
ആഴക്കയത്തിലെ
നീര്‍പ്പക്ഷികളെപ്പോല്‍
നി¨Ê മൌനത്തില്‍
പതിയിരിപ്പുണ്ട്
നെടുവീര്‍പ്പുകളായി,
മറ്റ് ചിലപ്പോള്‍
കുത്തുവാക്കുകളായി
ചാട്ടുളി പോലെ പൊടുന്നനെ
പുറത്തു വന്നേക്കാവുന്ന
ചില മുറിവുകള്‍ !!
നി¨Ê മൌനം
ആവര്‍ത്തനമാകുമ്പോള്‍
എനിക്ക് പറയാനുള്ളത്
അവസാനമില്ലാത്ത
നിലവിളി മാത്രമാകുന്നു..
ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്.
