അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Wednesday, May 12, 2010

“ ഏകാന്തത ”

സന്ധ്യമറഞ്ഞു കഴിഞ്ഞേയുള്ളെങ്കിലും
തനിച്ചാക്കി മയങ്ങിക്കഴിഞ്ഞൂ പ്രകൃതിയും....
കറുത്തരാവിന്‍ ഭീതി പടരുന്നു മനസ്സിൽ
സാന്ത്വനമായി തെളിയുവാനില്ലിന്നു ചന്ദ്രനും
നിഴലുകള്‍ പോലും വരാന്‍ മടിച്ചിരുന്നൊരെന്‍
കോലായിലിന്നിതാ രാവിന്റെ ഇരുളിമ...........
എന്തിനായ് ദീപം തെളിക്കേണ്ടു ഞാനിനി.......
മിഴികളൊന്നായിന്നു വിടരാന്‍ മടിക്കവേ....

കൂട്ടായിട്ടിന്നെനിക്കോര്‍മ്മകള്‍ മാത്രമായ്......
ഏകാന്തമായുള്ളൊരീ അന്ത്യയാമങ്ങളില്‍.......
കൈവിട്ടതൊക്കെയും സത്യങ്ങളെന്നതും
നേടിയതൊക്കെയും മിഥ്യയാണെന്നതും
വൈകിയറിയുന്നിതാ ഇന്നിലേക്കത്തവേ.....

മനസില്‍ കുളിര്‍മ്മയായ് വന്നിരുന്നന്നൊക്കെ
പുലരിയില്‍ നല്‍കുമെന്‍ അമ്മ തന്‍ പുഞ്ചിരി
തൊടിയിലൂടെന്നെ പിച്ചവപ്പിച്ചൊരെന്‍
അച്ഛന്‍ പകര്‍ന്നൊരാ അറിവിന്റെ തുണ്ടുകള്‍.........
ഇന്നെന്റെ മിഴി തൂവും കണ്ണീരിനാകുമൊ .............
തിരികെ തരുവാനാ കൈവിട്ട ബന്ധങ്ങളെ..........
യൌവനം തൂകിയ നിറമുള്ള സ്വപ്നത്തിനായ്...
തിരിച്ചറിവില്ലാതെ മറന്ന മൂല്യങ്ങളെ..........

വാത്സല്യമേറ്റു വളര്‍ന്ന ബാല്യത്തിലും
തെല്ലൊരു ശാഠ്യമുദിച്ച കൌമാരത്തിലും
ഞാനെന്ന ഭാവം മുളച്ച യൌവനത്തിലും
സ്വാര്‍ത്ഥമാം ചിന്തയാല്‍ മദ്ധ്യവയസ്സിലും
കാണാതെ കേള്‍ക്കാതെ പോയെന്‍‍ മനസ്സാക്ഷിയെ
ആദ്യമായറിയുന്നീ ഏകാന്തവേളയില്‍.......

സ്വാര്‍ത്ഥമാം ചിന്തയാല്‍ കാണാന്‍ മറന്നന്നു
ആത്മാര്‍ത്ഥമായുള്ള സ്നേഹബന്ധങ്ങളെ........
സ്നേഹത്തിനര്‍ത്ഥം ഗ്രഹിക്കാതെ കൈവിട്ടു
ജീവനായെന്നെ നിനച്ചവരെപ്പോലും........
സൌഹൃദം പോലും കണക്കിനാല്‍ തീര്‍ത്തു ഞാന്‍
ലാഭങ്ങള്‍ മാത്രം വരും മാനദണ്ഡങ്ങളാല്‍........
പുച്ഛിച്ചു തള്ളിയാ വാര്‍ദ്ധക്യ വചസ്സുകള്‍
പരിഷ്ക്കാരമേകിയ വര്‍ണ്ണപ്പകിട്ടിനാല്‍..........
ഞാനെന്തെന്ന സത്യം തിരിച്ചറിഞ്ഞില്ലന്ന്
അഹന്തനിറഞ്ഞൊരെന്‍ ചോരതിളപ്പിനാല്‍...

മൌനത്തിന്‍ മൂടുപടം മാത്രമുണ്ടിന്നിനി
മായാത്ത ദു:ഖത്തിന്‍ മുഖം മറച്ചീടുവാന്‍.......
മൂല്യമറിയാതെ ഞാന്‍ കൈവിട്ടതൊക്കെയും
തിരിച്ചെടുത്തീടുവാന്‍ ആവുകില്ലെങ്കിലും
കാണുവാനാശിപ്പെന്‍ നഷ്ടസ്വര്‍ഗ്ഗങ്ങളെ
എന്നെ തിരഞ്ഞെത്തുമാ ഓര്‍മ്മകളിലൂടിപ്പൊഴും.......

1 അഭിപ്രായ(ങ്ങള്‍):

എന്‍.ബി.സുരേഷ് said...

ഇങ്ങനെയല്ലയോ ജീവിതം പിന്നെയും പിന്നെയും
എത്ര നേടീടിലും മാഞ്ഞുപോകില്ലയോ
നെഞ്ചോടടുക്കിപ്പിടിക്കാന്‍ കഴിയുമോ
കാലം തരും പരിണാമരൂപങ്ങളെ.

ഏകാന്തത എന്തു നിനക്കു പൊറുതികേടോ
കഷ്ടം എന്നാണു നിനക്ക് കൂട്ടുണ്ടായിരുന്നത്
എന്നും ഒറ്റയായിരുന്നില്ലയോ നീ

ഓര്‍ത്തുനോക്കൂ, നൊടിയിട

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP