അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Monday, February 21, 2011

വയ്യ!എനിക്കിനിയും ,
അഗ്നിയായ് പെയ്തിറങ്ങുവാന്‍!
രക്തം പൊടിക്കുമീ,
കന്ണ്ണാടിചില്ലുകളില്‍
അമരുവാന്‍!
എന്‍ ആത്മാവിലെ ബീജാക്ഷരങ്ങള്‍,
എന്നെ അഗ്നിയായ്‌ ,
ചുട്ടുപൊള്ളിക്കവേ,
ഇല്ല എന്നില്‍ പ്രണയാക്ഷരങ്ങള്‍!
ഒരു മഴയായ്‌,ആയിരം കൈകളാല്‍,
എന്‍ അഹത്തെ തണുപ്പിക്കുമൊരു,
പേമാരിയും കാത്തിരിപ്പാണിനി!
ഇനിയൊരു ജന്മമുണ്ടേല്‍,
നിലാവായ്‌ പുനര്ജനിക്കണം!
എന്നിലലിയുമൊരു ,ആമ്പലിനുള്ളില്‍,
പ്രണയമായ്‌ ,പൂത്തിറങ്ങണം!
(നിലാവ് ;-നമ്മെ നിലാവിലലിക്കുകയലാതെ,
സ്വയമതിലലിയാറില്ല!!!!!!)

5 അഭിപ്രായ(ങ്ങള്‍):

khader patteppadam said...

നിലാവ്‌ പെയ്യട്ടെ, പ്രണയകവിതകള്‍ വിരിയട്ടെ!

Anonymous said...

thanq khader.

Pranavam Ravikumar a.k.a. Kochuravi said...

കവിത മനോഹരം.."കന്ണ്ണാടി" യിലെ അക്ഷരത്തെറ്റ് മാറ്റുമല്ലോ? ആശംസകള്‍!

Anonymous said...

thanq vannathinum ,cholliyathinum.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കൊള്ളാം...
ഇനിയൊരു ജന്മമുണ്ടേല്‍,
നിലാവായ്‌ പുനര്ജനിക്കണം!
എന്നിലലിയുമൊരു ,ആമ്പലിനുള്ളില്‍,
പ്രണയമായ്‌ ,പൂത്തിറങ്ങണം!...

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP