അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Saturday, March 19, 2011

മകള്‍

മകള്‍
ഒരു മകളെനിക്ക് വേണം,
കുഞ്ഞിക്കന്ണ്ണാലെന്നില്‍,
മഴവില്ല് തീര്ക്കു വാന്‍!
ഇളം ചൂടെഴും മാറില്‍.,
ചേര്ത്തങ്ങു കിടത്തുവാന്‍!
കരിമഴിയെഴുതി,മുടിചീകി കെട്ടി,
കുപ്പിവളയാല്‍ ..കലപില കൂട്ടുവാന്‍!
അകം താളില്‍ ഒതുങ്ങു മെന്നെ.
പുലരിതന്‍ വെട്ടം കാട്ടുവാന്‍!
വളര്ച്ച് തന്‍ ഓരോരോ നിമിഷവും,
ആധിയെന്നില്‍ പടര്ത്തു വാന്‍!
പതിനേഴിന്‍ മധുരം നുകരവേ,
അതുവരെ കാണാത്ത തിളക്കം,
മുഖത്തു തെളിയവേ,,..എന്തേയെന്ന്,
ചൊല്ലും നേരം എന്‍ കണ്ണില്‍,
നോക്കി കള്ളം പറഞ്ഞിടാന്‍!
അതുവരെയെന്‍ ശ്വാസവും,രക്തവും,
നല്കി ഞാന്‍ വളര്ത്തി യോരോമന,
ഒന്നോ ..രണ്ടോ നിമിഷം കൊണ്ട് ,
ഞാനറിയ ഒരാണിന്‍ കൈപിടിക്കവേ!
തകര്ന്നു പോം എന്‍ നെഞ്ചിലവസാന,
ശ്വാസം വരെ അവള്ക്കാ യി പിടയ്ക്കുവാന്‍,
വേണം എനിക്കൊരു മകളെ!

13 അഭിപ്രായ(ങ്ങള്‍):

Anonymous said...

ഒരു മകളെന്റെ സ്വപ്നമാണ്.പക്ഷെ എന്തിനു വേണ്ടി......

khader patteppadam said...

ശുഭാശംസകള്‍!

Unknown said...

കവിത മനോഹരമായിരിക്കുന്നു.

Unknown said...

കവിത രസകരം

Lipi Ranju said...

'വളര്‍ച്ച തന്‍ ഓരോരോ നിമിഷവും,
ആധിയെന്നില്‍ പടര്‍ത്തുവാന്‍!'
ഒരു മകളെനിക്കുണ്ടല്ലോ ഈശ്വരാ...

Anonymous said...

കാദര്‍,തെച്ചിക്കോടന്‍ നന്ദി .

Anonymous said...

കാദര്‍,തെച്ചിക്കോടന്‍ നന്ദി .

Anonymous said...

ടോംസ് സന്തോഷം വന്നതിനു.

Anonymous said...

ആ ആധി സുന്ദരമായ ഒരു അനുഗ്രഹമല്ലേ?ഒരു പക്ഷെ അനിക്കത് വിധിക്കാത്തത് കൊണ്ടാകാം.lipi.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...........

Muralee Mukundan , ബിലാത്തിപട്ടണം said...

കുഴപ്പമില്ല..കേട്ടൊ റിഷ

Anonymous said...

നന്ദി മാഷെ ,,,

Anonymous said...

നന്ദി മാഷെ...ബിലാത്തി പട്ടണം &ജയരാജ്‌ മുരുക്കുംപുഴ

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP