സ്നേഹം എന്നാലെന്താ?
(ഒരുവന്റെ ഇച്ഛ നടപ്പാക്കുന്നതുവരെ നാം അവര്‍ക്ക് നല്ലത് .അല്ലെ ?)
നമ്മുടെ കണ്ണീറനണിഞ്ഞാലും ,
അവരുടെ കണ്ണിണ നനയരുതേയെന്ന,
പ്രാര്ത്ഥ്ന, അതാണോ സ്നേഹം ?
അതോ?നമ്മുടെ സ്വന്തമെന്നോര്മയില്,
വേദനിച്ചീടും എന്നറിവിലും,
സത്യമെല്ലാം വിളിച്ചുപറയലോ?
സ്നേഹം ?
എനിക്കറിയുന്നീല,സ്നേഹത്തിന്
ഭാഷ്യമെന്തെന്ന്..........
ഒന്നു പറഞ്ഞീടാമോ?
ഇതിലേതാണു സ്നേഹം ?
_____________________________________________
_____________________________________________
മതമേതായാലും മനുഷ്യന് നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
Tuesday, July 6, 2010
Subscribe to:
Post Comments (Atom)
.
11 അഭിപ്രായ(ങ്ങള്):
സ്നേഹം-വെറുപ്പിനു മുമ്പുള്ള ബസ് സ്റ്റോപ്!!!
എനിക്കറിയുന്നീല,സ്നേഹത്തിന്
ഭാഷ്യമെന്തെന്ന്..........
ഒന്നു പറഞ്ഞീടാമോ?
ഇതിലേതാണു സ്നേഹം ?
ഉത്തരത്തിന് പരതികൊണ്ടിരുന്നപ്പോൾ
ഞാൻ ഒരു ചെറുകുഴിയിൽ അകപ്പെട്ടു…….
അവിടെ മുഴുവൻ ഇരുട്ടായിരുന്നു.
ആശംസകള്‍..
എനിക്കറിയുന്നീല,സ്നേഹത്തിന്
ഭാഷ്യമെന്തെന്ന്..........
സ്നേഹത്തെക്കുറിച്ച് മറ്റുള്ളവരോട് ചോദിച്ച് നടക്കാതെ സ്നേഹിക്കൂ. ഉള്ളിലേക്ക് നോക്കി ധ്യാനിക്കൂ. സ്നേഹം വെളിപ്പെടും. ടൈപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ.
കൊടുത്താല്‍ കിട്ടുന്ന സാധനമാണ് സ്നേഹം.
"കൊടുത്താല്‍ കിട്ടണം" എന്നാഗ്രഹിക്കാതെ സ്നേഹിക്കൂ... അപ്പോള്‍ സ്നേഹത്തില്‍ വേദന തോന്നില്ല, സ്നേഹം മാത്രം!
സ്നേഹം എന്തായാലെന്താ ?
മഴ പോലെ വെയില് പോലെ
നിലാവ് പോലെ
നനഞ്ഞാല്‍ പോരെ
അഭിപ്രായമെഴുതിയവര്ക്ക് നന്ദി.പക്ഷെ ആരും എനിക്ക് ശരിയായ ഒരുത്തരം തന്നില്ല .സ്നേഹിക്കയാണ് ഞാന്‍ എല്ലാവരേയും,പക്ഷെ എങ്ങിനെയാണത്?വേദനിപ്പിച്ചാലും സത്യം പറയണോ?.
ഇതിലൊന്നും സ്നേഹമില്ല കേട്ടൊ
പിന്നെ ഏതിലാണ് ബിലാത്തിപട്ടണം സ്നേഹം?
Post a Comment