പതിവ്രത
ഞാന്‍ പതിവ്രത ,-
എന്‍ പതി ശ്രീ രാമനെന്നു ഊറ്റം കൊള്ളുന്നവള്‍-
എങ്കിലും ,,,,
നിന് പൌരുഷം എന്നിലാഴ്ന്നിറങ്ങവേ-
എന്‍ സിരകളിലത് അഗ്നി വിതറി ,
സര്‍പ്പങ്ങളായ് ഫണമുയര്ത്തവേ!!!
നീയൊരു സീല്‍ക്കാര സ്വനമായ്,
ഒരിറ്റു വിയര്‍പ്പു തുള്ളിയായ്,
എന്നുള്ളില്‍ നിപതിക്കവേ!!!
ഒരു മാത്ര!!! ഒരു മാത്ര!!!
ഞാനാഗ്രഹിച്ചു പോയ്,ഇനിയൊരു ,
ജന്മമുണ്ടേല്‍ ,പഞ്ചാലിയായ്,
പുനര്ജനിക്കേണമെനിക്ക്!!!
ഈയൊരു നിമിഷം ,പുരുഷന് ,
അവന്റെ സകല ഗര്‍വ്വും,
ഈ ഭൂലോകം തന്നെയും ,സ്ത്രീ
തന്നുടലിനായ്, അടിയറ വയ്ക്കവേ!!!
ഒരു ചെറു മന്ദഹാസം,വിജയത്തിന്,
മൃദുഹാസം എന്നിലും വിരിഞ്ഞിതാ-
വിളിക്കാം ,നിനക്കെന്നെ ....
പതിവൃതയെന്നു!!! ,ഈ ഒരു ചിന്ത ,
നിന്നിലൊരിക്കലും ,വന്നുടദിചിട്ടില്ലായെങ്കില്!!!
_____________________________________________
_____________________________________________
മതമേതായാലും മനുഷ്യന് നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
Subscribe to:
Post Comments (Atom)
.
12 അഭിപ്രായ(ങ്ങള്):
ചില നേരങ്ങളിൽ ഇത്തരം ചിന്തകൾ സ്ത്രീയുടെ അപകർഷത്തെ ഇല്ലാതാക്കാൻ, ഒരു പ്രതികാരബുദ്ധിയോടെ ജീവിതത്തെ നോക്കിക്കാണാൻ സഹായിക്കും. പക്ഷേ ഒരുമാത്ര കഴിഞ്ഞ് മനസ്സിൽ മാത്രം റിബലായി വീണ്ടും നാം കീഴടങ്ങും.കുറച്ചുകൂടി ഷാർപ് ആവാനുണ്ട്.
my present
എങ്കിലും ,,,,
നിന് പൌരുഷം എന്നിലാഴ്ന്നിറങ്ങവേ-
എന്‍ സിരകളിലത് അഗ്നി വിതറി ,
സര്‍പ്പങ്ങളായ് ഫണമുയര്ത്തവേ!!!
ആ 'പൌരുഷ'ത്തെ അഭിനന്ദിക്കുന്നു.
valare nannaayi.
എന്‍ പൌരുഷത്തെ കുത്തി നോവിക്കുന്ന വരികൾ....
ശരിയാണ് സുരേഷ്,സ്ത്രീ എന്നും കീഴടങ്ങുന്നു..കുടുംബം,കുട്ടികള്‍...മനസ്സിലൊരു റിബലാകുംബോഴുമാവള് സ്നേഹത്തിന് മുന്നില്‍ പത്തി മടക്കുന്നു!
ശരിയാണ് സുരേഷ്,സ്ത്രീ എന്നും കീഴടങ്ങുന്നു..കുടുംബം,കുട്ടികള്‍...മനസ്സിലൊരു റിബലാകുംബോഴുമാവള് സ്നേഹത്തിന് മുന്നില്‍ പത്തി മടക്കുന്നു!
പ്രദീപ്,ഹാക്കര്‍,ജയരാജ്..നന്ദി
രാജി,കാദര്‍ സന്തോഷം വന്നതിനു!!
ബിലാത്തി പട്ടണം...വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കിയതിനു നന്ദി
സുജിത്..thanq da!
Post a Comment