പാത്തുമ്മോ...
ഞാന്‍ നിന്നെ സ്നേഹിക്കുന്നു
എന്നു പറയുമ്പോഴേക്കും
നീ എന്തിനിത്ര പതഞ്ഞുപൊങ്ങുന്നു
വട്ടമാവിന്‍ ചുവട്ടിലെ
നിന്‍റെ ആട്ടിന്‍ കുട്ടിയോടും
എനിക്കു പെരുത്തിഷ്ടം തന്നെ
പിന്‍കഴുത്തില്‍ മൂര്‍ച്ചയേറിയ കത്തിവച്ച്
കണ്ണീരോ കരച്ചിലോ ഉതിരാതെ
കഴുത്തറത്ത് സ്വന്തമാക്കും
പിന്നെ മേല്‍വസ്ത്രമുരിയും പോലെ
തോലുരിഞ്ഞു നഗ്നയാക്കും
കുടല്‍ മാലകള്‍ അറുത്തുമാറ്റി ശുദ്ധമാക്കും.
ചെറുതായരിഞ്ഞ് മുളകും മല്ലിയും ഉള്ളിയും
അളവുപോലെ ചേര്‍ത്ത്
ഉരുളിയില്‍ വഴറ്റിയെടുക്കുമ്പോള്‍
കുമുകുമാ പൊങ്ങുന്ന മണത്തിനോടൊപ്പം തന്നെ
എന്‍റെ സ്നേഹവും നുരഞ്ഞുപൊന്തും
പാത്തുമ്മോ...
നിന്‍റെ ആടിനേക്കാളും എനിക്കിഷ്ടം
എന്‍റെ ആട്ടിടയത്തിയെ
ഉടയാടകളുരിഞ്ഞ്
നിന്നെ പച്ചക്കു കടിച്ചു തിന്നാന്‍ മോഹം
ആത്മാവിനെ ഊരിയെടുത്ത
നല്ല മാംസളത മാത്രമാവുന്ന
നിന്നില്‍ പല്ലുകളും നാവുമിറക്കി
കടിച്ചും നക്കിയും
പച്ചമാംസം രുചിക്കാന്‍ മോഹം
നിന്‍റെ ചുണ്ടുകളിലെ പ്രണയക്കൊഞ്ചലല്ല
തുളുമ്പും ചുടുചോരയാണെനിക്കിഷ്ടം.
--------------------------
ഭാനു കളരിക്കല്‍
_____________________________________________
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
Subscribe to:
Post Comments (Atom)
.
2 അഭിപ്രായ(ങ്ങള്‍):
നിന്‍റെ ചുണ്ടുകളിലെ പ്രണയക്കൊഞ്ചലല്ല
തുളുമ്പും ചുടുചോരയാണെനിക്കിഷ്ടം.
ആട്ടിടയത്തിയുടെ കവിതയിലെ
ചോര ഓര്‍ക്കുമ്പോ
എന്റെ നാവിലും
അസൂയ ഇറ്റു വീഴുന്നു
(അറുക്കുമ്പോ ബിസ്മി ചൊല്ലുമോ?)
നന്നായിട്ടുണ്ട്
Post a Comment