ഇന്നെലെ
* നല്ലൊരു ജോലിക്കായി പല വാതിൽ മുട്ടി.
* ഭാർഗവൻ ചേട്ടന്റെ കടയിലെ പറ്റ് വീണ്ടും കൂടി.
* പതിവ് പോലെ ഒരു തനി മുഷിപ്പൻ ദിവസം.
ഇന്ന്
* ട്യൂഷൻ സെന്ററിൽ പോയി നാല് ബാച്ചിന് ക്ലാസെടുത്തു.
* അവൾ ഇന്നും കല്യണത്തിനായി തിരക്ക് കൂട്ടി. നല്ലൊരു ജോലിക്കിടട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞു.
* സമയം രത്രി കഴിഞ്ഞു. സർവ്വേശ്വരന്മാരോട് നല്ലൊരു ജോലിക്കായി പ്രാർത്ഥിച്ച് കിടന്നു.
നാളെ
* എം.എകാരനായ അവന് നല്ലൊരു ജോലി കിട്ടുമായിരിക്കും.
7 അഭിപ്രായ(ങ്ങള്):
പ്രതീക്ഷ നല്ലതാണ്. കുഞ്ഞു കഥ ഇഷ്ടായി..
ഒരു ജോലി കിട്ടട്ടെ... ഒരു പക്ഷെ കേരളത്തിന് വെളിയില്‍ പോകേണ്ടി വരും.
ഇത് ഒരു യാഥാർത്ഥ്യമാണ്.ഇന്നലെയും ഇന്നും നാളെയും കേരളത്തിലെ ശരാശരി ചെറുപ്പക്കാരുടെ ജീവിതനാൾവഴി.
പക്ഷേ ഒക്കെ മാറുകയല്ലേ. ഒരു ജോലിയുമില്ലാത്തവർക്ക് ട്യൂഷൻ സെന്ററുകൾ എവിടെ?
അതിനാൽ ക്വൊട്ടേഷൻ സംഘത്തിലേക്കല്ലേ യാത്രകൾ.
കഥ ഇഷ്ടായി..
നാളെയെകുറിച്ചുള്ള പ്രതീക്ഷകൾതന്നെ ,
നാൾവഴികളിലത്..പ്രത്യക്ഷപ്പെടുമോ ?
പുത്തൻ പ്രതീക്ഷകളുമായി ഉണരുക,,
പ്രിയപ്പെട്ട മിത്രങ്ങളെ,
നിങ്ങളുടെ വിലയേറിയ പ്രോത്സാഹനങ്ങള്‍ക്ക് ഒരായിരം നന്ദി.
Post a Comment