അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Tuesday, February 22, 2011

കാക ശാസ്ത്രം

പാടുവാറില്ല കുയിലിനെപ്പോലെ
ആടാറില്ല മയിലിനെ പോലെയും...
കുഞ്ഞിനെ 
പറ്റിച്ചെടുത്ത നെയ്യപ്പം
ഓര്‍ക്കുമ്പോഴെല്ലാം
കുറുക്കന്റെ കൂര്‍ത്ത മുഖവും
പാടിതീരാത്ത പാട്ടും തേട്ടി തേട്ടി  വരും  

എത്ര കല്ലെടുത്ത്‌ ഇട്ടിട്ടും പൊന്തി വന്നില്ല 
ഒരു തുള്ളി പോലും സ്നേഹവും 

എന്നിട്ടിതാ പാതിരാ വണ്ടിക്കു-
മുന്നില്‍ പെട്ട് പാതി ചത്ത പൂച്ച 
എന്നോടിതാ പ്രേമം കുറുകുന്നു..
തിരക്കിട്ട് പറന്നടുത്തു ചെല്ലാന്‍ 
ഞാനാര് ഉപഗുപ്തനോ...?

5 അഭിപ്രായ(ങ്ങള്‍):

khader patteppadam said...

കൂടുതല്‍ നല്ലതിനായി കാത്തിരിക്കുന്നു.

Pranavam Ravikumar a.k.a. Kochuravi said...

Very Good One!

>>പറന്നടുത്തു ചെല്ലാന്‍ ഞാനാര് ഉപഗുപ്തനോ<<

Try...!

മനു കുന്നത്ത് said...

ഉം.!
വായിച്ചു.

Madhu said...

ബ്ലോഗു മറന്നിട്ടില്ലാ എന്ന് ഓര്‍മിക്കാന്‍ വേണ്ടി വെറുതെ ഒരു കവിത (ഖാദര്‍ജി,പ്രണവം)

മനു വായിക്കേണ്ടി വന്നൂ എന്നാണോ ഉദ്ദേശിച്ചത് ?
നന്ദി എല്ലാവര്‍ക്കും

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

എത്ര കല്ലെടുത്ത്‌ ഇട്ടിട്ടും പൊന്തി വന്നില്ല
ഒരു തുള്ളി പോലും സ്നേഹവും ...!

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP