അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Thursday, April 14, 2011

ചങ്ങല

മനസ്സ് അസ്വസ്ഥമാണ്..ചിന്തകൾ കത്തുന്നുണ്ട് ...
ആളിക്കത്തുന്ന അവയ്ക് സ്വാർത്ഥവിചാരങ്ങളോട് പ്രണയവുമാണ്..
ഒന്നടങ്ങാൻ വെമ്പുന്ന മനസ് അക്ഷരങ്ങളോട് യുദ്ധത്തിലാണ്..
ചിന്തകളുടെ ചങ്ങലക്കണ്ണികളിൽ എങ്ങോ കുരുങ്ങിപ്പോകുന്ന ഒരു ജീവിതം മാത്രമാണു താനെന്ന് തിരിച്ചറിയപ്പെടുകയാണ്...
എന്നെങ്കിലും മനസ് ആ ചങ്ങലയിൽ ബന്ധിക്കപ്പെടും..നിശ്ചലനാക്കും..
അനുഭവങ്ങൾക്ക് നിയോഗത്തിന്റെ ചൂരുമുണ്ടാവും..
കടന്ന് പോകുന്ന നിമിഷങ്ങൾക്ക് മുൻപിൽ പിന്നെ വെറും കാഴ്ചക്കാരന്റെ വേഷമണിയും..
എങ്ങുമെത്താനാവാതെ എങ്ങോ തളയ്കപ്പെട്ടു പോകുന്ന ചിന്തകളുടെ ചങ്ങലയോടാണു പിന്നെ യുദ്ധം ചെയ്യേണ്ടത്..
ഏത് ചങ്ങലയ്കും സംഗീതമുണ്ട്..ചലനം ദ്രുതഗതിയിലെങ്കിലും അതിനു താളമുണ്ട്..
സ്വന്തം വിധിയെ അവഗണിച്ച് ചിരിയ്ക്കുന്ന അവയ്കെല്ലാത്തിനോടും പുച്ഛമാണ്..
വിവേകത്തിന്റെ ചിറകരിയാൻ വെമ്പുന്ന വിചാരങ്ങൾക്ക് വേണ്ടി അത് മനസ്സിനോട് യുദ്ധം ചെയ്യും..
പകയിൽ പിറക്കുന്ന വാക്കിനു വാളിനേക്കാൾ മൂർച്ചയേറിയാൽ..പിടിച്ച് കെട്ടാനാവുമോയെന്ന് അറിയില്ലവയ്ക്..
വാക്കിൽ വിധിയൊരുക്കുന്ന ആ ചിന്താക്കണ്ണികൾക്ക് നിർദ്ദോഷമായി നിശ്വസിക്കുന്നവയോട് പോലും അറപ്പാണ്..
എങ്കിലും വിരൽതുമ്പിൽ വിറയലില്ല..പക്ഷെ വിനാശമാണു വിചാരങ്ങളിൽ..
ഇനിയും മരിയ്ക്കാതെ നിലവിളിക്കുന്ന സ്വമനസ്സാക്ഷിയുടെ മടിയിൽ വീണു പോകും വരെ..
ഒടുവിൽ നിസ്സഹായത നൽകിയ നിസ്സംഗതയുടെ വിചാരങ്ങളുമായി കാലം മുറിവ് മായ്കുമെന്ന കിനാവും പേറി പിന്നെയും യാത്ര..
മനസ്സിന്റെ കാലിലപ്പൊഴുമുള്ള പഴയതും പുതിയതുമായൊരുപാട് ചിന്തകളുടെ കണ്ണികൾ തീർത്ത ചങ്ങലയുടെ ഭാരവും പേറി..

2 അഭിപ്രായ(ങ്ങള്‍):

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

കനത്ത ചങ്ങലകളുടെ ഭാരം..!
ഒപ്പം
“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
കമലാനേത്രനും ...
വിഷുപ്പക്ഷിയില്ലിവിടെ
കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
വിഷുക്കൈനീട്ടം കൊടുക്കുവാന്‍
വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
വിഷു വിഷെസ് മാത്രം !“

രഘുനാഥന്‍ said...

എഴുത്ത് നന്നായിട്ടുണ്ട്....ആശംസകള്‍

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP