ഒരു മഞ്ഞണിക്കൊമ്പിൽ !
ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നപോലെ ,യൂറോപ്പില്‍
ഉടനീളം നടമാടികൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലേക്ക് , രണ്ടുപതിറ്റാണ്ടിനുശേഷം,കഴിഞ്ഞവർഷമാണ് കൊടും ശൈത്യം അരിച്ചരിച്ച്
ഇറങ്ങി വന്നത്...
ഉത്തരാർദ്ധത്തിലെ അന്റാർട്ടിക്കയെ പോലും
തോൽപ്പിക്കുന്ന തണവുമായി . അതയത് -10 ഡിഗ്രി
മുതൽ -20 ഡിഗ്രി വരെ താഴ്ന്നുതഴ്ന്ന് !
പോരാത്തതിനു ശീതക്കാറ്റും ,ഭീകര മഞ്ഞുവര്‍ഷവും
യൂറോപ്പിനെ ആകമാനം വെള്ളയില്‍ മൂടി .ഗ്രാമങ്ങളും ,പട്ടണങ്ങളും ‘ഹിമത്തടവറ‘കളായി മാറി...!
പക്ഷെ ആയത് ആ വര്‍ഷത്ത മാത്രമൊരു പ്രതിഭാസമാണെന്ന്
നിരീക്ഷിച്ചിരുന്നവര്‍ക്ക് തെറ്റി . പിടിച്ചതിനെക്കാളും വലിയത് അളയില്‍
ഉണ്ടായിരുന്നു എന്നകണക്കെ, ഇത്തവണയും യൂറോപ്പ് മുഴുവന്‍ കൊടും ശൈത്യത്താല്‍
വിറക്കപ്പെട്ടു !
ഒപ്പം ഈ ബിലാത്തിയും ബിലാത്തിപട്ടണവും....
A Frozen Britian !
തീര്‍ത്തും മഞ്ഞണിഞ്ഞ ഒരു ‘വൈറ്റ് കൃസ്തുമസ്സിന് ‘
ശേഷമിതാ വീണ്ടും മഞ്ഞിന്റെ താണ്ഡവം !
ആദ്യം കല്ലുമഴപോലെ ശരീരത്തില്‍ വീണാല്‍ വേദനിക്കുന്ന
‘ഹെയില്‍ സ്റ്റോൺസ്‘എന്നുപറയുന്ന ഐസ് മഴയുടെ കൊച്ചുകൊച്ചു
വിളയാട്ടങ്ങള്‍ .....
പിന്നെ അപ്പൂപ്പന്‍ താടികള്‍ പഞ്ഞികണക്കെ പാറിപ്പറന്നു
തൊട്ടുതലോടിയിക്കിളിയിട്ടു കോരിത്തരിപ്പിക്കുന്ന പോലെ
ഹിമപുഷ്പ്പങ്ങള്‍ കണക്കെ മഞ്ഞുകണങ്ങൾ ആടിയുലഞ്ഞു
വരുന്ന കാഴ്ചകള്‍ .....
ചിലപ്പോള്‍ മൂന്നും നാലും മണിക്കൂര്‍ ഇടതടവില്ലാതെ രാത്രിയും പകലും
ട്യൂബ് ലൈറ്റ് ഇട്ടപോലെ മഴപോല്‍(sleets) പെയ്തിറങ്ങുന്ന ഹിമകണങ്ങള്‍ ;
നിമിഷങ്ങള്‍ക്ക് ശേഷം എല്ലാം വെള്ളയാല്‍
മൂടപ്പെടുന്ന അതിസുന്ദരമായ കാഴ്ചകള്‍ ....!
നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട
ഒരു വെള്ളപ്പട്ടിനാല്‍ നാണം മറച്ച യൂറോപ്പ്യൻ സുന്ദരി !
ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന
കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....!
അതെ ഇത്തവണ യൂറോപ്പിനൊപ്പം, ഇംഗ്ലണ്ടുംഈ മഞ്ഞുതടവറയില്‍ അകപ്പെട്ടുപോയി .
ലണ്ടനിലും മറ്റും ഗതാഗതം സ്തംഭിച്ചു !
പലരും ഹൈവ്വേകളില്‍ കുടുങ്ങി !
നിശ്ചലമായ ബിലാത്തിപട്ടണ വീഥികൾ..!
അത്യസനനിലയിലുള്ളവരെയും ,അപകടത്തില്‍ പെട്ടവരെയും
ഹെലികോപ്ട്ടര്‍ ആംബുലന്‍സുകള്‍ പറന്നുവന്നു കൊണ്ടുപോയി ,
രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളം രംഗത്തിറങ്ങി !
ഈ മഞ്ഞുകാലം മുഴുവൻ ഉപയോഗിക്കുവാൻ വേണ്ടികരുതിയിരുന്ന
ഗ്യാസ് ഇത്രവേഗം ; ഏതുസമയവും ഉപയോഗിക്കുന്നതു മൂലം തീരാറായതുകൊണ്ട് ,
സകലഗ്യാസ് സപ്ലയ് ചെയ്യുന്ന കമ്പനികളും വലിയ സ്ഥാപനങ്ങൾക്കെല്ലാം‘ ഗ്യാസ് കട്ട് ‘ ഏർപ്പെടുത്തിയതുകൊണ്ട് ,ഫാക്ടറികളും,മറ്റും ഇപ്പോൾ ഓയിൽ ജെനറേറ്ററുകൾ ഉപയോഗിച്ചാണ് ചൂട് പകർന്നുകൊണ്ടിരിക്കുന്നത്...
വീടുകളിലും,മറ്റും പഴയകാലത്തുണ്ടായിരുന്ന ചൂടുകായാനുള്ള
കൽക്കരിചൂളകൾക്ക് പകരം, ആധുനിക റേഡിയേറ്ററുകൾ ഘടിപ്പിച്ച
ഏവരും ഇപ്പോൾ പരിതപിക്കുകയാണ് /ധനനഷ്ടവും ,
വായുമലിനീകരണവും (CO 2 ,പുറം തള്ളൽ വളരെ കൂടുതൽ).
ചൂടുള്ള നീന്തൽ കുളത്തിൽച്ചാടി പൂളിനുള്ളിലെ കട്ടപിടിച്ച ഐസ്
ഉരുകാതെ കിടന്നതുകൊണ്ട് കൈയ്യും കാലും ഒടിഞ്ഞവരും....
ഉരുകാതെ കിടന്നതുകൊണ്ട് കൈയ്യും കാലും ഒടിഞ്ഞവരും....
തടാകത്തിന്റെ മുകളിലെ കട്ടിയുള്ളമഞ്ഞുപാളികളിൽ കളിവിളയാട്ടം
നടത്തിയവരും(മൂന്നു ഏഷ്യക്കാർ കഴിഞ്ഞവാരം ഇതുപൊലെ നടന്നപ്പോൾ
പാളിതകർന്നുള്ളിൽ പോയി ഫ്രോസൻ ആയി മരണപ്പെട്ടു !) ,
ഹീറ്ററിനേക്കാൾ ലാഭം നോക്കി, പത്തുമുപ്പതുപെൻസിന് ചാരിറ്റിയിൽ നിന്നും ചീപ്പായി കിട്ടുന്ന ഉഗ്രൻ ഉള്ളടക്കമുള്ള കട്ടിയുള്ള ബൈന്റു പുസ്തകങ്ങൾ വാങ്ങി തീയ്യിട്ടുചൂടുകാഞ്ഞ മലയാളീസും,
ജോഗ്ഗിങ്ങിനുപോയി തലകുത്തി വീണവരും (ഏതുപ്രതികൂലകാലവസ്ഥയിലും ഇവരുടെ
ഇത്തരം ശരീരത്തിന് നന്മവരുന്ന വ്യയാമമുറകൾ സമ്മതിച്ചേ തീരു !),.......
ഈ പറഞ്ഞഎല്ലാവരും,ചില മലയാളികളടക്കം,നാനതരത്തിലുള്ള ഹിമമനുഷ്യരോടൊപ്പം കൌതുക
വാർത്തകളിൽ ഇടം പിടിച്ചവരാണ്...കേട്ടൊ
ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോൾ ....!
1968 -നു ശേഷം ബ്രിട്ടൻ അനുഭവിച്ച
അതിഗംഭീരമായ തണുപ്പ് !
ഇവിടത്തെ പുതുതലമുറയും ഇത്തരത്തിലുള്ള
ഒരു കടുത്ത മഞ്ഞുവീഴ്ചയും ,
ഒരു ലണ്ടൻ വീമാനത്താവളം ഹിമക്കാഴ്ച്ചയിൽ !
Any Dick and Harry writes poems in snowing time എന്ന് ....
മലയാളത്തില്‍ അത് ഏത് അണ്ടനും അഴകോടനും
അല്ലെങ്കിൽ ഏത് പോലീസുകാരനും എന്ന് പറയപ്പെടും !പഴഞ്ചൊല്ലിൽ പതിരില്ല എന്നാണല്ലൊ പറയുക ...
അപ്പോള്‍ എന്നെപ്പോലെയുള്ള
ഒരു അഴകോടന്റെ കാര്യം പറയാനുണ്ടോ ?
പിന്നെ കാര്യങ്ങൾ ചൊല്ലാൻ കുറച്ചുകൂടി ,ഗദ്യത്തേക്കാൾ
നല്ലത് പദ്യം തന്നെയാണല്ലൊ..
ദേ....കെടക്കണ്....ഒരെണ്ണം !
ഹിമത്തടവറ
വീണ്ടുമിതാ ലോകതലസ്ഥാനം വെള്ളപട്ടണിഞ്ഞുവല്ലോ ..
ആണ്ടു പതിനെട്ടിനുശേഷം ഈഹിമകിരണങ്ങളേറ്റിതാ..
രണ്ടു പതിറ്റാണ്ടിനിടയില്‍ അത്യുഗ്രന്‍ ഹിമപതനത്താല്‍ ;
ലണ്ടനൊരു ഹിമത്തടവറ പോലെയായല്ലോയേവര്‍ക്കും !
നീണ്ടരണ്ടു ദിനങ്ങള്‍ ഇടവിടാതുള്ള പഞ്ഞിമഞ്ഞുകള്‍...
പൂണ്ടിറങ്ങി നഗരവീഥികള്‍ നിശ്ചലമാക്കി...പാളങ്ങള്‍ ;
പണ്ടത്തെ രീതിയിലുള്ളവീടുകള്‍ ,കൊട്ടാരമുദ്യാനങ്ങള്‍ ;
ചണ്ടിമൂടപ്പെട്ടകായല്‍പോല്‍... മഞ്ഞിനാല്‍ മൂടപ്പെട്ടിവിടെ !
കൊണ്ടാടിജനം മഞ്ഞുത്സവങ്ങള്‍ നിരത്തിലും,മൈതാനത്തും ;
രണ്ടുദിനരാത്രം മുഴുവന്‍ , മമ ‘ഹര്‍ത്താലാഘോഷങ്ങള്‍‘ പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധി ....
വണ്ടിയില്ലാ നിരത്തിലും പാതയിലും ...എങ്കിലും പാറിവന്നല്ലോ...
കൊണ്ടുപോകുവാന്‍ പറവയംബുലൻസുകള്‍‘ ഗരുഡനെപോല്‍ !
വണ്ടുപോല്‍ മുരളുന്ന മഞ്ഞുനീക്കും ദശചക്ര യന്ത്രങ്ങള്‍ ;
കണ്ടംവിതയ്ക്കുംപോല്‍ ഉപ്പുകല്ലു വിതറികൊണ്ടോടുന്നിതാ
വണ്ടികള്‍പല്‍ച്ചക്രങ്ങളാല്‍ പട്ടാളട്ടാങ്കുകളോടും പോലവേ...
കണ്ടുഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്പങ്ങള്‍, കല്‍-
ക്കണ്ടകനികള്‍ പോലവേയാപ്പിളും,സ്റ്റാബറി പഴങ്ങളും......
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെ
മണ്ടയില്‍തൊപ്പിയേന്തിനിൽക്കുന്ന കാഴ്ച്ചകള്‍....,ഹിമകേളികള്‍ !
മണ്ടയില്‍തൊപ്പിയേന്തിനിൽക്കുന്ന കാഴ്ച്ചകള്‍....,ഹിമകേളികള്‍ !
ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍ !
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകളവയവര്‍ണനീയം !
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മചെപ്പില്‍ ഭദ്രമായ്.........
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ !
ഞങ്ങള്‍ മറുനാട്ടുകാര്‍ ഈ കൊടുംമഞ്ഞുവീഴ്ച്ചയുടെ
നയനസുന്ദരമായ കാഴ്ചകള്‍ പടം പിടിച്ച് ഓര്‍ക്കൂട്ടിലും ,
ഫേസ് ബുക്കിലും, മറ്റും ചേര്‍ത്ത്കൊണ്ടിരിക്കുമ്പോള്‍ .....
ബില്ല്യന്‍ കണക്കിന് നഷ്ടം വരുത്തിയ പ്രകൃതിയുടെ ഈ ഭീകര
ആക്രമണത്തെ ചെറുത്തു തോല്പ്പിക്കുകയായിരുന്നു സ്ഥലവാസികള്‍
ഒരുമിച്ചുചേർന്ന്. ഭരണപക്ഷവും,പ്രതിപക്ഷവും ,രാഷ്ട്രീയവും ഒന്നും തൊട്ടു
തീണ്ടാതെ ,സ്വന്തം നാടിനുവന്ന കഷ്ടനഷ്ടങ്ങൾ നികത്തുവാൻ എല്ലാവരും ഒത്തൊരുമിച്ച്
തീർച്ചയായും നമ്മള്‍ കണ്ടു പഠിക്കേണ്ട ഒരു കാര്യം !
പ്രകൃതി നടത്തിയ വിക്രിയകൾ കാരണം ഈ നാട്ടുകാർക്ക്
നമ്മുടെ നാട്ടിലെ ഹർത്താലുകൾ പോലുള്ള വീട്ടിലടച്ചിരിക്കാവുന്ന
ഒഴിവുദിനങ്ങൾ കിട്ടി.
ചില ഭാഗങ്ങളിൽ ഇവിടത്തെ ജനങ്ങൾ ആദ്യമായി
ചില ഭാഗങ്ങളിൽ ഇവിടത്തെ ജനങ്ങൾ ആദ്യമായി
‘പവ്വർകട്ട് ‘എന്താണെന്നറിഞ്ഞു!
മലയാളികൾ ഞങ്ങൾ ഇടക്കിടെ ചൂടുകഞ്ഞി കുടിച്ചും,
വീഞ്ഞുമോന്തിയും ഈ കൊടും മഞ്ഞിന്റെ തണുപ്പിനേ നേരിട്ടൂ.
ലോകം മുഴുവൻ നടമാടികൊണ്ടിരിക്കുന്ന ഈ കാലവസ്ഥ
വ്യതിയാനങ്ങളെ കുറിച്ചൊന്നും, ഗ്ലോബ്ബൽ വാമിങ്ങ് നടപടി
മീറ്റിങ്ങ് ബഹിഷ്കരിച്ച ഇവരൊന്നും, ഇപ്പോൾ ഒന്നും മിണ്ടുന്നില്ല കേട്ടൊ..
നട്ടുച്ചനേരത്ത് തണുത്തു വിറച്ച് റദ്ദാക്കിയ ട്രെയിനുകളെ
പഴിച്ച് സ്റ്റേഷനിൽ ഇരിക്കുമ്പോൾ വെറുതെ ഓർത്തുപോയി,
നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്രപേരെ
ഒന്നു വിമർശിക്കാമായിരുന്നു.. ....
ഭരണപക്ഷത്തെ,കേന്ദ്രത്തിനെ,....
നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്രപേരെ
ഒന്നു വിമർശിക്കാമായിരുന്നു.. ....
ഭരണപക്ഷത്തെ,കേന്ദ്രത്തിനെ,....
ഉപകാരം ചെയ്തവരെ പോലും തെറിവിളിച്ചുശീലിച്ച
ഒരു മലയാളിയല്ലേ ഞാൻ.....
ഈ ഭീകരമായഹിമപതനത്തിന്റെ കാരണത്തിനും മറ്റു ശേഷക്രിയകൾക്കും
16 അഭിപ്രായ(ങ്ങള്‍):
Very nicely presented..!
ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍ !
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകളവയവര്‍ണനീയം !
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മചെപ്പില്‍ ഭദ്രമായ്.........
ithu kalakki..!
ഇത് വായിച്ചു എനിക്ക് കുളിരു തോന്നുന്നു....
"നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്രപേരെ ഒന്നു വിമർശിക്കാമായിരുന്നു.. ....
ഭരണപക്ഷത്തെ,കേന്ദ്രത്തിനെ,....
ഉപകാരം ചെയ്തവരെ പോലും തെറിവിളിച്ചുശീലിച്ച
ഒരു മലയാളിയല്ലേ ഞാൻ....."
- ഇതു തന്നെ, നമ്മള്‍ മലയാളികള്‍!
മഞ്ഞുവീണ കുറിപ്പ്, ഈ പാലക്കാട്ടെ തണുപ്പു പോലും രാവിലെ സഹിക്കില്ല, പിന്നെങ്ങെനെ ബിലാത്തിയിൽ? പദ്യവും നന്നായിട്ടുണ്ട്, കെട്ടോ!
manijinte chirakil eri sancharikkumpole.....
നല്ല വിവരണം. പ്രകൃതിയോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും. പുതിയ പോസ്റ്റ് ഇടുമ്പോള്‍ ലിങ്ക് അയക്കണേ
മഞ്ഞും കവിതയും കാലമുറയുന്ന സാഹസികമായ അനുഭവങ്ങളും....
ചിത്രങ്ങളും അസ്സലായി.
ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍ !
Very Cool....
നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട
ഒരു വെള്ളപ്പട്ടിനാല്‍ നാണം മറച്ച യൂറോപ്പ്യൻ സുന്ദരി !
vaayana sukhamaayi.
ഇതുപോലെ ഒരു മഞ്ഞനുഭവത്തെ കുറിച്ച് മനോഹരമായ്റ്റ് മുരളിചേട്ടന്മാത്രമേ എഴുതാൻ പറ്റുകയുള്ളൂ........
കലക്കൻ ഉപമകൾ....
നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട
ഒരു വെള്ളപ്പട്ടിനാല്‍ നാണം മറച്ച യൂറോപ്പ്യൻ സുന്ദരി !
ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന
കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....!
രണ്ടുദിനരാത്രം മുഴുവന്‍ , മമ ‘ഹര്‍ത്താലാഘോഷങ്ങള്‍‘ പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധി ....
വണ്ടിയില്ലാ നിരത്തിലും പാതയിലും ...എങ്കിലും പാറിവന്നല്ലോ...
കൊണ്ടുപോകുവാന്‍ പറവയംബുലൻസുകള്‍‘ ഗരുഡനെപോല്‍ !
ഇത് വായിച്ചു എനിക്ക് കുളിരു തോന്നുന്നു....
ലോകം മുഴുവൻ നടമാടികൊണ്ടിരിക്കുന്ന ഈ കാലവസ്ഥ
വ്യതിയാനങ്ങളെ കുറിച്ചൊന്നും, ഗ്ലോബ്ബൽ വാമിങ്ങ് നടപടി
മീറ്റിങ്ങ് ബഹിഷ്കരിച്ച ഇവരൊന്നും, ഇപ്പോൾ ഒന്നും മിണ്ടുന്നില്ല കേട്ടൊ..
Post a Comment