2009 ആഗസ്റ്റ് 17 തിങ്കള്‍
രണ്ടു മാസത്തിനു ശേഷം നാട്ടില്‍ പോയി തിരിച്ചെത്തി. അച്ഛ് ന്റെയും ,അമ്മയുടെയും ,അനിയെന്റെയും കൂടെയുള്ള രണ്ട് ദിവസം രണ്ടു മണിക്കുര്‍ പോലെ കഴിഞ്ഞു പോയി. വീട്ടിലെ കിണറ്റിലെ തണുത വെള്ളത്തില്‍ കുളിക്കാന്‍ ഇനി ഒരു മാസം കാത്തിരിക്കണം . ഈ ഒറ്റ മുറി ഫ്ളാറ്റിലെ ജീവിതം പലപ്പോഴും അരോചകമാവുന്നു.
ഇന്ന് ഓഫിസില്‍ എല്ലാവര് ക്കും ഹല്‍വയും ,കായവറുത്തും വിതരണം ചെയ്തു. അടുത്ത മാസത്തെക്കുള്ള ലിസ്റ്റ് ഇപ്പൊഴെ തയ്യാറായിട്ടുണ്ട്.
അച്ഛന് വിളിച്ചിരുന്നു. അമ്മയൊടും , അനിയനൊടും സംസാരിച്ചു. രാഗിയെ വിളിച്ച് അരമണിക്കുറോളം സംസാരിച്ചു. ഷാഹുലിനെയും ,അജിയെയും ,രാഹുലിനെയും ,ജിനോയെയും വിളിച്ച് കുറച്ച് നേരം ലാത്തിയടിച്ചു.
യാത്ര ക്ഷീണം വിട്ടുമാറാത്തുകൊണ്ട് "The General in His Labyrinth" വായിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉറക്കം വന്നു. എന്നാലും രവിശങ്കറിന്റെയും , ഹരി പ്രസാദ് ചൌരസ്യയുടെയും ബസന്ത്ബാഹര്‍ രാഗവാദനം കേട്ടു.
ശുഭരാത്രി. :)
2009 ആഗസ്റ്റ് 18 ചൊവ്വ
അപ്രതീഷിതമായി ഒരു സമ്മാനവുമായി ഹരി എന്നെ കാണാന്‍ വന്നു. ശിവകുമാര്‍ ശര്‍മ്മയുടെ നാല് ആല്‍ബങ്ങള്‍ അടങ്ങിയ ഒരു ഡി.വി.ഡി. അവന് ഒരു മാസത്തെ ലീവുണ്ട്.
ഹരിയുടെ കൂടെ ഒരു നഗര പ്രദിക്ഷണം നടത്താന്‍ ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി. ഭൂമിക്ക് താഴെയുള്ള പല കാര്യങ്ങളും ചര്‍ച്ച ചെയ്യ്ത് സന്ധ്യക്ക് അവന് നാട്ടിലേക്ക് തിരിച്ച് പോയി.
അച്ഛന് വിളിച്ചിരുന്നു. അമ്മയൊടും , അനിയനൊടും സംസാരിച്ചു. രാഗിയെ വിളിച്ച് ഒരു മണിക്കുറോളം സംസാരിച്ചു. ഈ മാസം 28ന് അവളെ കാണാന്‍ പോവണം .
ശിവകുമാര്‍ ശര്‍മ്മയുടെ "വര്‍ഷ" എന്ന ആല്‍ബം കേട്ട് ആസ്വദിച്ചിരുന്നു. "The General in His Labyrinth" രണ്ട് അദ്ധ്യായം വായിച്ചു. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ മാസ്റ്റര്‍പീസുണ്ടാവുമോ?
ശുഭരാത്രി. :)
2009 ആഗസ്റ്റ് 19 ബുധന്‍
"മനുഷ്യന്റെയും ,കന്നുകാലികളുടെയും അസ്ഥികൂടങ്ങള്‍ ചിതറികിടക്കുന്ന വിജനമായ മരുപ്രദേശത്തിലൂടെ വെയിലേറ്റ് വാടി തളര്‍ന്ന്, അതിലേറെ ഭയന്ന് ദിക്കറിയാതെ വലയുകയാണ് ഞാന്‍ . ഒരുപാട് ദൂരം നടന്നപ്പോള്‍ ഞാന്‍ ഒരു മരുപച്ചയിലെത്തി. നീരുറവയില്‍ നിന്ന് വെള്ളം കോരി കുടിച്ച് ദാഹമകറ്റിയമ്പോള്‍ എനിക്ക് വല്ലാത്തൊരു ദുര്‍ഗന്ധം അനുഭവപ്പെട്ടു.
അല്പം മുന്നോട്ട് നടന്നപ്പോള്‍ കണ്ടത് ചീഞ്ഞളീഞ്ഞ് പുഴുവരിച്ച് തുടങ്ങിയ ശവശരീരങ്ങളെയും , ദേഹമാസകലം വ്രണമൊലിപ്പിച്ച് പാതി മരിച്ച് കാലനെയും കാത്തു കിടക്കുന്ന പേകോലങ്ങളെയായിരുന്നു. ആ ഭീകരമായ കാഴ്ച കണ്ട് ഭയന്നോടിയ ഞാന്‍ ഏറെ നേരത്തെ പ്രയാണത്തിന് ശേഷം ആളൊഴിഞ്ഞ ഒരു ചെറു നഗരത്തിലെത്തി. പല വീടുകളില്‍ കയറി ഇറങ്ങിയെങ്കിലും എനിക്ക് ഒരു മനുഷ്യനെപോലും കാണാന്‍ കഴിഞ്ഞില്ല. അവസാനം ഞാന്‍ ഒരു കൊട്ടാരത്തിന്റെ മുന്നില്‍ ചെന്നത്തി. അവിടെയും
ഞാന്‍ കണ്ടത് ചീഞ്ഞളിഞ്ഞ തുടങ്ങിയ മനുഷ്യരുടെയും , കുതിരകളുടെയും , ആനകളുടെയും ശവശരീരങ്ങളായിരുന്നു. "
"കടലിനും കായലിനുമിടയില്‍ ഒരു കൊചു ദ്വീപ്. ദ്വീപ് നിറയെ ആണുങ്ങളുടെയും ,പെണ്ണുങ്ങളുടെയും ,കുട്ടികളുടെയും കബന്ധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. കൈയും ,കാലും ,തലയും ,ഉടലും വേര്‍പ്പെട്ടവ. കബന്ധ കൂമ്പാരങ്ങളില്‍ ജീവന് അവശേഷിച്ചവ പ്രാണനു വേണ്ടി പിടയുന്നു. കടല്‍തീരം നിറയെ എരിഞ്ഞു കഴിഞ്ഞതും , എരിഞ്ഞു കൊണ്ടിരിക്കുന്നതുമായ കബന്ധ കൂമ്പാരങ്ങള്‍ . "
ഇന്നലെ എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ രണ്ടു സ്വപ്നങ്ങളായിരുന്നു ഇവ. പക്ഷെ ഞാന്‍ ശരിക്കും ഞെട്ടിപ്പോയത് ഓഫിസില്‍ എത്തി എന്റെ സൈബര്‍ സുഹ്യത്തുക്കളായ ജാഫ്നക്കാരന്‍ ബാലുവിന്റെയും,അംഗോളക്കാരന്‍ ടുജി ഒക്കിരിയുടെയും ഇ-മെയിലുകള്‍ നോക്കിയപ്പോളായിരുന്നു. ഇന്നലത്തെ എന്റെ ആദ്യ സ്വപനത്തിലെ രംഗങ്ങളുമായി സാമ്യമുള്ള ഫോട്ടോകളായിരുന്നു ടുജിയുടെ മെയിലില്‍ . ബാലുവിന്റെ മെയിലിലെ ഫോട്ടോകള്‍ രണ്ടാമത്തെ സ്വപ്നവുമായി സാമ്യമുണ്ടായിരുന്നെങ്കിലും , സ്വപ്നത്തിലെ ദ്യശ്യങ്ങളെക്കാളും ഭീകരമായിരുന്നു.
ഓഫിസില്‍ എന്നത്തെയും പോലെ എല്ലാവരുമായി ഇടപഴകിയെങ്കിലും എന്റെ ഉള്ളു നിറയെ സ്വപ്നത്തിലെ ദ്യശ്യങ്ങളും , അവയിലെ യാഥര്‍ത്ഥങ്ങളുമായിരുന്നു. ഇപ്പോഴും ആ ദ്യശ്യങ്ങള്‍ എന്നെ വല്ലാതെ അലട്ടുന്നു. പാട്ടു കേള്കാനും , വായിക്കാനും കൂടി തോന്നുനില്ല.
പലവട്ടം സ്വപ്നങ്ങളെ പറ്റി ആരോടെങ്കിലുമൊന്ന് സംസാരിക്കണം എന്ന് തോന്നിയിരുന്നെങ്കിലും , "നിന്റെ പുതിയ വട്ട്" എന്നു പറഞ്ഞ് കളിയാക്കുന്നതു കൊണ്ട് വേണ്ടാന്നു വെച്ചു.
അച്ഛനുമ്മയും ,രാഗിയും വിളിച്ചിരുന്നെങ്കിലും അധികനേരം സംസാരിച്ചില്ല.
ഇന്നലെ പതിവു പോലെ വായിച്ച് പാട്ടു കേട്ട് കിടന്ന ഞാന്‍ എന്തുകൊണ്ട് ഭീകരമായ സ്വപ്നങ്ങള്‍ കണ്ടു എന്നത് അര്‍ധരാത്രിയിലും ഒരു ചോദ്യമായി അവശേഷിക്കുന്നു...
ശുഭരാത്രി. :)
2009 ആഗസ്റ്റ് 20 വ്യാഴം
വിചിത്രമായ ഒരു സ്വപ്നം കണ്ട് ഞാന്‍ 3.15 ഉണര്‍ന്നു.
