അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Friday, March 4, 2011

I PILL

!!മാതാപിതാ ഗുരു ദൈവം!
കൊച്ചിലെ കേട്ടു പടിച്ച വാക്യം.
അതൊന്നേയിന്നു ഏറ്റു പാടി,
യെങ്ങിനെയയക്കും ഗുരുവിന്‍ ,
മുന്നിലെന്‍ കുഞ്ഞിനെ!
ഗുരുവിന്‍ തലല്ലും,തലോടലും,
ഏറ്റുവാങ്ങുവാന്‍,വിധിക്കപ്പെട്ടവള്‍..
അറിയാത്തമട്ടില്‍ ശരീരത്തിലിഴയുമാ,
കൈകളെ തട്ടിമാറ്റുവാന്‍ ആവതില്ലാത്തവള്‍.
വളര്ന്നീ ടുമെങ്കിലോ,ബസ്സില്‍..
തിരക്കില്‍ നീളുമാ കൈകളെ,
വീണ്ടും വെറുപ്പിനാല്‍ തട്ടിമാറ്റുമെങ്കിലും,
വസ്ത്രം നിഷ്പ്രഭമാക്കും കണ്ണിനാല്‍,
സ്കാന്‍ ചെയ്തിടും പുരുഷ നേത്രങ്ങളെ,
നേരിടാമെങ്ങിനെയെന്നു പറഞ്ഞു കൊടുക്കും ഞാന്‍!
വാക്കിനാല്‍ വരക്കും തന്‍ നഗ്നന ചിത്രത്തെ,
കണ്ടേന്‍ മാറില്‍ ചാഞ്ഞിടും പൈതലേ,
എന്ത് പറഞ്ഞാശ്വസ്സിപ്പിക്കും ഞാന്‍ !
എങ്ങിനെ വാങ്ങിക്കൊടുക്കൊമൊരു ,
വജ്രായുധം ,കുപ്പിവളകള്ക്ക് പകരമെന്നോമനക്ക്!
കുഞ്ഞിക്കഥ കേള്ക്കാന്‍ ,എന്നിലേക്കായുമെന്‍,
കാതിലേക്ക് സൗമ്യയും,ബാലയും ,
കഥകളാകവേ!കുഞ്ഞിളം കണ്ണിനാല്‍,
എന്നോട്‌ ചോദിച്ചു”എന്നമ്മാ,
നിനക്കറിയാമായിരുന്നീലേയീ,
ലോകമെങ്കിലൊരു I PILL
വാങ്ങി കഴിച്ചു കൂടാര്ന്നോ ?”

2 അഭിപ്രായ(ങ്ങള്‍):

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

എന്ത് പറഞ്ഞാശ്വസ്സിപ്പിക്കും ഞാന്‍ ?
എങ്ങിനെ വാങ്ങിക്കൊടുക്കൊമൊരു വജ്രായുധം ?
കുപ്പിവളകള്ക്ക് പകരമെന്നോമനക്ക്...!
അസ്സലായിരിക്കുന്നു...കേട്ടൊ

RISHA RASHEED said...

thanq bilatthi pattanam.

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP