കാലമേറെ ചെന്നാകിലും,
തിരിച്ചു കിട്ടിയ കളിക്കൂട്ടുക്കാരനാല്,
തിരിഞ്ഞു വന്നു കാലചക്രം,
കളിപബരമെന്നത് പോല്‍..
ചിരട്ടയാല്‍ ചുട്ട മണ്ണപ്പവും,
വെന്മയാര്ന്ന തുബപ്പൂ ചോറും,
ഇഷ്ട്ടികയാല് മുളകിട്ടതും,
തകരയാല് മീന്‍ കറിയും,
നവരസമായ് വിരിഞ്ഞു എന്നിലിതാ വീണ്ടും.
ബാല്യത്തിന് ഉടുപ്പൂരി,
കൌമാരത്തിന് നീളന്‍
പാവാടയിട്ടതറിയാന്,
സ്വയമേവ വൈകിയതും,
നാണമൊട്ടുമില്ലാതവനോട്,
വയറു വേദന നല്കിയ സമ്മാനങ്ങള്‍,
കാണിച്ചു കൊടുത്തതും ,
ചേലാര്‍ന്ന കൌതുകമോടവന്,
എല്ലാം നോക്കി കണ്ടതും ...
വഴുതി വീണു പൊട്ടിയ കൈമുട്ടില്‍ ,
കിനിഞ്ഞിറങ്ങിയ ചോരകണ്ട് ,
ആര്‍ത്തലച്ചു കരഞ്ഞതും,
ചുണ്ടിലാലവനെന് വേദന ,
ഒപ്പിയെടുക്കാന്‍ ശ്രമിക്കവേ,
കണ്ടു വന്ന അമ്മ തന്ന ,
ചൂരല്‍ പഴം നീറ്റലായ് കിടന്നതും.
ഇന്നുമെന്നോര്മയില്,
നിലാവ് പോല്‍ ,തെളിയവേ!
തുളുമ്പിവന്ന കണ്ണുനീര്,
പുറം കൈയ്യാല്‍ തുടച്ചു ഞാന്‍,
ബാക്കി വച്ച മന്ദസ്മിതം,
ചുണ്ടില്‍ ചേര്‍ത്ത് വച്ചു ഞാന്‍!
_____________________________________________
_____________________________________________
മതമേതായാലും മനുഷ്യന് നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
Saturday, October 23, 2010
Subscribe to:
Post Comments (Atom)
.
5 അഭിപ്രായ(ങ്ങള്):
kollam nalla kavitha
thanq dreams,nalla vaakkukalothiyathinu.
നല്ലൊരു കവിത... "ചൂരല്‍ പ്രയോഗം" കൊള്ളാം... ആശംസകള്‍
thanq ravikumar.
കളിപമ്പരമെന്നതുപോല്..
ചിരട്ടയാല്‍ ചുട്ട മണ്ണപ്പവും,
വെന്മയാര്ന്ന തുമ്പപ്പൂ ചോറും,
ഇഷ്ട്ടികയാല് മുളകിട്ടതും,
തകരയാല് മീന്‍ കറിയും,
കളിവീടിനോർമ്മകൾ...
Post a Comment