"ഇരുവശത്തും മുക്കാല്‍ ആള് പൊക്കമുള്ള മുള്ളുവേലികെട്ടിയ ഒരു റോഡിലൂടെ കുറെ അപരിചിതരുടെ കൂടെ ഞാന്‍ നടക്കുന്നു. റോഡിന്റെ അങ്ങെ അറ്റത്ത് എനിക്ക് പോവാനുള്ള ബസ്സു വന്നു. ബസ്സില്‍ കയറാനായി തിരക്കിട്ട് നടന്നപ്പോള്‍ ഒരു മുള്ളുവള്ളി എന്റെ പാന്റ്സില്‍ കുരുക്കി. കുരുക്ക് അഴിച്ച് മുന്പോട്ട് നീങ്ങിയപ്പോള്‍ ആ വള്ളി വീണ്ടും എന്റെ കാലില്‍ കുരുങ്ങി. അപ്പോഴെക്കും എന്റെ ബസ്സ് പോയി. മുള്ളുവള്ളി എടുത്തുമാറ്റാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ചുറ്റുമുള്ളവര്‍ കുരുക്കഴിക്കാനുള്ള ഉപദേശങ്ങള്‍ നല്കി തുടങ്ങി. കുരുക്കഴിച്ച് ഒരടി നടന്നപ്പോഴേക്കും മൂന്നാമതും മുള്ളുവള്ളിയെന്റെ കാലില്‍ കുരുങ്ങി. ഈതവണത്തെ കുരുക്ക് കൂടുതല്‍ ദ്യഢമായിരുന്നു. ചുറ്റുമുള്ളവരുടെ ഉപദേശങ്ങള്‍ കേട്ടും , അല്പം ചിന്തിച്ചും ഞാന്‍ ആ കുരുക്കഴിച്ച് വള്ളിയെ ദൂരേക്ക് പറിച്ച് എറിഞ്ഞു. അപ്പോള്‍ അപരിചിതരില്‍ ഒരാള്‍ എന്നെ പരിഹസിക്കാന്‍ തുടങ്ങി. ഉടനെ ഞങ്ങള്‍
തമ്മില്‍വാക്കേറ്റമായി, കൈയാങ്കളിയായി. കുറച്ച് നേരത്തെ ഉന്തും ,തള്ളിന് ശേഷം അയാള്‍ അടങ്ങി, പിന്നെ എന്നെ ഒന്ന് തുറിച്ച് നോക്കിയ ശേഷം നടന്നകന്നു. ഞാന്‍ കുറച്ച് ദുരം കൂടി മുന്പോട്ട് നടന്ന് മുള്ളുവേലിക്ക് അപ്പുറം കടന്ന് ബസ്സ്റ്റോപ്പിലെത്തി. "
മുറിയിലെ ഉഷ്ണം അസഹനീയമായി തോന്നിയപ്പോള്‍ ഒരു നീണ്ട "ഷവര്‍ ബാത്ത്" നടത്തി വന്ന് കിടന്നെങ്കിലും പിന്നെ എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല.
ഓഫീസില്‍ ചര്‍ച്ചക്കളിലും , കളിതമാശക്കളിലും പങ്കെടുത്തെങ്കിലും എന്തോ ഒരു ഒറ്റപ്പെട്ടല്‍ അനുഭവപ്പെട്ടു.
അച്ഛനുമ്മയും,രാഗിയും,ഷാഹുലും,അജിയും,രാഹുലും,ജിനോയും വിളിച്ചിരുന്നെങ്കിലും അധികനേരം സംസാരിച്ചില്ല. ആരോടും സ്വപ്നങ്ങളെ പറ്റിയും പറഞ്ഞില്ല.
ഇന്നും ഞാന്‍ ഒരു വരിപോലും വായിച്ചില്ല, ഒരു പാട്ടു പോലും കേട്ടില്ല.
എന്റെ ഉല്‍സാഹമൊക്കെ എങ്ങോ പോയി മറഞിരിക്കുന്നു. നാളത്തെ യാത്ര വേണ്ടെന്ന് വെയ്ക്കണോ?
ശുഭരാത്രി. :)
നെല്ലിയാമ്പതി യാത്ര വേണ്ടാന്നു വെച്ചു. ഹുസൈനിക്കയെ വിളിച്ച് വരുന്നില്ലെന്നു പറഞ്ഞു. കുറച്ച് പരിഭവങ്ങള്‍ കേള് ക്കേണ്ടി വന്നു. അടുത്ത മാസം തീര് ച്ചയായും വരാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.
ഒഫീസിലേക്ക് ലഗേജില്ലാതെ വന്ന എന്നെ കണ്ട് എല്ലാവരും ഒന്നു ആശ്ചര്യപ്പെട്ടു. പല ചോദ്യങ്ങളും ഉയര് ന്നെങ്കിലും ആര് ക്കും പിടികൊടുത്തില്ല. ജോലിയില്‍ ശ്രദ്ധിക്കാനേ പറ്റിയില്ല. എങ്ങനയോ വൈകുന്നേരമാക്കി.
നാലഞ്ച് വര് ഷത്തിലധികമായി ഒരു വഴിപാടു പോലെ എല്ലാ മാസത്തിലെയും നാലാമത്തെ ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും കാടും മേടും അമ്പലങ്ങളും പള്ളികളും താണ്ടുവാനുള്ളത്തായിരുന്നു. ആ പതിവാണ് ഇന്ന് തെറ്റിച്ചത്.
ഉറക്കമില്ലാത നാല് രാത്രികള്‍ എന്നെ തീര്‍ത്തും അപരിചിതമായ ഭീതിയുടെയും , ആലസ്യത്തിന്റെയും ലോകത്തേക്ക് തള്ളിവിട്ടിരിക്കുന്നു. ഇന്നെലെയും ദു:സ്വപ്നം കണ്ട് 2.15നു ഞെട്ടിയെഴുന്നെറ്റു.
" കരിക്കട്ടയുടെ നിറമുള്ള മൂന്ന് ഭീമാകാരന്മാര്‍ കൈകള്‍ കൊണ്ട് എനിക്ക് ചുറ്റും ഒരു വലയം തീര് ത്ത് അട്ടസഹിച്ച് ഉറഞ്ഞു തുള്ളുന്നു. ഇടക്കിടക്ക് അവര്‍ എന്റെ നേരെ പല്ലിളിച്ചു കാട്ടുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന് മയങ്ങി എങ്ങനെയൊ നേരം വെളുപ്പിച്ചു. അട്ടഹസിക്കുന്ന അവ്യക്ത രുപങ്ങള്‍ എന്നെ പലവട്ടം ഉണര് ത്തി."
ഇന്ന് ആരും എന്നെ വിളിച്ചില്ല. കുറെ നേരം പഴയ മലയാളം പാട്ടുകള്‍ കേട്ട് ആനുകാലികങ്ങള്‍ വായിച്ചു. സമയം കൊല്ലിയായി എന്തെല്ലാം വിവാദങ്ങള്‍ .
ശുഭരാത്രി. :)
2009 ആഗസ്റ്റ് 22 ശനി
ഇന്നലെയും ഒരു കാളരാത്രിയായിരുന്നു. മിനിഞ്ഞാനത്തെ സ്വപ്നം ഇന്നലെയും ആവര് ത്തിച്ചു.
കിം കി ഡുക്കിന്റെ മൂന്ന് സിനിമകള്‍ ഒടിച്ചിട്ടുകണ്ടും , ആനുകാലികങ്ങള്‍ വായിച്ചും , ഒരുപാട് ആലോച്ചിച്ച് തലപുണ്ണാക്കിയും ഫ്ളാറ്റില്‍ തന്നെ കഴിച്ചു കൂട്ടി. കുളിച്ചില്ല, പല്ലുതേച്ചില്ല, ഭക്ഷണം ആറു കട്ടങ്കാപ്പി.
അച്ഛനുമ്മയും , അനിയനും , ഹരിയുമ്, രാഗിയും വിളിച്ചിരുന്നു. പക്ഷെ ആരോടും അധികം സംസാരിച്ചില്ല. ചിലപ്പോ ഹരിയുടെ കല്ല്യാണം ഉടനെ ഉണ്ടാവും .
ഇന്നത്തെ സവിശേഷത വിചിത്രമായ പകല്‍ സ്വപ്നമായിരുന്നു. വായിച്ച് ഉറങ്ങിപ്പോയ ഞാന്‍ അധികം വൈകാതെ സ്വപ്നം കണ്ടുണര്‍ ന്നു.
" പ്രാചീനവും വിജനവുമായ കെട്ടിട സമുച്ചയങ്ങള്‍ ക്കിടയിലൂടെ മൂന്ന് അപരിചിതരായ മൂന്ന് സന്യാസിമാര്‍ ക്കൊപ്പം ഞാന്‍ നടക്കുന്നു. കുറേ നേരത്തെ അലച്ചിലിന് ശേഷം ഞങ്ങള്‍ ഒരു മീന്‍ ചന്തയിലെത്തി. അവിടത്തെ കച്ചവടക്കാരെല്ലാം ഒട്ടിയ മൂക്കുള്ള ആജാനബഹുക്കളായിരുന്നു. എന്റെ ശ്രദ്ധ അടുത്തുള്ള കടല്‍ തീരത്തേക്ക് തിരിഞ്ഞപ്പോള്‍ ഞങ്ങള്‍ ആ തീരത്തേക്ക് നടന്നു. തീരം നിറയെ ഗോത്രവേഷം ധരിച്ച കറുകറുത്ത എലുമ്പമാര്‍ കോരുവലകൊണ്ട് മീന്‍ പിടിക്കുന്നുണ്ടായിരുന്നു. മുട്ടോളമെത്തുന്ന ചുകന്ന മുണ്ടും , വലിയ വെള്ള മൂക്കുത്തിയും , കക്കത്തോടും മുത്തും കോര്‍ ത്ത മാലകളുമാണ് അവരുടെ വേഷം . അതില്‍ ചിലരുടെ ദേഹം നിറയെ ശല് ക്കങ്ങള് ഉണ്ടായിരുന്നു. കുറച്ച് നേരം അവരുടെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ച ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.
അല്പദൂരം മുന്നോട്ട് നടന്നപ്പോള്‍ തീരത്തിനടുത്തുള്ള ഒരു മൈതാനത്ത് ആധുനിക വസ്ത്രം ധരിച്ച കുറെ യുവാക്കള്‍ മുദ്രാവാക്യം വിളിച്ച് പൊലീസുമായി ഏറ്റുമുട്ടുന്നു. പെട്ടന്ന് മൂന്ന് ബസ്സ് പൊലീസ് കൂടി വന്ന് അവരെ അടിച്ചോടിച്ചു. കുറച്ച് നേരം ചിതറിയോടുന്ന അവരെ സഹതാപത്തോടെ നോക്കി നിന്ന ശേഷം ഞങ്ങള്‍ കടല്‍ തീരത്തിലൂടെയുള്ള പ്രയാണം തുടര്‍ ന്നു.
ആ പ്രയാണം കടല്‍ ത്തീരമവസാനിക്കുന്ന വലിയ പാറക്കെട്ടിനടുത്ത് അവസാനിച്ചു. അവിടെ മുന്‍പേ കണ്ടതുപോലെ ദേഹം നിറയെ ശല്‍ക്കങ്ങുള്ള ചുകന്ന മുണ്ടും കക്കത്തോടും മുത്തും കോര്‍ത്ത മാലയും ധരിച്ച കറുത്ത് എലുമ്പന്മാരായ പുരുഷന്മാരും , ചാരനിറമുള്ള മുഷിഞ്ഞ ചേല കൊണ്ട് ശരീരം മറച്ച കറുത്ത് തടിച്ച് ഉയരം കുറഞ്ഞ സ്ത്രീക്കളും ആരയോ കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളും അവരുടെ കൂടെ ചേര്‍ന്ന് എന്തിനറിയാതെ ആര്‍ക്കോ വേണ്ടി കാത്തിരുന്നു.
ആ കാത്തിരിപ്പ് പലവട്ടം എനിക്ക് അസഹനീയമായി തോന്നി. അപ്പോഴെല്ലാം ഞാന്‍ വാച്ചില്‍ നോക്കി നെടുവീര്‍പ്പെട്ടു. ദീര്‍ഘനേരത്തെ കാത്തിരിപ്പിനു ശേഷം ഭീമാകാരനായ ഒരു സിംഹം മന്ദം മന്ദം നടന്ന് ഞാനടങ്ങുന്ന ആള് ക്കൂട്ടത്തിനു മുന്‍ പില് വന്നിരുന്നു. ഞാന്‍ ഒന്നു ചുമച്ചപ്പോള്‍ സിം ഹം എന്നെ നോക്കി ഒന്നു മുരണ്ടു. പെട്ടന്ന് ആള് ക്കൂട്ടത്തിനടയില്‍ നിന്ന് ആരവമുയര്‍ന്നപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ വെള്ള ചേല ധരിച്ച വ്യദ്ധക്കള്‍ പിഞ്ചു കുഞ്ഞുങ്ങളെയും എടുത്ത് ഞങ്ങളുടെ നേരെ നടന്നു വരുന്നു. വാദ്യാഘോഷസംഘം സിംഹത്തിന്റെ അടുത്തെത്തിയപ്പോള്‍ എന്നെയും അപരിചിതരായ എന്റെ സഹയാത്രികരെയും അമ്പരിപ്പിച്ചുകൊണ്ട് സിംഹം പത്മാസനത്തിലിരികുന്ന ചൈതന്യം സ്ഫുരിക്കുന്ന വ്യദ്ധ യോഗിയായി മാറി. ആള് ക്കൂട്ടത്തെ നോക്കി പുഞ്ചിരിച്ച ശേഷം യോഗി എഴുന്നേറ്റു നിന്നു. അപ്പോള്‍ കുഞ്ഞുങ്ങളെ എടുത്ത വ്യദ്ധകള്‍ വരി വരിയായി നിന്നു. പിന്നെ ഒ@ആരോരുത്തരായി യോഗിയുടെ അടുത്തേക്ക് നീങ്ങി. യോഗി അവരുടെ കൈകളില്‍ നിന്നും കുഞ്ഞുങ്ങളെ എടുത്ത് മാറോടണച്ച് നെറ്റിയില്‍ ചും ബിച്ച് തിരിച്ച് നല്കി.
വ്യദ്ധക്കളുടെ വരി അവസാനിച്ചപ്പോള്‍ വദ്ധ്യാഘോഷങ്ങളും നിലച്ചു. യോഗി എല്ലാവരെയും നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം പത്മാസനത്തിലിരുന്നു. അപ്പോള്‍ മുണ്ടും ഷര്‍ട്ടും ധരിച്ച കുറച്ച് ആജാനബാഹുകള്‍ യോഗിയുടെ ഇടതു വശത്തായി നിലയുറപ്പിച്ചു. അതില്‍ നേതാവെന്ന് തോന്നിക്കുന്നവന്റെ കൈയില്‍ ഒരു വലിയ മരക്കഷ്ണമുണ്ടായിരുന്നു. അവരെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം അദ്ദേഹം ധ്യനനിരതനായി. എകദേശം ഒരു മിനുറ്റിന് ശേഷം ഇടതു വശത്തുനിന്ന നേതാവെന്ന് തോന്നിക്കുന്നവന്‍ യോഗിയുടെ അടുത്തേക്ക് നീങ്ങി മരക്കഷ്ണം യോഗിക്ക് നേരെ വലിചെറിഞ്ഞു. യോഗി പുറകിലേക്ക് മറഞ്ഞു വീണു. ഉടന്‍ തന്നെ ഒരുഭ്യാസിയെ പോലെ അദ്ദേഹം ചാടിയെഴുന്നേറ്റു. ചൈതന്യം സ്ഫുരിക്കുന്ന ആ മുഖം കോപത്താല്‍ വിറച്ചു. അദ്ദേഹം വലതു കൈ മുന്പോട്ട് നീട്ടി. എല്ലാവരെയും ഒരിക്കല്‍ കൂടി ഒന്ന് വിസ്മയിപ്പിച്ച് കൊണ്ട് യോഗിയുടെ കൈയില്‍ ഒരു മൂര്‍ ഖന് പാമ്പ് പ്രത്യഷപ്പെട്ടു. അതു കണ്ട് നേതാവ് ഭയന്ന് ഒ@ആടി. അദ്ദേഹം ആ പാമ്പിനെ അയാള്‍ ക്ക് നേരെ എറിഞ്ഞു. തല്‍ ഷണം അയാള്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചൂ.
പെട്ടന്നു തന്നെ യോഗി ക്രോധഭാവം ഭാവം വെടിഞ്ഞു. ആശ്ചര്യവും ഭയവും കൂടി കലര് ന്ന മുഖങ്ങളോടെയിരിക്കുന്ന ഞങ്ങളെ നോക്കി ദീര് ഘമായി ഒന്നു പുഞ്ചിരിച്ച ശേഷം കൈകളുയര് ത്തി അനുഗ്രഹിച്ച് അപ്രത്യഷ്യനായി."
പിന്നെ മണിക്കുറുക്കളോള്ളം , വീട്ടില്‍ നിന്ന് ഫോണ്‍ വരുന്നതു വരെ എന്റെ ചിന്തകള്‍ ഈ സ്വപ്നത്തെ പറ്റിയായിരുന്നു. ഇപ്പോഴും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.
ഇന്ന് രാത്രി ഞാന്‍ എന്ത് തരത്തിലുള്ള സ്വപ്നമാണാവോ കാണാന്‍ പോവുന്നത് .......?
ശുഭരാത്രി. :)
2009 ആഗസ്റ്റ് 23 ഞയര്‍
ഉറക്കമില്ലായ്മയുടെ ആലസ്യത്തില്‍ വിരസമായ ഒരു ദിവസം കൂടി. ദു:സ്വപ്നങ്ങള്‍ എന്റെ സന്തതസഹചാരികളാവുകയാണോ ? ഇന്നലെയും അര്‍ധരാത്രി സ്വപ്നം കണ്ട് ഞെട്ടിഴുന്നേറ്റു.
"രാത്രി തീരെ തിരക്ക് കുറഞ്ഞ് ഇരുട്ട് മൂടിയ ഒരു ഹൈവേയുടെ അരികിലൂടെ പാട്ടും മൂള്ളി കൊണ്ട് ഞാന്‍ നടക്കുന്നു. ഇടക്കിടക്ക് വാഹനങ്ങള്‍ ചീറിപാഞ്ഞ് പോവുന്നുണ്ട്. കുറേ ദൂരം നടന്ന് ഞാന്‍ ഒരു ജം ങ്ക്ഷനിലെത്തിയപ്പോള്‍ റോഡ് മുറിച്ച കടക്കാന്‍ തുടങ്ങി. റോഡിന്റെ മറുവശത്ത് ചെള്ളിപുരണ്ട വസ്ത്രങ്ങള്‍ ധരിച്ച നീണ്ട താടിയുള്ള ഒരു വ്രദ്ധന്‍ എന്നെ തുറിച്ച് നോക്കുന്നുണ്ട്. റോഡിന്റെ പകുതിയെത്തിയതും എന്റെ കൈകാലുകള്‍ മരവിച്ചതു പോലെ തോന്നി. എനിക്ക് ഒന്ന് അനങ്ങാന്‍ പോലും പറ്റുന്നില്ല. ഞാന്‍ ആ വ്രദ്ധനെ ഭയത്തോടെ നോക്കി. അയാള്‍ അപ്പോഴും വളരെ ഗൌരവത്തില്‍ എന്നെ തുറിച്ച് നോക്കുന്നു. ഒരു വാഹനത്തിന്റെ ഇരമ്പല്‍ ഞാന്‍ കേട്ടു. അയാളെ ഞാന്‍ ദയനീയമായി ഒന്നു നോക്കി. പെട്ടന്ന് ഒരു ലോറി എന്നെ ഇടിച്ച് തെറുപ്പിച്ചു."
വിശന്നിട്ടും ഒന്നര വരെ കഴിഞ്ഞ ദിവസങ്ങളിലെ സ്വപ്നങ്ങളെ പറ്റി ആലോചിച്ച് കിടക്കയില്‍ ചുരുണ്ടു കൂടി കിടന്നു. ഒന്നരക്ക് ജോസ്മാഷിന്റെ ഫോണ്‍ വന്നപ്പോള്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റു.
അതൊരു മാരത്തോണ്‍ കോളായിരുന്നു. ചര്‍ച്ച മുഴുവന്‍ മാഷെഴുതാന്‍ തുടങ്ങുന്ന പുതിയ ലേഖനപരമ്പരയെ പറ്റിയായിരുന്നു. വിഷയത്തിനും പുതുമയില്ല. സമകാലീന ദുരന്തങ്ങളും , ദുരന്താവലോകനങ്ങളും , നിവാരണ പദ്ധതികളും അവയുടെ നടത്തിപ്പിലെ പോരായ്മയും . പക്ഷെ മാഷായതുകൊണ്ട് പല പുതുമകളും പ്രതീഷിക്കാം . മാഷ് ഇന്നു പറഞ്ഞ ചില വാചകങ്ങള്‍ മനസ്സില്‍ നിന്ന് പോവുന്നില്ല.
"അനിവാര്യമെന്ന് തോന്നിക്കും വിധം നമുക്ക് ചുറ്റും പല രൂപത്തിലും പല ഭാവത്തിലും ദുരന്തങ്ങളരങ്ങേറുന്നു. ഇറ്റിറ്റുവീഴുന്ന ചോരതുള്ളികളെയും പ്രാണനുവേണ്ടി കേഴുന്ന ജീവിയെയും
വാണിജ്യവല്കരിച്ച് ഉല്പന്നമാക്കി മാറ്റുന്ന നവീനലോകം ദുരന്തങ്ങളെയും ആഘോഷങ്ങളാക്കി മാറ്റുന്നു. ദുരന്തം സ്യഷ്ടിച്ച മുറിവുകള്‍ ഉണക്കാനായി ഒരുപാടു വാഗ്ദാനങ്ങള്‍ , വാര് ത്താഫീച്ചറുകള്‍ ,
പഠനകമ്മീഷനുകള്‍ പിന്നെ സഹതപിക്കാന്‍ ഒരായിരം നയനങ്ങള്‍ . ദിവസങ്ങള്‍ക്കോ
മാസങ്ങള്‍ക്കോ ശേഷം വാര് ഷികമോ ഒരു ഇലക്ഷനോ വരുന്നതുവരെ എല്ലാം ദുരന്തങ്ങളും വെറും സ്വകാര്യ ദു:ഖങ്ങള്‍ മാത്രം . അല്ലെങ്കിലും നമ്മേ ബാധിക്കാത്ത ദുരന്തങ്ങളെല്ലം വാര് ത്തകള് മാത്രമാണല്ലോ "
മാഷിന്റെ ഫോണിനു ശേഷം ഒരു നീണ്ട കുളി നടത്തി, കഞ്ഞിയുണ്ടാക്കി കഴിച്ചു. പിന്നെ രാത്രി വരെ ടി.വി കണ്ടിരുന്നു. ഉച്ചക്കു മാറ്റിവെച്ച കഞ്ഞി കഴിച്ച ശേഷം അച്ഛനുമ്മയെയും അനിയനെയും , രാഗിയെയും , ഹരിയെയും വിളിച്ച കൂറെ നേരം സംസാരിച്ചു.
ഒരു മനുഷ്യനെ നേരില്‍ കണ്ടിട്ട് രണ്ടു ദിവസമായിരിക്കുന്നു.

2009 ആഗസ്റ്റ് 24 തിങ്കള്‍
ഇന്നത്തെ ഡയറിയെഴുത്തിന് ഒരു പ്രത്യേകതയുണ്ട് ആദ്യമായിട്ടാണ് ഞാന്‍ രാവിലെ ഡയറി എഴുതുന്നത്. സമയം എട്ടാവുന്നതെയൊള്ളു. ഞാന്‍ കുളിച്ച് റെഡിയായി കഴിഞ്ഞു. എട്ടരക്ക് ഓഅഫിസിലേക്ക് പോവണം .
അഞ്ച് ദിവസത്തെ പതിവ് തെറ്റിച്ച് ഇന്നലെ ഞാന്‍ സുഖമായി ഉറങ്ങി. എഴുമണിക്ക് ഷാഹുലിന്റെ കോളാണ് എന്നെ ഉണര്‍ത്തിയത്. എങ്കിലും പുലര് കാലത്തെപ്പോഴോ ഞാന്‍ ഒരു സ്വപ്നം കണ്ടിരുന്നു.
ഷാഹുലും ,അജിയും വൈകുന്നേരമാവുമ്പോള്‍ ഹൈവേക്ക് അടുത്തുള്ള ന്യൂ ഭാരത് മോട്ടലില്‍ എത്തും . നാളെ മുതല്‍ അവര്‍ ക്ക് അവിടെ ഒരാഴ്ച നീള്ളുന്ന കമ്പനി വക സെമിനാറുണ്ട്. എനിക്ക് ചില സമ്മാനങ്ങളുമായാണ് അവരുടെ വരവ്. ശാസ്ത്രീയസംഗീതത്തെ പറ്റിയുള്ള രണ്ടു പുസ്തകങ്ങളും , കിം കി ഡുകിന്റെ എല്ലാ സിനിമകളുടെ ഡി.വി.ഡികളും . ഓഅഫീസില്‍ നിന്നും നേരെ രണ്ടിന്റെയും അടുത്തേക്ക് പോവണം . എന്തായാലും സഭ പിരിച്ച് വിട്ടുമ്പോള്‍ പാതിരാകോഴി കൂവും .
ഇന്നു മുതല്‍ ഞാന്‍ പഴയ വിനുവാകുമെന്ന് തോന്നുന്നു....... :)
അഞ്ച് ദിവസത്തെ പതിവ് തെറ്റിച്ച് ഇന്നലെ ഞാന്‍ സുഖമായി ഉറങ്ങി. എഴുമണിക്ക് ഷാഹുലിന്റെ കോളാണ് എന്നെ ഉണര്‍ത്തിയത്. എങ്കിലും പുലര് കാലത്തെപ്പോഴോ ഞാന്‍ ഒരു സ്വപ്നം കണ്ടിരുന്നു.
"മനോഹരങ്ങളായ രണ്ടൂ പര്‍വ്വതങ്ങക്കിടയില്‍ കെട്ടിയുര്‍ ത്തിയിരിക്കുന്ന പടുകൂറ്റന്‍ ഡാം . ഡാമില്‍ വെള്ളം നിറഞ്ഞു നില്ക്കുന്നു. ഡാമിനു ചുറ്റുമുള്ള നിലങ്ങളെല്ലാം തരിശായി കിടക്കുന്നു. ആ തരിശുനിലങ്ങള്ക്ക് അപ്പുറമുള്ള നീരുറവയില്‍ നിന്നും വെള്ളമെടുക്കാനായി മെല്ലിഞ്ഞുങ്ങിയ ഗ്രാമീണ വനിതകളും കുട്ടികളും കാതങ്ങള്‍ താണ്ടി വിയര്‍പ്പില്‍ കുളിച്ച് കുടങ്ങളുമേന്തി വരുന്നു."
ഷാഹുലും ,അജിയും വൈകുന്നേരമാവുമ്പോള്‍ ഹൈവേക്ക് അടുത്തുള്ള ന്യൂ ഭാരത് മോട്ടലില്‍ എത്തും . നാളെ മുതല്‍ അവര്‍ ക്ക് അവിടെ ഒരാഴ്ച നീള്ളുന്ന കമ്പനി വക സെമിനാറുണ്ട്. എനിക്ക് ചില സമ്മാനങ്ങളുമായാണ് അവരുടെ വരവ്. ശാസ്ത്രീയസംഗീതത്തെ പറ്റിയുള്ള രണ്ടു പുസ്തകങ്ങളും , കിം കി ഡുകിന്റെ എല്ലാ സിനിമകളുടെ ഡി.വി.ഡികളും . ഓഅഫീസില്‍ നിന്നും നേരെ രണ്ടിന്റെയും അടുത്തേക്ക് പോവണം . എന്തായാലും സഭ പിരിച്ച് വിട്ടുമ്പോള്‍ പാതിരാകോഴി കൂവും .
ഇന്നു മുതല്‍ ഞാന്‍ പഴയ വിനുവാകുമെന്ന് തോന്നുന്നു....... :)
5 അഭിപ്രായ(ങ്ങള്):
katha vaichu.
aswsthamakunna manassanu ippol.
valare ishtaayi..
manoharamaayirikkunnu..
best wishes
ഡയറികുരിപ്പുകളാൽ ആലേഖനം ചെയ്ത കുറെ നൊമ്പരങ്ങൾ....
Vaayichu.valare nannaayi.
പോസ്റ്റ് ആവശ്യമില്ലാതെ വലിച്ചുനീട്ടിയോ എന്നൊരു സംശയം. ആശംസകള്‍.
ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ മാസ്റ്റര്‍പീസുണ്ടാവുമോ?
ഇതു വായിച്ചപ്പോല് ഈ വരികളാണ് ഓര്‍മ്മ വന്നത്
"ഒരെഴുത്തുകാരന് തന്റെ ജീവിതത്തില്‍ ഒരു പുസ്തകം മാത്രമേ എഴുതുന്നുള്ളൂ.
ബാക്കിയെല്ലാം ആ ഒന്നിന്റെ ആവര്‍ത്തനങ്ങള്‍ മാത്രമാണ്.വ്യത്യസ്ഥ പേരുകളിലും രൂപത്തിലും അത് പുനര്‍ജനിക്കുമ്പോള്‍ വായനക്കാരന് ആവയെല്ലാം വ്യത്യസ്ഥങ്ങളായി തോന്നുന്നുവെന്ന് മാത്രം."
-ഗബ്രിയേല്‍ ഗാര്‍സ്യാ മര്ക്യസ്
Post a Comment