അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Tuesday, November 1, 2011

ബലിമൃഗം!!

രാധയോ,മേരിയോ ,ഫാത്തിമയോ ?
നിനക്കെന്തു പേര്‍ ചൊല്ലിയും
വിളിച്ചീടാം !!
കാരണം ,അവളൊരു സ്ത്രീയെന്ന
പരമാര്‍ത്ഥത്തില്‍ ഇല്ല തന്നെ
ജാതിയും,ഉപ ജാതിയും!!

പെറ്റുവീഴുന്നേരം ,പെണ്ണാണേല്‍
വല്ലവനു മുള്ളതെന്ന പതം
പറച്ചിലിന്നൊടുവില്‍
കുഞ്ഞു സ്വരത്തില്‍
കാറിയാണവളുടെ വരവ്!!
നേര്‍ച്ചകോഴിയെന്ന പോല്‍
തീറ്റ കൊടുത്ത് വളര്‍ത്തലാണിനി!

മുഴുത്ത തീറ്റ കൊടുക്കിലോ
മൂപ്പെത്തും മുന്നേ മൂപ്പെത്തുമെന്നതോന്നലാല്‍
-ആണ്‍കുഞ്ഞിനും താഴെ തട്ടില്‍
വീറോടെ- കട്ടുറുമ്പ് പോല്‍കടിച്ചു
കരേറേണമിനി!

അഴകോലും പെണ്‍പിറാവായ്‌പറക്കുവാന്‍ ,
ഇനിയും കടമ്പകള്‍ഏറെ കടക്കണം !
ഇടന്നാഴിയില്‍ പിറക്കും കരങ്ങളെ
തട്ടി മാറ്റുവാന്‍ മനമിനിയും കടുക്കണം !

ഇനിയും പഠിക്കണമെന്നാശയെ
പത്തു കടന്നാലും ,മജിസ്ട്രേറ്റായാലും
കൈപിടിക്കാന്‍ ആണൊരുത്തന്‍ വന്നല്ലേ ഒക്കൂ !
എന്ന ചോദ്യത്തിന്നൊടുവില്‍
കിട്ടിയവനെ കെട്ടാന്‍ തയ്യാറെടുക്കണം !
കന്യയായ്‌ ജീവിച്ചു കൊതിയാറും മുന്നേ
അമ്മയായ്‌ ,അമ്മമ്മയായ്‌, മുത്തശ്ശിയായ്‌
സ്വപ്നത്തിന്‍ നിറമേതുമില്ലാത്ത ഇരുളിന്‍ അറയില്‍ ,
ബലിയായ്‌തേങ്ങുമോരാത്മാവായ്‌
അലിഞ്ഞങ്ങു തീരേണം!!

7 അഭിപ്രായ(ങ്ങള്‍):

കലി (veejyots) said...

nannayi.....

venpal said...

ആദ്യ വരികള്‍ 'കോതമ്പു മണികളെ' ഓര്‍മിപ്പിച്ചു....
എന്തായാലും നന്നായി.

RISHA RASHEED said...

നന്ദി .കലി................വെന്പല്‍...!!rr

എം പി.ഹാഷിം said...

ഇഷ്ടമായി ....തുടരുക ഈ ദൌത്യം

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

'കന്യയായ്‌ ജീവിച്ചു കൊതിയാറും മുന്നേ
അമ്മയായ്‌ ,അമ്മമ്മയായ്‌, മുത്തശ്ശിയായ്‌
സ്വപ്നത്തിന്‍ നിറമേതുമില്ലാത്ത ഇരുളിന്‍ അറയില്‍ ,
ബലിയായ്‌തേങ്ങുമോരാത്മാവായ്‌
അലിഞ്ഞങ്ങു തീരേണം... '

പെൺജന്മമെന്ന ബലിമൃഗം....!

risharasheed said...

സന്തോഷം വന്നതിനും ചോന്നതിനും എന്‍ നല്‍ സുഹ്രുത്ത്ക്കള്‍ക്ക് !!rr

kochumol(കുങ്കുമം) said...

കൊള്ളാം ..ഇഷ്ടായി ട്ടോ ..

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP