അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Wednesday, May 26, 2010

ഒരു അടുപ്പില്‍ നിന്നുള്ള കുറിമാനം


സ്വപ്ന അനു ബി. ജോര്‍ജ്

രാഴ്ചയായി നാട്ടിലെ വീട്ടിൽ ഗ്യാസ്പൊട്ടിത്തെറിച്ച് 7 വയസ്സുകാരി മകൾ മരിച്ചു എന്നറിയിച്ചു, എന്നിട്ടും നാട്ടിൽ പോകാൻ അനുവാദം കിട്ടിയത് ഇന്ന്.അതും എംബസ്സിയും മറ്റും ഇടപെട്ട്, പല സംഘടനകളുടെയും ശുപാർശക്കു ശേഷം, കണ്ണൂർകാരി,ഇന്ന് നാട്ടിലേക്ക് യാത്രയായി. ഒമാനിൽ 6വർഷമായി ജോലിക്കുനിന്നിരുന്ന,തിരുവന്തപുരകാരി സഹായം തേടുന്നു,നാട്ടിലേക്കു തിരികെപ്പോകാൻ. അറബിയുടെ ആട്ടും തുപ്പും അടിയും, ഉപദ്രവവും സഹിക്കാതെ ര്ക്ഷപെട്ടോടീ എബംസിയിൽ എത്തിച്ചു, ഏതോ റ്റാക്സിക്കാർ.ശരീരമാസകളം പൊള്ളലേറ്റും, മുറീഞ്ഞു,ഇഴഞ്ഞു നീങ്ങി ഒരു സ്ത്രീയെ ആരൊക്കെയോ കൂടി സൌദി ഇൻഡ്യൻ എംബസിയി എത്തിച്ചു,പ്ക്ഷെ സ്പോൺസർ വരാനൊ, വരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനൊ തയ്യാറായില്ല.ഇങ്ങനെ ഒറ്റപ്പെട്ട സംഭവങ്ങൾ ധാരാളം, അറിഞ്ഞും അറിയാതെയും പോകുന്ന, ഇങ്ങയറ്റം പെൺ വാണിഭത്തിന്റെ ഒരുറ്റം വരെ നീണ്ടെത്തുന്ന കണ്ണികൾ. ആരുടെയൊക്കെയോ കാരുണ്യത്തിൽ ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിച്ചേരുന്നു മണലാരണ്യം.ഇതൊക്കെത്തന്നെ ഒരു വലിയ പ്രസ്നത്തിന്റെ ഒരു കണ്ണിമാത്രെം, അറിഞ്ഞിട്ടു അറിയാതെ പോകുന്ന, അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കപ്പെടുന്ന, ചെറിയ ജീവിതങ്ങൾ.

തിരുവനന്തപുരത്ത് ചെങ്കല്‍ച്ചൂളകളില്ലാതെ,ബസ്സ് സ്റ്റാന്റുകളില്ലാതെ,ട്രെയിന്‍ കംമ്പാര്‍ട്ടുമെന്റുക ളുമില്ലാതെ, ജീവിക്കാൻ വേണ്ടി,അന്യന്റെ എച്ചിൽ കഴുകി ജീവിക്കുന്ന “കദാമ്മ” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വീട്ടുവേലക്കാർ ഉണ്ട് ഗള്‍ഫിൽ. വീട്ടുടമസ്ഥൻ തുടങ്ങി,മക്കളൾ വഴി, ആ വീട്ടിലെ ഡ്രൈവര്‍മാർ വരെ കയറി ഇങ്ങുന്ന ശരീരവും പേറി, ശ്വാസം വിടാൻ ഇടയില്ലാത്ത വീട്ടു പണിയും, പിന്നെ നക്കപ്പീച്ച ആഹാരം,കൂടിയാൽ 3 മണിക്കുർ ഉറക്കം!നാട്ടിലുള്ള കുടുംബത്തിനു വേണ്ടി എന്ന ഒറ്റ വാക്കിൽ എല്ലാം ഒതുക്കിക്കെട്ടി ജീവിക്കുന്നാ നമ്മുടെ നാട്ടിലെ ഈ സ്ത്രീകൾ. “പണമില്ലായ്മയാണ് എല്ലാ തിന്മകളുടേയും ഉത്ഭവം” -ബര്‍ണാഡ് ഷാ. ഗൾഫ് എന്ന മാസ്മര വലയത്തിൽ കുടുങ്ങി ജീവിതം കരുപ്പിടിപ്പിക്കാനായി ഇറങ്ങുന്നവരുടെ നിരക്കിന് ഇന്നും കുറവും ഇല്ല എന്നുതന്നെ പറയാം.ഒരായിരംറ്റി.വി വാർത്തകളും, പത്രവാർത്ത്കളും, നേരിട്ടു തന്നെ കേട്ടിട്ടുള്ള കദനകഥകളും ഒന്നും തന്നെ ഈആവേശത്തിനൊരു കുറവും വരുത്തിയിട്ടില്ല.ചില ഒറ്റപ്പെട്ട കേസുകള്‍ വെച്ച് പൊതുവെ ഒരു ധാരണയിൽ എത്തുന്നത് ശരിയല്ല.അടിസ്ഥാനപ്രശ്നം വേറെയാണ്, തൊഴിലില്ലായ്മ, പണത്തിന്റെ ആവശ്യ്കത,കുടുംബത്തിന്റെ പ്രാരാബ്ധം, ഇതെല്ലാം വിദേശത്ത് പോയി ജീവിച്ച് ജോലി ചെയ്യുക എന്ന തീരുമാനത്തിലെത്തിച്ചേരുന്നു.

ഒരു മുഖവുര

80% വിസ ഉള്ളാവരിൽ,20% പേർക്ക് പേപ്പറുകൾ ഇല്ലത്തവരുമാണ്,ബാക്കി 20% മാത്രം നേരായ വഴിയിൽ വന്ന് ഇവിടെ അല്ലലില്ലാതെ കഴിയുന്നു.എംബസിയുടെ കാര്യം ഇനിമുതൽ കര്‍ക്കശമാണ്. പക്ഷെ ഇന്നെ വരെയുള്ളവരുടെ കാര്യത്തിൽ ഒരു പോക്കുവരവോ,കണക്കോ ഇല്ല.നിയമപരമായി നമ്മൾ പോകുമ്പോൾ എല്ലാം തന്നെ പ്രശ്നങ്ങൾ ആണ്.നല്ല രീതിയിൽ വരുന്ന സ്ത്രീകൾക്കുമാത്രം ഇതു ബാധിക്കയുള്ളു.സ്ത്രീകൾ വിചാരിച്ചാൽ തിരികെ നാട്ടിൽ എത്തിച്ചേരാം എന്നൊരു ഭാഗം കൂടിയുണ്ട്. വയനാട്ടിൽ നിന്നുള്ള ഒരു ഏജെന്റിന്റെ കൂടെ ദുബായിലീക്കു പോകാനുള്ള കരാറുണ്ടാക്കി, പെൺവാണിഭം ആണെന്നറിഞ്ഞു-കൊണ്ടുതന്നെയാണ്,ഗൾഫിൽ പോകാൻ തീരുമാനിച്ചത് എന്നാണ് സുശീലപറയുന്നത്. നാട്ടിലെ കൂലിപ്പണിക്കെന്ന പോലെ മണിക്കുറു കണക്കിനു പേശി വാങ്ങാന്‍ ഇവർ ഒരു ധക്ഷ്യണ്യവും കാണിക്കാറില്ല.എന്നിട്ടും,അതേ പോലെ ഇവരെ ജോലിക്കാരികൾ കളിപ്പിച്ചു പോകുന്നവരും, മോഷണം നടത്തുന്നവരും ധാരാളമാണ്.ശരീരക്ഷീണം,അസുഖം,എന്നി നമ്പറുകൾ അടിച്ച്, ഗള്‍ഫ് കണ്ട് മടങ്ങാൻ വരുന്നവരാണ് ഇവരിൽ ചില സ്റ്തീകൾ.3മാസം കൂടുമ്പോൾ പോലും നാട്ടിലേക്ക് കാശയക്കനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരാണ്, മിക്കവരും.ഒരു വർഷം പോലും ആകാതെ നാട്ടിലേക്കു പോകേണ്ടി വന്നൽ, പ്രാരാബ്ധത്തിന്റെ പേരും പറഞ്ഞ്,Rs.35000/-വരെ കടം മേടിച്ചിട്ട് നാട്ടില്‍ പോകുന്നവരുണ്ട്, എന്നെങ്കിലും നമ്മൾ തന്നെ, ഇവരെ നാട്ടില്‍ നിന്നു കൊണ്ടുവരും എന്ന ഊഹത്തിൾ ആണ് ഇതൊക്കെ.

ഒരു ഹൌസ് വൈഫിന്റെ വിമര്‍ശനം.

ഇതിനൊക്കെ ഒരു മറുവശം കൂടിയൊക്കെയുണ്ട്. വീടുകളിൽ നില്‍ക്കുമ്പോൾ ഇവർ കത്തിച്ചും പൊട്ടിച്ചും കളയുന്ന സാധനങ്ങള്‍ക്കു കണക്കില്ല.മിക്സി,പാത്രങ്ങൾ എന്നു വേണ്ട,നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ഇതിനൊക്കെ ആരാണുത്തരവാദി? എന്നാൽ ഇതിനൊക്കെ പുറമെ,ജോലിചെയ്യുന്ന വീടുകളിൾ ഇവർ കാട്ടിക്കൂട്ടുന്ന ദുരിതങ്ങളും മറ്റു അറിയാതെ പോകുന്നു എന്ന മറുവശം കൂടിയുണ്ട് .

സർക്കാരിന്റെ നിലാപാട്

ഗൾഫിൽ എന്നല്ല,ഇൻഡ്യയിൽ നിന്നു വീട്ടുജോലിക്കായി പോകുന്ന എല്ലാ സ്ത്രീകളുടെ കാര്യം ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇവിടെയെത്തുന്ന ഒട്ടുമിക്ക ജോലിക്കാരികള്‍ക്ക്,എംബസിയും മറ്റും നല്‍കുന്ന നിയമപരമായ സഹായം കൊണ്ട് ആര്‍ക്കാണ് പ്ര് യോജനം?അല്ലെങ്കിൽ എംബസികൾ എന്തു സഹായം ആണ് ഈ സ്ത്രീകൾക്ക് നൽകുന്നത്?ഒന്നും തന്നെയില്ല എന്നു തീർത്തും പറയാവുന്ന ഒരു സാഹ്ചര്യത്തിലേക്ക് എത്തി നിൽക്കുകയാണ് നാം.പ്രത്യേകിച്ച് മന്ത്രിമാരും മറ്റും വന്ന് ഉണ്ടക്കിയ പുതിയ നിയമ സംഹിതകൾ ഒക്കെത്തന്നെ ഇവരെയൊക്കെ രക്ഷിക്കാനും സംരക്ഷിക്കാനു മാണെന്നാണ് വെപ്പ്.നാട്ടിൽ നിന്നും വരുന്ന മന്ത്രിമാരേയും എമ്മെല്ലേമാരേയും എഴുന്നെള്ളിച്ചു, തീറ്റിച്ചു, പടമെടുത്തു,നടക്കുന്നതിനിടയിൽ ഈ പ്രശ്നപരിഹാരങ്ങൾ അല്ലെങ്കിൽ അവയെ സംബ്ന്ധിക്കുന്ന സംസാരങ്ങളും, പരാതിക്കാരെ കാണുക എന്നിവ,പരാതിക്കലസുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. സാധാരണക്കാരായ മനുഷ്യാരുടെ സാമാന്യബോധത്തിനതീതമായ കുതിരപ്പന്തയങ്ങൾപോലെയാണ്. പല സര്‍ക്കാർവക പരിപാടികളും,ഒത്താലൊത്തു പോയാൽ പോയി.വിദേശത്ത് എത്തിച്ചേരുന്ന ഇന്ത്യക്കാരായ പണക്കാര്‍ക്ക് പല പദവികളും അവാര്‍ഡുകളും കൊടുത്തോളൂ‘,എന്നു കരുതി വിദേശത്തു ഇത്തരം ജോലിചെയ്യുന്ന, ഇന്ത്യക്കാരായ് പാവപ്പെട്ടവരുടെ മുഖത്ത് തുപ്പണമെന്നില്ലല്ലോ! അവരൊഴുക്കിയ വിയര്‍പ്പിന്റെ നീരിൽ ഒരു നാലഞ്ച് മന്ത്രിമാരുടെ വീടുകളെങ്കിലും മുങ്ങിപ്പോവും. പാവപ്പെട്ടവരായ,പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കു നേരെ സര്‍‍ക്കാർ കണ്ണടക്കുന്നാ ഒരു സമീപനം ആണ് ഇന്നും നിലനിൽക്കുന്നത്. പിന്നെ അത്യാസന്നാനിലയിൽ എത്തിച്ചേരുന്ന ഏതെങ്കിലും ജോലിക്കാരിയെ എംബസിക്കു കൈമാറിയാൽ, ആ പേരും പറ്ഞ്ഞ് ഒരാഴ്ചത്തേക്ക് റ്റി വി ചാനലുകാർ വഴി,മന്ത്രിമാർ നടത്തുന്ന അശ്രാന്ത പരിശ്ര്മങ്ങളുടെ ഒരു എഴുന്നെള്ളിപ്പും ഘോഷയാത്രയും. സർക്കാരിന്റെ വക ചിലവിനുള്ള കാശും നഷ്ടപരിഹാരവും, മന്ത്രിയുടെ കോളിനോസ് പുഞ്ചിരിയോടേ നൽകപ്പെടുന്നു.

ഒരു ഹൌസ്മെയിഡിന്റെ തിരച്ചിൽ

ജോലിക്കുടുതലും കുഞ്ഞുങ്ങളുടെ വളരെ നാളത്തെ കരച്ചിലും,ബേബിസിറ്ററുടെ അടുത്തു നിന്നു, കൊണ്ടുവരുന്ന വിട്ടുമാറാത്ത പനിയും ചുമയും,പല കുടുംബങ്ങളേയും,”housemaid" എന്ന പരിഹാരത്തിൽ എത്തിച്ചേരാൻ നിര്‍ബന്ധിതരാക്കുന്നു. നാട്ടിൽ ഒരു ഫോൺ വിളിയുടെ ഭാഗമായി,അമ്മയോ അമ്മായിയമ്മയൊ ഒരു പരിചയക്കാരിയെ തപ്പിയെടുക്കുന്നു.അവളെയും കൂട്ടി അമ്മയിയപ്പന്‍ ബോംബെക്ക് വണ്ടി കയറുന്നു.വളര നാളത്ത അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകിട്ടുന്ന ഏജന്റു പറഞ്ഞ അഡ്രസ്സിൽ എത്തിക്കൂന്നു.രണ്ടു ദിവസത്ത മെഡിക്കൽ ടെസ്റ്റുകള്‍ക്കു ശേഷം ദയനീയമായി പരാജയപ്പെട്ട നാട്ടുകാരിയെയും കൂട്ടി അമ്മയിഅപ്പൻ തിരികെ നാട്ടിലേക്ക്.കൂടെ മൂന്നു ദിവസം പാവത്തിന് ആരോഗ്യത്തെയും ഗള്‍ഫ് നാടുകളിലെ കൃത്യനിഷ്ടമായ ജോലികളെപ്പറ്റിയും, മൂന്നു ദിവസത്തെ ജോലിക്കാരിയുടെ കത്തി.

അടുത്താ പരീക്ഷണം

അത്യുത്സാഹിയായ ഒരു ഏജന്റ് മുഖേന നമ്മൾ കുറെ അധികം പേരെ,അവരുടെ വിഷയവിവരട്ടിക പാസ്പ്പോർട്ട് കോപ്പികൾ എന്നിവ അടക്കം നമ്മുടെ മുന്നിലെത്തുന്നു. കണ്ടുമുട്ടുന്നു, പരിചയപ്പെടുന്നു, ഇവരിൽ നമ്മുക്ക് ഇഷ്ടപ്പെടുന്നവരുടെ,മെഡിക്കൽ ശരിയാകണം എന്നില്ല.പിന്നെ നമ്മുടെ അടുത്ത വീട്ടിലെയോ പരിചയത്തിലോ ഉള്ള ആരുടെടെയെങ്കിലും, മെഡിക്കൽ ഒരിക്കലും ഈ ഏജന്റ്മാരുടെ അടുത്ത് ‘approve' ആകുകയില്ല. അതിനു പകരമായിട്ടാണ് യാതൊരു പരിചയവും ഇല്ലാത്ത ഏതൊ ഒരു നാട്ടുകാരിയെ നമ്മുടെ വീട്ടിൽ കുട്ടികളെ നോക്കാനും വീടു സംരക്ഷിക്കാനുമായി നാം ‘approve' ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. അതു കൊള്ളാവുന്ന ഒരുത്തിയായാൽ നമ്മുടെയും കുഞ്ഞുങ്ങളുടെയും മുന്‍ജന്മസുകൃതം,അല്ലെങ്കിൽ അതുങ്ങളുടെ കാര്യം ‘കട്ടപ്പൊഹ’. അങ്ങനെ ഒരു‘വാസന്തി’ നമ്മുടെ വീട്ടിൽ എത്തിച്ചേരുന്നു.എയര്‍പ്പോര്‍ട്ടിൽ വെച്ച് മാത്രം ആദ്യമായി, സ്വന്തം കാശുമുടക്കി (ഏതാണ്ട് 6000 ദിഹ്റാം) കൊണ്ടുവന്ന ജോലിക്കാരികളെ കണ്ടുമുട്ടുന്ന, ഭാഗ്യവാന്മാരും ഇല്ലാതില്ല. ഒന്നു ‘climetize‘ ചെയ്യാന്‍ രണ്ടു ദിവസം, ചൂട്,ആവി, പരവേശം.നാട്ടിൽ നിന്നു വന്നു കഴിഞ്ഞുള്ള ‘adjustment time‘കഴിഞ്ഞു കഴിയുമ്പോൾ വീട്ടുകാരെ 'miss' ചെയ്യുന്ന ഒരു ഭാഗം തുടങ്ങുന്നു.അടച്ചു മൂടി ഫ്ലാറ്റിൽ, മനുഷ്യസഹവാസം ഇല്ലാതെ പകൽ മുഴുവൻ ഇരിക്കുന്നതിന്റെ ‘depression'.ഇതും കഴിയുമ്പോൾ ഇതൊക്കെ ആലോചിച്ചു കൂട്ടിയതിന്റെ ‘headache'.പിന്നെ ജോലി എപ്പോൾ ചെയ്യും?ഇതിനൊക്കെ ഒരു മറുവശം കൂടിയുണ്ട്,അതുംകൂടി ഇതിന്റെ കൂടെ പറയട്ടെ!മിക്സി, പ്ലേറ്റുകൾ എന്നിങ്ങനെ ഒരൊ ദിവസവുംപൊട്ടിച്ചും, കത്തിച്ചും ചീത്തയാക്കുന്നതിനു ഒരു കണക്കും കാര്യങ്ങളും ഇല്ല.ഇതിനൊക്കെ ആര് ഉത്തരവാദി? വിസ, താമസിക്കനുള്ള സ്ഥലം കൊടുത്തു എന്ന ഒരൊറ്റ ഉത്തരവാദിത്വത്തിന്റെ,പേരിൽ വീട്ടു ജോലികൾ എല്ലാം തന്നെ ചെയ്യും.

ഹൌസ്മെയ്ഡ് എന്ന വാക്കിന്റെ ദുരുപയോഗം

ഇന്ന് ഗൾഫ് നാടുകളിൽ നടക്കുന്ന ഒട്ടുമുക്കാലും പെൺവാണിഭത്തിന്റെ ഏതെങ്കിലും ഒരറ്റം ചെന്നെത്തുന്നത്, ഒരു 10 ഹൌസ്മെയ്ഡ് വിസ തരപ്പെടുത്തിയ ഏതെങ്കിലും ഒരു ഏജെറ്റിന്റെ അടുത്തയിരിക്കും.10 സ്ത്രികളെ ഒരുമിച്ച് ഗൾഫിൽ എത്തിച്ചാൽ 1 വർഷം കൊണ്ട് നല്ല ലാഭം കൊയ്യുന്ന ചേട്ട്ന്മാർ ധാരാളം. ബോബെ, ചെന്നാ‍യ്,കോൽക്കത്ത,കൊച്ചി എന്നിവിടങ്ങളിൽനിന്ന് ഏജന്റ്മാർ വഴി എത്തുന്ന സ്ത്രീകളുടെ എണ്ണം ഏറേയാ‍ണ്.

ഹൌസ് മെയ്ഡിന്റെ വിസ്താരം

വയനാട്ടിൽ നിന്നുള്ള ഒരു ഏജെന്റിന്റെ കൂടെ വിശ്വസിച്ച് ബോബെയിലോ,മദ്രാസിലോ എത്തുന്ന ഒരോ സ്ത്രീകൾക്കും,ഭാഗ്യം ഉണ്ടായാൽ ഒരു നല്ല വീട്ടുകാരുടെ കൂടെ എത്തിച്ചേരാം.ദുബായിലും, ഒട്ടു മിക്ക ഗൾഫ് നാടുകളിലും പെൺവാണഭത്തിന്റെ വിവരങ്ങളും മറ്റും അറിഞ്ഞോണ്ടു തന്നെ ഈ ജോലിക്ക് ഇറങ്ങിത്തിരിക്കൂന്നവരും ഉണ്ട്.പക്ഷെ ഇവിടെ വന്നു കഴിയുമ്പോൾ സ്വായം മാസസികാവസ്ഥക്കു മാറ്റം വരുത്തി,കുടുംബത്തെ ഓർത്ത്,എന്തും വരട്ടെ എന്നു കരുതി,എല്ല്ലാം സഹിക്കാൻ തയ്യാറാകുന്നവരും ഉണ്ട്. ഏതെങ്കിലും അറബിവീട്ടിൽ ജോലിക്കായി നിൽക്കുന്നവർക്ക് ഈ വക കാര്യ്ങ്ങൾ ഒന്നും നടപ്പില്ല.വന്നു കേറുന്ന ദിവസംതന്നെ എയർപ്പോട്ടിൽ സ്പോൺസറുടെ മന്തൂപ്പിന്റെ ഗുണദോഷവും,പിന്നെ ഭാഷ അറിയാതെ നിൽക്കുന്നതിന്റെ അദ്ധാളീപ്പും ഒന്നും വകവെക്കാതെയുള്ള ഉപദേശമാണ് മുറി ഇംഗ്ലീഷിൽ. പിന്നെ വരുന്നത് ഒരു മലയാളി ഡ്രൈവർ കം മംദൂപ്പ് ആണെങ്കിൽ ഭാഗ്യം.പേടിപ്പിക്കാലിന്റെ ആക്കം വളരെ പരിതാപകരമായിരിക്കും.“നോക്കിയും കണ്ടും നിന്നാൽ ഞാനും സഹായിക്കാം”എന്നൊരു വാഗ്ദാനവും കൂടിയുണ്ടാകും.ആ വാഗ്ദാന സമ്മതത്തിനു പിന്നീടു വളരെ അധികം ‘പിഴ’ നൽകേണ്ടി വരും.പിന്നെ വീടിന്റെ സ്ഥിതിഗതികളും ഇവിടുത്തെ ആൾക്കാരെപ്പറ്റിയും ഒരു വിവരണം.അക്കൂട്ടത്തിൽ ആരെയൊക്കെ ‘നോക്കിയും കണ്ടും’ നിൽക്കണം,വീട്ടിലെ കുട്ടികളെയും, ആണുങ്ങളെയും,സ്ത്രീകളും മറ്റും അടങ്ങുന്ന എല്ലാവരെപ്പറ്റിയും.

ഒരു അറബി വീട്ടിലെ തുടക്കം

ചെന്നുകയറി ഒരു പരിചയപ്പെടലിന്റെ മുഹൂർത്തം കഴിഞ്ഞു കഴിഞ്ഞാൽ ഉടൻ തന്നെ ജോലിയും തുടങ്ങും. പെട്ടിയും തുണിയും വെക്കാനുള്ള മുറി ,മറ്റു ഫിലിപ്പീനോ,ശ്രീലങ്കൻ,നേപ്പളീ, ജോലിക്കാർ കാണിച്ചു കൊടുക്കും.അറബിയുടെ സാമ്പത്തികസ്ഥിതി അനുസരിച്ചും,ചിലപ്പോൾ ഒരു പോർട്ടോ ക്യാബിൻ മുറിയായിരിക്കും,അല്ലെങ്കിൽ ഒരു കട്ടിലിൽ മറ്റൊരു ജോലിക്കാരിയുടെ കൂടെ സ്ഥലപരിമിതി കാരണം ഷെയർ’ ചെയ്യേണ്ടി വരും.ജോലി രാവിലെ 5 മണി മുതൽ രാത്രി 1 മണിവരെയുണ്ടാകും.ആഹാരത്തിനു ഒരു പഞ്ഞവുമില്ല,കഴിക്കാൻ ഇഷ്ടം പോലെയുണ്ട്,അതിനു ഒരു കുറവും ഇല്ലാ.പക്ഷെ വിശ്രമം കമ്മിയായിരിക്കും,ആഹാരം കഴിക്കാനിരിക്കുന്ന സമയം മാത്രം എവിടെയെങ്കിലും ഒന്നിരിക്കാം.കുളിച്ച് കഴിച്ച് രാത്രി 1 മണിയോടെ കിടന്നാൽ,5 മണിക്ക് എഴുനേറ്റേ പറ്റൂ.രാവിലത്തെ ചായ,കാപ്പി,ഓരോ മുറിയുടെ മണിയടി അനുസരിച്ചു,മുറികളിൽ എത്തിക്കണം.

ഈദ്,റംസാൻ,എന്നീ വിശേഷദിവസങ്ങാളിൽ പറയുകയും വേണ്ട.ദിവസം മുഴുവനും ജോലിയും തുടക്കലും തൂക്കലും,നാലഞ്ചു കാറും വണ്ടിയും കഴുകിത്തുടക്കണം.വൈകിട്ടു 5 മണിക്കു മുൻപ് നോമ്പു തുറക്കാനുള്ള എല്ലാ വിഭവങ്ങളും ഉണ്ടാക്കണം. പിന്നെ7 മണിക്ക്,എല്ലാ ചേർന്നുള്ള വിഭവസ്മൃദ്ധമായ ഒരു തീന്മേശയായിരിക്കണം.ചിലവീടുകളിലെ സ്ത്രീകൾ നേരത്തെ തന്നെ എന്തൊക്കെ വേണമെന്ന് പറയും. ഈദിന്റെ സമയം എല്ലാ ജോലിക്കാർക്കും സന്തോഷമുള്ള ഒരു സമയമാണ്.ജോലി നടക്കുന്നതിനിടയിൽ കൊണ്ടുക്കൊടുക്കുന്ന ചായുടെയും, അടുക്കളയിൽ വന്നു കഴിച്ചു പോകുന്ന ഭക്ഷണത്തിനിടയിൽ,കാശായും തുണികളായും മറ്റും ധാരാളം സമ്മാനങ്ങൾ വീട്ടുജോലിക്കർക്കു കൊടുക്കണം എന്നുണ്ട്.ഏർപ്പോർട്ടിൽ വെച്ചു,നമ്മുടെ പ്രാരാബ്ദവും സുരക്ഷയും വാഗ്ദാനം ചെയ്ത ഡ്രൈവറുടെ ഒരിക്കലും തീരാത്ത ഉപദേസവും, കഴുകന്റെ നോട്ടവും ചിലപ്പോൾ ഉപദ്രവങ്ങളും ദിവസംപടി കൂടിക്കൊണ്ടിരിക്കും.നാട്ടിലാണെങ്കിൽ,മുറ്റമടിക്കുന്നതിനിടയിൽ ചൂലിന്റെ കെട്ടൊന്നു മുറിക്കിക്കെട്ടുന്ന ഭാവത്തിൽ ഒന്നു വിരട്ടാം,ഇവിടെ അതും പറ്റില്ലല്ലോ!സഹിച്ചു സഹിച്ചു സഹികെട്ട്,താടിക്കിട്ട് നല്ല തട്ടുവച്ചു കൊടുക്കുന്നവരും, നിവൃത്തികേടുകൊണ്ട് എന്തും ഏതു സഹിക്കുന്നവരും ഇല്ലാതില്ല.

പടി പടിയായ പരിചയം

ഇന്നാത്തെക്കാലത്ത്,ഈ ജോലിക്കാരകൾ ‘സർവൈവൽ’ എന്ന തന്ത്രം പഠിച്ചു.ഇന്ന് പഴയകാലം പോയി എന്നുതന്നെ പറയാം.ജീവിക്കാൻ ഒരോ സ്ത്രീയും പഠിച്ചു,വർഷങ്ങളായി കാണുന്ന പത്രവാർത്തകളും,റ്റി.വി യും മറ്റും,ഈ സ്വ്യരക്ഷക്കുള്ള വഴി കണ്ടെത്താൻ സഹായക്കുന്നു. ഓരോ നാട്ടിൽ നിന്ന് ഏതെങ്കിലും സ്പോണ്‍സറുടെ വിസയിൽ ഇവിടെയെത്തുന്നവർ,ഒരു അറബി വീട്ടിന്റെ സ്ഥിതിഗതികൾ മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ എല്ലാത്തിനും ഒരു ചിട്ടയായി.ഒട്ടു മുക്കാൽ സ്ത്രീകളും അവരവരുടെ കാര്യ്ങ്ങൾ സ്വ്ന്തമായി ത്തന്നെ തീരുമാനിക്കാൻ തുടങ്ങുന്നു.ഇതിനിടെ എവിടെയെങ്കിലും വെച്ച്, ഒരു നാഥനെ കണ്ടെത്തുന്നു,താമസസൌകര്യം അതുവഴി ശരിയായാൽ പിന്നെ ജീവിതം കുശാൽ. ഒറ്റെക്കും പെട്ടെക്കുമായി താ‍മസിക്കുന്ന ഒരു പാപ്പാ‍നെ കിട്ടിയൽ താ‍മസം അവിടെയക്കും,അവരുടെ ജോലികൾ മുഴുവനും ചെയ്ത്, ആഹാരവും പാകം ചെയ്യുന്നു,ഇത് ഒരു വഴി.കുടുംബമായി താമസിക്കുന്നവരുടെ കൂടെയും താമസിച്ച്, അവർ ജോലിക്കു പൊകുന്ന സമയത്ത്, അവരുടെ അനുവാദത്തോടെ മറ്റു രണ്ടു മൂന്നു വീടുകളിൽക്കൂടി ജോലി ചെയ്യുന്നു,ഇത് മറ്റൊരു വഴി.പുറത്തു കടകളിൽ കാണുന്നവരുമായുള്ള സംസാരത്തിനിടെ അല്ലെങ്കിൽ വീട്ടിലെ ഡ്രൈവറുടെ തന്നെ പരിചയക്കാരനെ പരിചയപ്പെടുന്നു.അവർ തമ്മിൽ ഒരു കരാറിലെത്തുന്നു. 5000 ദിഹ്രാം,അല്ലെങ്കിൽ 650 ഒമാനി റിയാലോളം കൊടുത്ത് അറബിയുടെ കയ്യിൽ നിന്നും വിസയും,പാസ്പോര്‍ട്ടും സ്വന്തം പേരിലോ അല്ലെങ്കിൽ വിശ്വാസമുള്ള മറ്റാരുടെയെങ്കിലും പേരിലാക്കുന്നു.പക്ഷെ വിസയും പാസ്പോര്‍ട്ടും സ്വന്തം കയ്ക്കലാക്കുന്നു. ഇതിനിടെ ഒരു താ‍മസ സൌകര്യവും എര്‍പ്പാടാക്കും ഇവർ.ഇതും അല്ലെങ്കിൽ മറ്റൊരു പുഷന്റെ കൂടെ boyfriend' എന്ന ചെല്ലപ്പേരോടു കൂടിയ ഒരാളുണ്ടാകും കൂട്ടിന്. ഇതിനിടെ എപ്പൊഴെങ്കിലും നടന്നു പോകുന്നവഴിയിൽ പോലീസ് പിടി കൂടിയാൽ ഒരു ചോദ്യമുണ്ടായാൽ അതിനു തക്കമറുപടി റെഡിമണിയായി വരും”കടയിൽ പോയതാ സാധനം മേടിക്കാൻ“, കൂടെ മടിയില്ലാതെ ലേബര്‍കാര്‍ഡും കാണിക്കും.അത്രതന്നെ. ഇതിൽ കൂടുതൽ അന്വേഷണം ഒന്നും ഇല്ല, ഇവിടുത്തെ പോലീസിന്. ഒരു പാപ്പാനെ കിട്ടിക്കഴിഞ്ഞാൽ പിന്നെ ജീവിതം സ്വസ്ഥം.പിന്നങ്ങൊട്ടുള്ള കലാകേളികൾ വിവരണാവഹം അല്ല.ജീവിക്കനുള്ള ഒരു വഴി ഉണ്ടാക്കുക എന്ന ‘സഹതാപാർഹമായ‘ വാചക്കസർത്തിലൂടെ ആരെയും വീഴിക്കാൻ പോന്ന ഈ സാമർഥ്യ്ക്കാരി,ഒരു 3,4 വീടുകളിൽ പാർട്ട് റ്റൈം പണീ ഒപ്പിക്കും.പിന്നെ ഒരു മൊബൈൽ,അതു വഴി സകല വാർത്താവിനിമയവും നടത്തും. മിക്കവാറും മിസ്സ്ഡ് കോളുകളായിരിക്കും. ‘സ്വന്തം വരുമാനവും ചിലപ്പം നിയന്ത്രിക്കണമല്ലൊ! അതിനല്ലെ നമ്മളിവടെ വന്നു കഷ്ടപ്പെടുന്നത്‘,എന്ന ഒരു സെന്റി ഡയലോഗ് കാച്ചും ഇതിന്റെ കൂടെ.നാട്ടിൽ ഒരു വാക്ക് ഇംഗ്ലീഷ് പോലും സംസാരിക്കാത്തവർ,മുറി ഇംഗ്ലീഷും,നല്ല വൃത്തിയായി അറബിയും സംസാരിക്കും.നല്ല സാമർത്ഥ്യത്തോടെ,ഓരോ കാശം മിച്ചം വെച്ച്,നല്ല രീതിയിൽ ജീവിതം കരുപ്പിടിപ്പിക്കുന്നവർ ധാരളമായി ഒമാനിലും,യു,ഇ യിലും കാണാം.വിസ എന്ന വലിയ കടമ്പക്ക്,ഒരു പരിധിവരെ,കടും പിടുത്തങ്ങൾ നടക്കാത്ത രണ്ടു രാജ്യങ്ങളാണീവ.

നിയമത്തിന്റെ വഴി

നിങ്ങൾ നിയമപരമായി വരുമ്പോൾ മാത്രമാണ് പൊതുമാപ്പും നിയമനടപടികളും പോക്കുവരവും ബാദ്ധ്യതയാകുന്നത്.ആർക്കും എപ്പോൾ വേണമെന്നും,എടുത്തുപയോഗിക്കനായിട്ട് ഉണ്ടാക്കിയിരിക്കുന്ന എംബസിയും,സ്പോൺസറും വിസയും ഉള്ളവർക്ക് മാത്രമാണ് ഇവിടെ പ്രശ്നങ്ങളുടെ നൂലാമാലകൾ. ജീവിതം വഴിമുട്ടിനിൽക്കുന്നു എന്നു കരുതുന്ന ഒരു നല്ല ശതമാനം ആൾക്കാരും ഈ നേർവഴി സ്വീകരിക്കറില്ല. സമൂഹത്തിന്റെയും ഗവൺമെന്റിന്റെയും മിഥ്യാബോധം മാത്രമാണിത്.പട്ടിണികൊണ്ട്, നിവൃത്തികേട്, പണത്തിന്റെ കുറവ് മറ്റും അനുഭവിച്ചു മടുത്തു കിടക്കുന്നവരായിരിക്കും ഇതിൽ ഒട്ടുമുക്കാലും സ്ത്രീകൾ. അല്ലങ്കിൽ വന്നധികം തികയാത്തവരും പെട്ടെന്നുള്ള അടച്ചും മൂടിയുമുള്ള ഗൾഫ് ജീവിതവുമായി പൊരുത്തപ്പെട്ടു പോകാനവാത്തവരുമായിരിക്കും.മാദ്ധ്യാമങ്ങളിലും റ്റി വിയിലും മറ്റും നാം കാണുന്നാ വസ്തുതകൾ,ഒരു പരിധിവരെമാത്രാമെ സത്യമുള്ളൂ ഇവക്കെല്ലാം ഒരു മറുപുറം കൂടിയുണ്ട്.

പരിഹാരം!എങ്ങനെ? ആര്?എവിടെ?

ഒറ്റക്ക് തടുക്കാൻ കഴിയാത്ത ചില സാഹചര്യങ്ങൾ നേരിടുമ്പോൾ,സഹായത്തിനായി ഗവണ്മെന്റ്, കാര്യാലയങ്ങൾ എന്നിവക്ക് എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് പരാതി നൽകാം.പത്രങ്ങളിലും, റ്റീവിയിലും മറ്റ് മീഡിയ വഴിയും,ജനങ്ങളെ കൂടുതൽ ജാഗ്രരൂപർ ആക്കുക്ക എന്നതാണു മറ്റൊരു വഴി. രാജ്യത്തെ എല്ലാ പത്രങ്ങള്‍ക്കും ക്ലിപ്പുകളും,ചിത്രങ്ങളും വിവരങ്ങളുടെ രൂപരേഖ നൽകുക, അതുവഴി 100 ൽ 10 പേരെയങ്കിലും രക്ഷിക്കാൻ സാധിച്ചാൽ അത്രയെങ്കിലും സമൂഹത്തിനു വേണ്ടി ചെയ്യാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യം. അത്രമാത്രം,അതുകഴിഞ്ഞാൽ,വീണ്ടും അതേ പടി കഥകൾ, സ്ത്രീ പീഡനങ്ങൾ, നിയമം കിട്ടാതെ ജയിൽ വാസവും,നൂറു കുറ്റങ്ങളുമായി അടുത്ത ഒരു മന്ത്രിയുടെ വിരുന്നിനായി,റ്റി.വി ചാനലുകാരുടെ Exclusive വാരത്തക്കായി കാത്തിരിക്കുന്ന ജീവിതങ്ങൾ ഏഴുകടലിനപ്പുറം.

0 അഭിപ്രായ(ങ്ങള്‍):

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP