അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Thursday, May 6, 2010

സെറീനയുടെ ബ്ളോഗിൽ നമ്മൾ നനയുമ്പോൾ

     (1)
ഈ മഴയിൽ
നില്ക്കുമ്പോൾ
നമ്മൾ കുളിരുന്നു
വരണ്ടു പോയ
നമ്മുടെ ഹൃദയങ്ങൾ
നനഞ്ഞു കുതിരുന്നു
പല മഴയായി
ഇത് നമ്മിലൂടെ ഒഴുകുന്നു

ഇടമുറിയാതെ
പെയ്യണേയെന്ന്
നമ്മുടെ ഹൃദയം
ആശയുടെ മഴയിൽ
നനയുന്നു

      (2)

ഈ മഴയിൽ
നില്ക്കുമ്പോൾ
നമ്മൾ വിയർക്കുന്നു
ഓരോ തുള്ളിക്കും
എന്താണിത്ര മൂർച്ചയെന്ന്
നമ്മുടെ ഹൃദയം പിടയുന്നു

ഹൃദയം മുറിയുന്ന വേദനയാൽ
മഴയിലേക്കു്
നമ്മൾ മിഴികൾ അടക്കുന്നു

       (3)

ഫിനിഷിങ്ങ് ലൈനിൽ
എപ്പോഴും മഴയാണ്‌

സെക്കന്റിന്റെ
നൂറിലൊരു അംശത്തിൽ
ഞങ്ങളെന്ന് ഞങ്ങളെന്ന്
ചിത്രങ്ങളും വാക്കുകളും
നിർത്താതെ പെയ്യുന്നു.

        (4)

ഒറ്റ മഴ
ക്യാമറ കൊണ്ട് എഴുതിയ കവിത
അക്ഷരം കൊണ്ടും!


(സെറീനയുടെ ഒറ്റമഴ എന്ന ബ്ളോഗിലൂടെ മഴ നനഞ്ഞു പോയപ്പോൾ...... )                                                                                    

                                                                               ....................യറഫാത്

1 അഭിപ്രായ(ങ്ങള്‍):

Manoraj said...

ഇടമുറിയാതെ
പെയ്യണേയെന്ന്
നമ്മുടെ ഹൃദയം
ആശയുടെ മഴയിൽ
നനയുന്നു

സത്യം.. ഇടക്ക് ചിലപ്പോഴൊക്കെ ആ മഴയിൽ നിന്നിട്ടുണ്ട്.. പക്ഷെ അതൊക്കെ പുതുമഴയായതിനാൽ പെട്ടെന്ന് തിരികെ കയറി.. വിശദമായൊന്ന് നനയാൻ പോസ്റ്റ് പ്രേരിപ്പിക്കുന്നു

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP