അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Sunday, October 2, 2011

നന്ദി ,ഭരണകൂടമേ!!!

ഭരണകൂടങ്ങള്‍ നിശ്ചയിക്കും
ഇനിയെന്നില്‍ ഉരുവാകും
ഉറവിന്‍ ജാതകം !!

മനസ്സ് സ്വപ്നം കണ്ട
കുഞ്ഞിക്കണ്ണുകളും
തുടുത്ത കൈവിരലുകളും
ഇനിയെന്‍ ഉദരത്തിന്‍
തേങ്ങലായീടുമെങ്കിലും

നന്ദി ,ഭരണകൂടമേ
ഇനിവരുംരാവില്‍
I PILL um, SEX TOYS um
തീര്‍ക്കുമ പുതു വിസ്മയ-
കാഴ്ച്ച്കള്‍ക്ക് !!!

3 അഭിപ്രായ(ങ്ങള്‍):

വിധു ചോപ്ര said...

ഇത്രക്കങ്ങ് ബേജാറാകാൻ മാത്രം എന്തുണ്ടായി?സന്താന നിയന്ത്രനത്തിന്റെ ആവശ്യകതയെ പറ്റിയൊരു റിപ്പോർട്ട് പോയതല്ലേയുള്ളൂ.എഴുതുന്നത് കണ്ടാൽ തോന്നും എഴുത്തുകാർക്കെല്ലാം പത്തു മക്കളെങ്കിലും വേണമെന്ന്.പക്ഷേ ബില്ല് പാസ്സായാലുമില്ലെങ്കിലും രണ്ടിലധികം പെറാൻ കപ്പാകുറ്റിയുള്ള ഒറ്റ സ്ത്രീയും ഈ നാട്ടിലില്ലാത്തതു കൊണ്ട് എല്ലാ കുടുംബത്തിലും രണ്ട് കുട്ടികളേ ജനിക്കൂ എന്നത് കേവല വാസ്തവം മാത്രം.പിന്നെന്തിനാണിങ്ങനെ ബഹളം വയ്ക്കുന്നത്? കണ്ടതിനെയും കേട്ടതിനെയുമൊക്കെ എതിർക്കണമെന്ന് നിങ്ങളുടെ ഏതെങ്കിലും പുത്തകത്തിൽ എഴുതി വച്ചിട്ടുണ്ടെങ്കിൽ ഞാൻ വിട്ട്......അല്ലെങ്കിൽ എനിക്ക് വട്ട്!

Anonymous said...

കുട്ടികള്‍ എത്ര എന്നതു കുടുംബത്തിന് വിടുന്നതല്ലേ നല്ലത്! rr

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വരട്ടെ..ഡിൽഡോകൾ...!

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP