അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Monday, July 11, 2011

പ്രായാശ്ചിത്തം!!

പൊക്കിള്ക്കൊടിയാല്‍ ചുറ്റി
ഒരെലിക്കുഞ്ഞെന്ന പോല്‍
നീയെന്നെ പെറ്റിട്ട നേരം
മിഴിയാ കണ്കളാല്‍
ചുരുട്ടിയ മുഷ്ട്ടിയാല്‍
ഞാനലറി കരഞ്ഞിട്ടുണ്ടാകണം
എന്നെ നീ ഭൂവിതില്‍
വിട്ടയച്ചതിന് !

അമൃതായ്‌ നീ നാവിലൂട്ടിയ
ജീവരക്ത്തത്താല്‍ ഉന്മത്തയായ്‌
ഞാനെന്‍ ബാല്യം പിന്നിടവേ
നീയെന്നില്‍ കുഞ്ഞിക്കഥകളായ്
വിരിഞ്ഞു !

കൌമാരത്തില്‍ അരുതുകളാല്‍
മുള്‍വേലി തീര്ത്ത് ‌ നീയെന്‍
ശത്രുവാകെ !വാക്ശരത്താല്‍
നിന്നെ ഞാനെയ്തു വീഴ്ത്തി
പലപ്പോഴും !

സ്വപ്നങ്ങള്ക്ക് മേല്‍
കരിനിഴല്‍വീഴ്ത്തി നീ
തിരഞ്ഞ പങ്കാളിയില്‍
എന്‍ കൈകൊടുക്കവേ
നീയെന്നില്‍ വെറുമൊരു നിഴല്‍
മാത്രമായ് !

അന്ന് ഞാനറിഞ്ഞില്ല
അവര്‍ തേടിയതെന്നില്‍
അഴകെങ്കില്‍ ,നീ ഓര്ത്തതെന്‍
സുരക്ഷയെന്നു!!

കാലചക്രം തിരിഞ്ഞു ഞാനൊരമ്മയാകെ
ഒരുദിവസത്തിന്‍ -
നരകസുഖത്തിന്നൊടുവില്‍
ഞാനെന്‍പൈതലേ ഏറ്റുവാങ്ങി
അവന്നിളം ചുണ്ടില്ലുമ്മ വയ്ക്കവേ
!നീയെന്നില്‍
ദേവിയായ്‌!

നിന്നെ ഇന്നറിയുന്നു ഞാന്‍
ഒരമ്മ തന്‍ മനമതിനാല്‍
ഇതെന്‍ പ്രായാശ്ചിത്തം
നിന്നെ മനസ്സിലാകാതെ പോയതിനു,
കണ്ണുനീരിനാല്‍ !!

8 അഭിപ്രായ(ങ്ങള്‍):

Pranavam Ravikumar said...

നല്ല കവിത.. ഇഷ്ടപ്പെട്ടു.. പലപ്പോഴും കണ്ണുള്ളപ്പോള്‍ അതിന്റെ വില നാം മനസിലാക്കുന്നില്ലല്ലോ! ആശംസകള്‍

Unknown said...

ഇഷ്ടമായി ഈ കവിത.

സങ്കൽ‌പ്പങ്ങൾ said...

കവിത ഇഷ്ടപ്പെട്ടു..

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മ മനസ്സ് മനസ്സിലാക്കി തന്നിരിക്കുന്നൂ...

ഇലഞ്ഞിപൂക്കള്‍ said...

അമ്മയെ അറിഞ്ഞ എഴുത്ത്..

Anonymous said...

വായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി!!

Shinoj said...

വളരെ നന്നായി.. ജീവിതത്തിന്റെ വ്യത്യസ്ത പ്രായത്തില്‍ അമ്മയോടുള്ള പെരുമാറ്റം നന്നായി എഴുതി. "പ്രായാശ്ചിത്തം
നിന്നെ മനസ്സിലാകാതെ പോയതിനു" - ഏതെങ്കിലും ഒരു അവസരത്തില്‍ നമ്മള്‍ എല്ലാരും ഇത് തിരിച്ചറിയുന്നു.

Anonymous said...

nandi crazy.............rr

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP