അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Friday, February 8, 2013

അമ്മയ്ക്ക് ഒരു സ്മാരകം


അമ്മ മരിച്ചിട്ടേറെയായി
ആദ്യമാദ്യം ഓര്‍മ്മ പെരുകി
കണ്ണീര്‍ തടാകം കരകവിഞ്ഞു
ദിവസങ്ങള്‍ മ്ലാനമായി
ലോകത്തില്‍ ഒറ്റയായെന്നു
ഉള്‍വലിഞ്ഞു.

വേനലിലെ ഒറ്റമരത്തിന്റെ 
ഉപമ നിര്‍മ്മിച്ചു.
വാക്കുകള്‍ വിതുമ്പിവീണു
എത്രവേഗം ചിദാകാശം തെളിഞ്ഞു.
ദിവസങ്ങള്‍ പറന്നകന്നു.
സന്തോഷം പതഞ്ഞു.
മറവിയുടെ  പുകമഞ്ഞ്‌ 

പ്രചോദനമായി
അമ്മ ഒഴുകിയകന്നു.
പക്ഷെ ഞാന്‍  നന്ദി കെട്ടവനല്ല
ഓര്‍മ്മയുടെ വാര്‍ഷികത്തില്‍
ഫേസ്ബുക്കില്‍ ഒരു അക്കൌണ്ട് എടുത്തു.
പാസ് 
വേഡായി കൊടുത്തു
'എന്റെ അമ്മയുടെ പേര് .'

5 അഭിപ്രായ(ങ്ങള്‍):

സൗഗന്ധികം said...

അമ്മയ്ക്ക് മുന്നില്‍ തുറക്കാത്ത വാതിലുകളില്ലല്ലോ

ശുഭാശംസകള്‍............ ....

drpmalankot said...

കവിത നന്നായിരിക്കുന്നു.
അമ്മക്ക് പകരം അമ്മ മാത്രം!
ഏതു തെറ്റിനും മാപ്പുകൊടുക്കുന്ന ഒരു കോടതി ഉണ്ട്. അതത്രേ മാതൃ ഹൃദയം - ഓടയില്‍നിന്ന് എന്ന നോവലില്‍ പി. കേശവദേവ്‌.
ഇതിന്റെ തുടര്‍ച്ചയായി ഞാനും അമ്മയെക്കുറിച്ചുള്ള എന്റെ കവിത അയക്കുന്നു.

AnuRaj.Ks said...

ഓ ഇത് നേരുത്തേ വായിച്ചതാണല്ലോ .....

Anonymous said...

ആഹാ മാഷെ, അത് മനോഹരം.... അമ്മ എന്ന വാക്കിനു അര്‍ത്ഥമിത് എന്ന് പറയാനില്ല, എല്ലാ അര്‍ത്ഥവും അമ്മയില്‍ ഒതുങ്ങുന്നു..... നന്ദി

pravaahiny said...

അമ്മയ്ക്ക് തുല്യം അമ്മ മാത്രം സ്നേഹത്തോടെ പ്രവാഹിനി

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP