അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Thursday, May 6, 2010

ആനയ്ക്ക്‌ " മതം" ഇളകിയാല്‍?

'മാനസി' അതാണ് അവളുടെ വിളി പേര്‍ എന്നാലും ഞാന്‍ മിന്നു എന്നാണ് വിളിക്കാറ്.

ഓ... മറന്നു ഞാന്‍ ആരാണെന്ന് പറഞ്ഞില്ല അല്ലേ?
ഞാന്‍ ഒരു പാവം ആനയാണ്‌ മിന്നു എന്‍റെ കൂട്ടുകാരി ആനയും.
കാട്ടില് എല്ലാവര്‍ക്കും അറിയാവുന്ന പോലെ ഞങ്ങള്‍ കാലങ്ങളോളമായി അനുരാഗത്തിലാണ്
ഹൃദയം തുറന്ന ഒരു പ്രണയം.

ആ ഇടക്കാണ്‌ കാട്ടില് മനുഷ്യരേ പോലെ 'മതം' എന്ന ചിന്ത ഉടലെടുത്തത്‌.
മതം മനുഷ്യനെ മത്തു പിടിപിക്കും എന്നു കേട്ടിരുന്നു. പക്ഷേ അപ്പോഴും എനിക്ക്‌
മനസിലായില്ല എന്തിനാണ്‌ കാട്ടില് ഈ പുതിയ പരിഷ്കാരമെന്ന്.
എന്തിന് അതികം പറയുന്നു, പിന്നീട് അങ്ങോട്ട്‌ മൃഗങ്ങളായ നമ്മളെ മത പരിവര്‍ത്തനം
എന്നും മത പ്രഭാഷണം എന്നും മത കൂട്ടായ്മായെന്നും മറ്റും പറഞ്ഞു
പല മതത്തിലേക്ക് കൂട്ടുന്ന തിരക്കിലായിരുന്നു ഇവിടുത്തെ  പ്രമാണികള്‍ക്ക്.

അങ്ങനെ അവസാനം കാട് നാടുപോലെ ആയി മാറി.
മൃഗങ്ങളെല്ലാം മനുഷ്യനും.

ഞാന്‍ എന്തിനാണിതൊക്കെ ഇവിടെ പറയുന്നത്‌ എന്നല്ലേ സംശയം?
ഞാന്‍ കാര്യത്തിലേക്ക് കടക്കാം.
ഞാന്‍ ആദ്യം പരാമര്‍ശിച്ച എന്‍റെ മിന്നു ഇന്ന് എനിക്ക്‌ അന്യ ജാതിക്കാരിയാണ്
( പക്ഷേ ഇപ്പോഴും അവള്‍ ആന തന്നയാണ്‌ കേട്ടോ)

വീട്ടുകാരും കൂട്ടുകാരും ആരും എന്‍റെ ബന്ധത്തെ സമ്മതിക്കുന്നില്ല ഇപ്പോ.
അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്‌‌ നിങ്ങള്‍ മനുഷ്യര്‍ക്ക് ഇതെല്ലാം സുപരീചിതം ആണല്ലോ എന്ന്.
അതിനാല്‍ എനിക്ക്‌ മനുഷ്യ ഉപദേശം ആണ് ഇപ്പോള്‍ വേണ്ടത്‌.
അതിനാണ്‌ ഈ കാര്യങ്ങള്‍ എല്ലാം ഞാന്‍ ഇതു വരെ പറഞ്ഞു വന്നത്‌.
അതിനാല്‍ ദയവായി എന്നെ അറിയിക്കൂ...
ഞാന്‍ എന്‍റെ മിന്നുവിനെ മറന്ന് മതതതേയും കെട്ടിപിടിച്ചു ഒരു മനുഷ്യനായി ജീവിക്കണ്ണോ
അതോ മതം എല്ലാം ഉപേക്ഷിച്ചു വെറുമൊരു ആന മാത്രം ആയി ജീവിക്കണ്ണോ എന്ന്.
അപ്പോഴും എന്നെ ഉലക്കുന്ന ഒരു ചോദ്യം ഇതാണ്

മനുഷ്യന് മൃഗങ്ങള്‍ ആകാം
പക്ഷേ മൃഗങ്ങള്‍ക്ക് മനുഷ്യനാകന്‍ കഴിയുമോ?

ഇതെന്‍റെ പഴയ ഒരു കഥയാണ്! സമൂഹത്തിന്‍റെ ഇന്നത്തെ പോക്കുകണ്ട് ഈ കഥയ്ക്ക് വലിയ പ്രാധാന്യം കാണുന്നു അതിനാല്‍ ഒന്ന് കൂടി പോസ്റ്റ്‌ ചെയ്യുന്നു
@ ഒഴാക്കന്‍ http://ozhakkan.blogspot.com/

4 അഭിപ്രായ(ങ്ങള്‍):

പട്ടേപ്പാടം റാംജി said...

തുറക്കുമ്പോള്‍ തന്നെ ഉള്ള മ്യൂസിക്ക് കേര്‍ക്കുമ്പോള്‍ വായിക്കാന്‍ ബുദ്ധിമുട്ട്.

ജീവി കരിവെള്ളൂർ said...

വെറും ആനയായ് ഒറ്റപ്പെടണോ ,മനുഷ്യനായ് കൂട്ടം കൂടണോ ? ഇതല്ലേ കുഴക്കുന്ന ചോദ്യം .
“മാറ്റുവിന്‍ ചട്ടങ്ങളേ ..” ഇതു തന്നെയാവട്ടെ നമ്മുടെ മുദ്രാവാക്യം .

കുഞ്ഞൂസ് (Kunjuss) said...

ഒഴാക്കന്‍, കാലിക പ്രാധാന്യമുള്ള വിഷയം,വളരെ ലളിതമായി പറഞ്ഞുവല്ലോ....മനുഷ്യന്‍, മനുഷ്യനാകാത്ത കാലത്തോളം ഈ കഥയ്ക്ക് എന്നും പ്രസക്തിയുണ്ട്.

Sudheer K. Mohammed said...

മതം മദമായി മാറിയ കാലത്തിന് കണ്ണാടിയാണീ കഥ

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP