ഒരു പ്രണയ ശുഭ ദിനം !
എന്റെ ചെറുപ്പകാലഘട്ടങ്ങളിൽ ഫെബ്രുവരി പതിനാല്, ഇന്നത്തെ പോലെ പ്രണയ ദിനമായിയൊന്നും ആഘോഷിച്ചു തുടങ്ങിയിരുന്നില്ല കേട്ടൊ...പിന്നെ അന്നത്തെ ദിവസം അടുത്തപരിസരത്തെവിടെയെങ്കിലും പൂരമോ,പള്ളിപ്പെരുന്നാളോ,ശിവരാത്രിയോ നടക്കുന്നുണ്ടെങ്കിൽ...
എല്ലാകണ്മണിമാരേയും, പ്രണയിനിമാരായി കണ്ടിരുന്നതുകൊണ്ട്...
ഞങ്ങൾ തീർച്ചയായും അവിടെയെത്തിയിരിക്കും---
ശരിക്കും പ്രണയം ആഘോഷിക്കുവാൻ വേണ്ടി.....
അന്നത്തെ ,വളരെ സുന്ദരമായ കടാക്ഷങ്ങളാലും,
നറുപുഞ്ചിരികളാലും കിട്ടിയിരുന്ന ആ പ്രണയസമ്മാനങ്ങൾ
ഇന്നും മനസ്സിന്റെ അടിത്തട്ടിൽ യാതൊരുവിധ കോട്ടങ്ങളുമില്ലാതെ
ഇപ്പോഴും ഇരിക്കുന്നതിലാണൽത്ഭുതം !
വീണിതല്ലോ കിടക്കുന്നൂ പ്രണയം !
ഇത്തരം പ്രണയാഘോഷവേളകൾ ഗംഭീരമാക്കാൻ വേണ്ടികൂട്ടുകാരിൽ ചിലർ കട്ട,ജാക്കി,...,... മുതലായ കൊച്ചുപ്രണയായുധങ്ങൾ
ഉപയോഗിച്ചിരുന്നതുമൂലം ; ഇടവകക്കാരുടെ കൈത്തരിപ്പുകൾ തീർക്കാൻ ഇടവരുത്തിയിരുന്നതുകൊണ്ട് അന്നൊന്നും ഒരിക്കലും ഞങ്ങളുടെ ആ പ്രണയ
ദിനാഘോഷങ്ങൾ മുഴുവനാക്കാൻ സാധിച്ചിരുന്നില്ല എന്ന വിഷമവും ഇപ്പോൾ തോന്നുന്നുണ്ട്......
പിന്നെ അനുജന്റേയും,അനുജത്തിയുടേയും കാലമായപ്പോഴേക്കും ,
ഈ ഫെബ്രുവരി പതിനാല് നാട്ടിലും അങ്ങ് വല്ലാതെ വളർന്നുകഴിഞ്ഞിരുന്നു ...
പിന്നീട് ഇപ്പോൾ ഈ ദിനാഘോഷങ്ങൾ കൊണ്ടാടുന്ന
മൂത്തപെങ്ങളുടെ മകന്റേയും,ഒപ്പമുള്ള പുതുതലമുറയുടേയും
മറ്റും പ്രേമാഘോഷങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോൾ ...
സത്യം പറഞ്ഞാൽ സന്തോഷവും,ദു:ഖവും ഒരുമിച്ച് തോന്നുന്നുണ്ട്....
ഏതാണ്ട് നാലുപതിറ്റാണ്ടിന്റെ ,എന്റെ ചുറ്റും നടക്കുന്ന
പ്രണയാനുഭവങ്ങൾ കണ്ടും,കേട്ടും അറിഞ്ഞ് ചിലപ്പോൾ
തോന്നുന്നതായിരിക്കാം അല്ലേ ?
അന്നുകാലത്തുണ്ടായിരുന്ന ആ അനശ്വരപ്രണയങ്ങൾക്കുപകരം
പീഡനം,വാണിഭം,ലവ് ജിഹാദ്,..,..അങ്ങിനെ
എത്രയെത്ര പുത്തൻ പേരുകളാണ് ഇപ്പോൾ ഇതോടൊപ്പം കൂട്ടിവായിച്ചുകൊണ്ടിരിക്കുന്നത്...?
എന്തുകൊണ്ടെന്നാൽ എല്ലാം
പ്രണയപ്രകടനങ്ങൾ മാത്രം ... !
ദിവ്യ പ്രണയങ്ങൾ വളരെ അപൂർവ്വം !
കഴിഞ്ഞ പ്രണയദിനത്തിന് മകൾക്ക്
ഇ-മെയിലായും, SMS ആയും പ്രണയസന്ദേശങ്ങൾ
കൂമ്പാരമായി വന്നപ്പോൾ ; ഭാര്യ പറയുന്നത് കേട്ടു
“ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ ..എന്ന് “
ആശ്വാസം അത്രയല്ലെ പറഞ്ഞുള്ളൂ !
നാട്ടില്‍ വെച്ചു സാക്ഷാല്‍ മുരളീധരനെപോലെ
പ്രണയ മുരളിയൂതി ,അനർഘനിർഗളം സ്വന്തം പ്രണയ
സാമ്രാജത്തില്‍ ,പ്രയാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോളാണ് ,
എന്റെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടോ ,മറ്റോ എന്നറിയില്ല ചെറുപ്പത്തിലെ
പിടിച്ചു പെണ്ണ്കെട്ടിപ്പിച്ചത്....
അതോടെ എന്റെ പ്രണയം അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റി...
പിന്നീട് പ്രണയം ശരിക്ക് വിടര്‍ന്നു പന്തലിക്കുകയായിരുന്നൂ !
നാട്ടിലെ പ്രണയം പേടിച്ച് ... ഇവിടെ ലണ്ടനിൽ വന്നപ്പോള്‍
‘പട പേടിച്ചു പന്തളത്ത് വന്നപ്പോള്‍ ,പന്തം കൊളുത്തിപ്പട‘
എന്ന പോലെയായി എന്റെ സ്ഥിതി ...!
Second hand to Tenth hand വരെയുള്ള ഇവിടത്തെ
പ്രണയിനിയിമാര്ക്കെല്ലാം , ഒരു ഭാരതീയന് എന്നനിലയില്‍
എന്നോടു ബഹു കമ്പം !
ഇവിടുള്ളവരെ അപേഷിച്ചു Indians so family oriented -
ആണെന്നുള്ള പരിഗണന വെച്ചുമാത്രമാണ് കേട്ടോ...
കാരണം എന്തില്ലെങ്കിലും/എന്തായാലും ഈ നാട്ടിലുള്ളവരെ
പോലെ ഉപേക്ഷിച്ച് പോകില്ലല്ലോ ....!
ഇവിടെ ഈ ‘വാലന്റെയിൻസ് ഡേയ്‘
എന്നുപറഞ്ഞാൽ ഒരു ഭയങ്കര സംഭവമാണ് ...
കൃസ്തുമസ് ആഘോഷങ്ങളെല്ലാം
പോലെ ഒരു കലക്കൻ ആഘോഷം !
ക്ലബ്ബുകളിലും,പബ്ബുകളിലും,പാർക്കിലും,
മറ്റും നേരം പുലരുവോളം നിറഞ്ഞാടികൊണ്ടിരിക്കുന്ന
പ്രണയകേളികൾ....., ശരിക്കുശ്രമിക്കുകയാണെങ്കിൽ എല്ലാം
തന്നെ‘ ലൈവ്’ ആയി തന്നെ കാണാം കേട്ടൊ !
ഇപ്പോഴുള്ള പ്രണയിനിക്കും/നാഥനുമൊപ്പം ,
Ex-Lovers/Partners-നൊക്കെ പ്രണയസമ്മാനങ്ങൾ
കൈമാറേണ്ടതുകൊണ്ട് , ഇവിടത്തുകാർക്കൊക്കെ ഈ ദിനം
പ്രണയത്തിന്റെ ഒരു ബാധ്യതാദിനം കൂടിയാണ് ഇപ്പോൾ !
മൂന്നുകൊല്ലം മുമ്പ്, ഒരു ഫെബ്രുവരി പതിനാലിന് ,ഒരു മദാമ്മ
എന്റെ ചുണ്ട് കടിച്ചുപൊട്ടിച്ചു എന്ന് പറഞ്ഞ് ...
എന്റെ പെണ്ണൊരുത്തി, എന്നെ ഈ പ്രണയദിനത്തിന്
ഇപ്പോൾ വീടിനുപുറത്തുവിടാറില്ല ...കേട്ടൊ.
അന്നത്തെ പ്രണയം അവളോടുമാത്രം മതിയത്രേ..!
കുശുമ്പെന്നാല്ലാണ്ടിതിനെ പിന്നെന്തുട്ടെന്ന്യാ പറയാാ...
നോക്കൂ , ഇതുവരെയുള്ള എന്റെ പ്രണയാനുഭവങ്ങള്‍ വെച്ച്
പ്രണയ ദിനങ്ങളോടനുമ്പത്തിച്ച് എഴുതിയ കവിതകളോ
അതോ വെറും പദ്യങ്ങളോ ആണ്
പ്രണയ കാലാന്തരങ്ങളും പിന്നെ
February 14 ഒരു പ്രണയ ശുഭദിനവും.
പ്രണയ കാലാന്തരങ്ങൾ
പ്രണയമതെന്നോടാദ്യം പങ്കുവെച്ചതെന്നമ്മ ,
അണ്ണനും ,കൊച്ചനിയത്തികുട്ടിക്കും വേണ്ടിയായി ...
പ്രണയിച്ചുയമ്മ അടുക്കള ; രാഷ്ട്രീയമച്ഛന്‍ ;
പണത്തെ സ്നേഹിച്ചുയമ്മാവര്‍; ബന്ധുക്കള്‍ സ്വത്തിലും ....
പ്രണയിച്ചീക്കളി കൂട്ടുകാരി കളികള്‍ മാത്രം !
പ്രാണനായി സിനിമപെങ്ങള്‍ക്ക് ; ചേട്ടന് ക്രിക്കറ്റില്‍ ,
പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കുപോലുമീയിഷ്ടം,ശേഷം കൂലിയില്‍ ..!
പ്രണയമെന്‍കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
പ്രണയിച്ച കൂട്ടുകാരിക്കെള്‍ക്കെല്ലാം;കൂട്ടുകാര്‍ക്കോ,
പണം ഞാന്‍ കൊടുക്കുമ്പോള്‍ ,ആ ബിയറിനായി ബാറില്‍ .
പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ .....
പെണ്ണിവൾ ഭാര്യ ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും;
പ്രണയം മകള്‍ക്കുചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
പ്രണയിച്ചതു മകൻ , കമ്പ്യൂട്ടര്‍ കളികള്‍ മാത്രം...
പ്രണയം തേടിഞാന്‍ അലയുന്നു കാലമിത്രയും ....!
പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
പ്രണയം സുലഭം ? ശാശ്വതമായേനിക്കു മാത്രം ???
ഒരു ലണ്ടൻ പ്രണയദിന രാത്രി !
February 14 ഒരു പ്രണയ ശുഭ ദിനം
"പ്രണയിക്കുന്നൂ നിന്നെഞാന്‍ "-ചെണ്ട കൊട്ടിപ്പറയുന്നേവരും പ്രാണനാം മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് ;നേതാവ് സ്വന്തം
അണികളോട് ;അതിഥിയോടാതിഥേയൻ ; മുതലാളിയോ,
പണിയെടുക്കും തൊഴിലാളിയോട് ; അവനാ സഖിയോട് ;
പ്രണയിനി നാഥനോട്,.....എല്ലാം വെറും ജല്പനങ്ങള് !
പ്രണയം പരസ്പരമുണ്ടെങ്ങില്‍ എങ്ങിനെയീ വേര്‍ത്തിരിവ് ?
പ്രണയമില്ലാത്ത കൂട്ടരേ , നിങ്ങള്‍ ഒരുദിനമെങ്കിലും ...
പ്രണയിക്കൂ സ്വഹൃദയത്തിലേറ്റീപ്രണയ ശുഭദിനം !വാല്‍കഷ്ണം :-
കുറച്ച് ദിവസം മുമ്പ് പണിസ്ഥലത്തുവെച്ച് , ഒരു ഇടവേളയിൽ ഞാനും, വെള്ളക്കാരനായ
മിത്രം‘ ക്രിസ് ജോണും‘, സഹപ്രവർത്തകൻ കറമ്പൻ ‘ക്വാമെ ഫിർപോൺഗും‘ കൂടി പ്രണയത്തെ/കുടുംബത്തെ പറ്റിചര്ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ....
മിത്രം‘ ക്രിസ് ജോണും‘, സഹപ്രവർത്തകൻ കറമ്പൻ ‘ക്വാമെ ഫിർപോൺഗും‘ കൂടി പ്രണയത്തെ/കുടുംബത്തെ പറ്റിചര്ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ....
‘ക്രിസ്‘ മൂപ്പരുടെ നാലാം dating -ലെ girlfriend- നെകുറിച്ചും, അമ്മയുടെ അഞ്ചാം partner റെ-കുറിച്ചും , 38 വയസ്സിലും കുട്ടികള്‍ ഇല്ലാത്തതിന്റെ ചാരിതാർഥ്യത്തെ കുറിച്ചും, വെറും greeting card
കളിലൊതുങ്ങുന്ന പ്രണയ/ കുടുംബബന്ധങ്ങളെ കുറിച്ചുമൊക്കെ ....വാചാലനായി ...
കളിലൊതുങ്ങുന്ന പ്രണയ/ കുടുംബബന്ധങ്ങളെ കുറിച്ചുമൊക്കെ ....വാചാലനായി ...
‘ക്വാമെ‘യാണെങ്കിൽ ആഫ്രിക്കയിലുള്ള തന്റെ സ്നേഹനിധിയായ രണ്ടാമത്തെ ഭാര്യയേയും,മക്കളേയുംകുറിച്ചും,ഇവിടെ ലണ്ടനിലുള്ള തന്റെ പ്രണയിനിയേയും , ചിന്നവീടിനെയും പറ്റിയൊക്കെ പൊക്കിയടിച്ചു...
എന്റെ പ്രണയ/കുടുംബകാര്യങ്ങൾ പറഞ്ഞപ്പോള്‍ .... ഇരുപത് വര്‍ഷമായി ഒരേയൊരു ഭാര്യയോടുകൂടി , കുട്ടികള്‍ സഹിതം , മറ്റുബന്ധുജനങ്ങളുമായി സസ്നേഹം, സസുഖം സുന്ദരമായി
വാഴുകയാണെന്ന് കേട്ടപ്പോള്‍ അവർ രണ്ടുപേരും വാ പൊളിച്ചു പോയി !
Cris & Kwame : - " Wow... Really ..? How... Can ? 20 years... with Only One Wife ! ? "
Me : - "Yeah ...Sure ....That"s an Indian Magic ! It's Same like as an Indian Rope Trick*!'
(ആത്മാഗതം :- "ഉന്തുട്ട്..പറയാന്യാ..ഗെഡികളേ.. നമ്മെടെവീട്ടില്ല്യേ..വെടിക്കെട്ട്..നമക്ക്വല്ലേ..അറിയൊള്ളോ ...
ഒരു പ്രണയ്യ്മ്..അല്ലെങ്ങ്യേ കുടുമ്മ്മം ..തേങ്ങ്യേടെ..മൂട്.)
ഒരു പ്രണയ്യ്മ്..അല്ലെങ്ങ്യേ കുടുമ്മ്മം ..തേങ്ങ്യേടെ..മൂട്.)
* ആകാശത്ത് തൂങ്ങിക്കിടക്കുന്ന ഒരുകയറിൽ കൂടി
മെയ്വഴക്കത്തോടെ മുകളിൽ കയറിപ്പോയി അപ്രത്യക്ഷമാകുന്ന
ഒരു ഭാരതീയ മാന്ത്രികവിദ്യ !
ലേബൽ :-
നർമ്മം .
10 അഭിപ്രായ(ങ്ങള്):
Super..
പ്രണയമില്ലാത്ത കൂട്ടരേ , നിങ്ങള്‍ ഒരുദിനമെങ്കിലും ...
പ്രണയിക്കൂ സ്വഹൃദയത്തിലേറ്റീപ്രണയ ശുഭദിനം !
ബാധ്യതാദിനത്തിന്റെ ആലസ്യത്തിലാണിപ്പോള് എന്ന് കരുതാം. പഴയ ഓര്‍മ്മകളിലൂടെ കയറിയിറങ്ങി കവിതകളും കഥകളും കൊണ്ട് മനോഹരമാക്കി ഈ ദിനം.
എന്തിന് ഏെപ്രില് 14...? ജീവിതം മുഴുവനും പ്രണയ സുരഭിലമല്ലെ!
സായിപ്പിന്റെ കോപ്രായങ്ങള്‍ കാണുമ്പോള്‍ , അത് അതേപടി പകര്‍ത്തുന്ന പുതുതലമുറയെ കാണുമ്പോള്‍ ..... എങ്ങിനെ ഓര്‍ക്കാതിരിക്കും ആ നല്ല നാളുകള്‍ അല്ലേ കൂട്ടുകാരാ ?
Very nice narretions of love and the periods.
Good article.
Keep writing.
നാട്ടില്‍ വെച്ചു സാക്ഷാല്‍ മുരളീധരനെപോലെ
പ്രണയ മുരളിയൂതി ,അനർഘനിർഗളം സ്വന്തം പ്രണയ
സാമ്രാജത്തില്‍ ,പ്രയാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോളാണ് ,
എന്റെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടോ ,മറ്റോ എന്നറിയില്ല ചെറുപ്പത്തിലെ
പിടിച്ചു പെണ്ണ്കെട്ടിപ്പിച്ചത്....
അന്നത്തെ ,വളരെ സുന്ദരമായ കടാക്ഷങ്ങളാലും,
നറുപുഞ്ചിരികളാലും കിട്ടിയിരുന്ന ആ പ്രണയസമ്മാനങ്ങൾ
ഇന്നും മനസ്സിന്റെ അടിത്തട്ടിൽ യാതൊരുവിധ കോട്ടങ്ങളുമില്ലാതെ
ഇപ്പോഴും ഇരിക്കുന്നതിലാണൽത്ഭുതം !
പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
പ്രണയം സുലഭം ?
കൊള്ളാം.....
നാട്ടില്‍ വെച്ചു സാക്ഷാല്‍ മുരളീധരനെപോലെ
പ്രണയ മുരളിയൂതി ,അനർഘനിർഗളം സ്വന്തം പ്രണയ
സാമ്രാജത്തില്‍ ,പ്രയാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോളാണ് ,
എന്റെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടോ ,മറ്റോ എന്നറിയില്ല ചെറുപ്പത്തിലെ
പിടിച്ചു പെണ്ണ്കെട്ടിപ്പിച്ചത്....
Best kannaa ..best..!
അതോടെ എന്റെ പ്രണയം അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റി...
പിന്നീട് പ്രണയം ശരിക്ക് വിടര്‍ന്നു പന്തലിക്കുകയായിരുന്നൂ !
നാട്ടിലെ പ്രണയം പേടിച്ച് ... ഇവിടെ ലണ്ടനിൽ വന്നപ്പോള്‍
‘പട പേടിച്ചു പന്തളത്ത് വന്നപ്പോള്‍ ,പന്തം കൊളുത്തിപ്പട‘
എന്ന പോലെയായി എന്റെ സ്ഥിതി ...!
Post a Comment