അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Tuesday, August 30, 2011

ഉപേക്ഷിക്കപ്പെട്ട ജന്മം


എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുക്കുവാൻ.
എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്
ഓമനിക്കാൻ.

എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്
ഉമ്മവെക്കാൻ.
എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്,
ആ മാറിന്റെ
ഇളം‌ചൂടിൽ മയങ്ങാൻ.

എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്,
ആ മാറിൽ ചുരത്തും
ഇത്തിരി മുലപ്പാലൊന്ന് നുണയാൻ

എത്രയോ കരഞ്ഞു ഞാൻ, ആരോ കേട്ട്;
ഓടി എന്റെ ചാരത്തണയാൻ.
എത്രയോ കരഞ്ഞു ഞാൻ, ആരോ കേട്ട്;
എന്നെയൊന്നാശ്വസിപ്പിക്കാൻ.
എത്രയോ കരഞ്ഞു ഞാൻ, ആരോ കേട്ട്;
എന്നെ ഉപേക്ഷിച്ചൊരമ്മയെ
തേടിപ്പിടിച്ച്,
എൻ‌മുന്നിൽ ഹാജരാക്കാൻ

എത്രയോ കൈകാലിട്ടടിച്ചു ഞാൻ, ആരോ കണ്ട്;
എന്നെ എടുത്ത്,
ആ അമ്മത്തൊട്ടിലിൽ
കൊണ്ടിടാൻ

എത്രനേരം കിടന്നിട്ടും
എത്രനേരം കരഞ്ഞിട്ടും
എത്രനേരം കൈകാലിട്ടടിച്ചിട്ടും,
ഒത്തിരി ആളുകൾ എന്റെ
ചുറ്റുമായ് നടന്നിട്ടും,
വന്നില്ല,, ആരും?
കേട്ടില്ല,, ആരും?
കണ്ടില്ല,, ആരും?...

ഇത്രയും ദുരന്തമീഭൂമിയിൽ; എന്നെ
കാത്തിരിപ്പുണ്ടെങ്കിൽ???
എന്തിനെന്നെ?...
ഏതോ ഒരു കാമവെറിയന്റെ
ഇത്തിരി നേരത്തെ ആഘോഷ ശിഷ്ടമായൊരെന്നെ,
എന്തിന്? പത്ത് മാസം ഉള്ളിലാക്കി വെച്ചതും,
എന്തിന്? എന്നെ ഉയിരോടെ പുറത്താക്കിയതും...

എന്തിന്?
പൊക്കിൾക്കൊടിപോലും അറുത്ത്‌മാറ്റാതെ,
എന്നെയീ പട്ടണനടുവിലെ
ഓവുചാലിൽ
ഉപേക്ഷിച്ചതും,,
പറയൂ???,,, പരമദുഷ്ടയായോരു,,, ‘തള്ളെ’,,

3 അഭിപ്രായ(ങ്ങള്‍):

വെള്ളരി പ്രാവ് said...

മൂല്യബോധവും...മനസിന്‍റെ വെളിച്ചത്തിലധിഷ്ടിതമായ തിരിച്ചറിവുമാണ് സംസ്കാരം.ഒരു സമൂഹത്തില്‍ നടപ്പിലിരിക്കുന്ന മര്യാദകള്‍ക്ക് എതിരായി ഒരു പ്രവര്‍ത്തനം വന്നാല്‍ അതിനു സാംസ്കാരിക ച്യുതി എന്ന് വിളിക്കണം.നൊമ്പരമായി വായിച്ചപ്പോള്‍.നന്നായി എഴുതി.(ടീച്ചറെ,പിന്നെ ആരും വന്നില്ലെങ്കിലും അറിഞ്ഞു കേട്ട് മീഡിയക്കാര്‍ വരും...(An (idea)exclusive news can change a channel)

സങ്കൽ‌പ്പങ്ങൾ said...

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാവരും അനാഥരാകുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

മക്കളെ തള്ളിക്കളയുന്ന തള്ളമാർ..!

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP