അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Saturday, September 18, 2010

പ്രണയം

പ്രണയമൊരു വാക്കിന്‍ 
കരുത്തിലിരുവര്‍   നമ്മ
ളൊരുമിച്ചു  യാത്രയാകുന്നു..

പുഴകളില്‍ , പാടത്തി-
നരുകില്‍ നാമിരുവരും 
പ്രണയമായ് പെയ്തൊഴുകുന്നു



നിന്നില്‍ ഞാന്‍ 
വെയിലായ്  മുളയ്ക്കുന്നു 
നീയെന്നി-
ലൊരു നിലാവായ് പടരുന്നു.

പലതും പലകുറി പറയുന്നുവെങ്കിലും 
പറയാതെ ഒക്കെയും ബാക്കി...
സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കുമ്പോഴും 
കാണാന്‍ കിനാവുകള്‍ ബാക്കി...
പാതി തുറന്നിട്ട ജാലകത്തില്‍ കൂടി 
ഒരുമിച്ചു രാവു കാണുന്നു
രാപ്പുഴയ്ക്കപ്പുറം
കാറ്റ് മൂളീടുന്ന 
പാട്ടിന്നു കാത് നല്‍കുന്നു

ഇനി നമ്മള്‍ ഒരുമിച്ചു 
പരിഭവ കര്‍ക്കിടം
നനയുന്നു തമ്മിലറിയുന്നു
ഒരു കരം നീട്ടു നീ 
ഞാന്‍ പിടിച്ചോട്ടെ 
ഈ പെരുവഴി ഒന്നിച്ചു താണ്ടാം.


(എം മുകുന്ദന്റെ 'പേടി' എന്ന കഥ വായിച്ചപ്പോള്‍ )
ബി മധു

7 അഭിപ്രായ(ങ്ങള്‍):

Akbar said...

കവിത വായിച്ചപ്പോള്‍ ഒന്ന് പ്രണയിക്കാന്‍ തോന്നുന്നു.

lekshmi. lachu said...

kollaam..ethra paranjaalum theeratha vaakku...pranayam..

Madhu said...

നന്ദി

അക്ബര്‍ ,ഇനി കഥ കൂടി വായിക്കൂ

ലച്ചൂ ,അതെ പറഞ്ഞും അറിഞ്ഞും തീരാത്ത പ്രണയം

ഉമ്മുഫിദ said...

Oro mazha thulli polum pranayamaanu !

www.ilanjipookkal.blogspot.com

സുസ്മേഷ് ചന്ത്രോത്ത് said...

ആത്മാര്‍ത്ഥത മുറ്റിയ വാക്കുകള്‍..സഫലമാവട്ടെ കാവ്യജീവിതം.

Madhu said...

thanks SUSMESH,UMFIDHA

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായിരിക്കുന്നു...കേട്ടൊ മധു ഞാന്‍
വെയിലായ് മുളയ്ക്കുന്നു
നീയെന്നി-
ലൊരു നിലാവായ് പടരുന്നു.

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP