ?
അപ്പൊഴും നെടുവീര്‍പ്പിടാം
“എല്ലാമൊരു വിശ്വാസ”മെന്ന് 
എവിടെയാ വിശ്വാസമെന്നു 
ഞാന്‍ തിരയുന്നു 
ഇവിടെ വെറും 
ശ്വാസമെന്നു തിരിച്ചറിയുന്നു 
ചൊല്ലുന്നു ഞാനിനി 
“എല്ലാം വെറുമൊരു ശ്വാസം “
© ജീവി കരിവെള്ളൂര്‍

3 അഭിപ്രായ(ങ്ങള്‍):

Sudheer K. Mohammed said...

വിശ്വാസം =ആശ്വാസം
കൊള്ളാം ....

എന്‍.ബി.സുരേഷ് said...

വാക്കു കൊണ്ടൊരു തത്വചിന്ത നിര്‍മ്മിച്ചു അല്ലെ.

പിന്നെ ശരിയാ ആര്‍ ആരെ വിശ്വസിക്കും?

വാക്കുകള്‍ക്കൊരു പഴകിയ ചുവയുണ്ടു കേട്ടോ

Anonymous said...

ഈ ചുടു നിശ്വാസത്തിനിടയിലും ഞാനാശ്വാസം കണ്ടെത്തി ഈ വരികളിൽ... ആശംസകൾ

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP