വയ്യ!എനിക്കിനിയും ,
അഗ്നിയായ് പെയ്തിറങ്ങുവാന്‍!
രക്തം പൊടിക്കുമീ,
കന്ണ്ണാടിചില്ലുകളില്
അമരുവാന്‍!
എന്‍ ആത്മാവിലെ ബീജാക്ഷരങ്ങള്‍,
എന്നെ അഗ്നിയായ് ,
ചുട്ടുപൊള്ളിക്കവേ,
ഇല്ല എന്നില്‍ പ്രണയാക്ഷരങ്ങള്‍!
ഒരു മഴയായ്,ആയിരം കൈകളാല്‍,
എന്‍ അഹത്തെ തണുപ്പിക്കുമൊരു,
പേമാരിയും കാത്തിരിപ്പാണിനി!
ഇനിയൊരു ജന്മമുണ്ടേല്‍,
നിലാവായ് പുനര്‍ജനിക്കണം!
എന്നിലലിയുമൊരു ,ആമ്പലിനുള്ളില്‍,
പ്രണയമായ് ,പൂത്തിറങ്ങണം!
(നിലാവ് ;-നമ്മെ നിലാവിലലിക്കുകയലാതെ,
സ്വയമതിലലിയാറില്ല!!!!!!)
_____________________________________________
_____________________________________________
മതമേതായാലും മനുഷ്യന് നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
Subscribe to:
Post Comments (Atom)
.
5 അഭിപ്രായ(ങ്ങള്):
നിലാവ് പെയ്യട്ടെ, പ്രണയകവിതകള്‍ വിരിയട്ടെ!
thanq khader.
കവിത മനോഹരം.."കന്ണ്ണാടി" യിലെ അക്ഷരത്തെറ്റ് മാറ്റുമല്ലോ? ആശംസകള്‍!
thanq vannathinum ,cholliyathinum.
കൊള്ളാം...
ഇനിയൊരു ജന്മമുണ്ടേല്‍,
നിലാവായ് പുനര്‍ജനിക്കണം!
എന്നിലലിയുമൊരു ,ആമ്പലിനുള്ളില്‍,
പ്രണയമായ് ,പൂത്തിറങ്ങണം!...
Post a Comment