അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Monday, August 16, 2010

അവളും കുഞ്ഞുസൂര്യനും .


അവള്‍, ഋതുക്കളില്‍ വസന്തമായ്‌, നേര്‍ത്തോ-
രരുവിതന്‍ ഗാനമായ്‌ തെന്നലായ്‌
അവളേ കുരുത്തോല മാല ചാര്‍ത്തും ചൈത്ര-
രജനിയായ് മുന്നിലൊരുങ്ങിനിന്നു .
അവള്‍, ശിലയായ്‌ നീതിസാരങ്ങള്‍ തന്‍
ഫലകമായ്‌ പെരുവഴി വക്കില്‍ നിന്നു
അവളഗ്നികുന്ടത്തിലുയിരോടെ ചാടിയോ-
രമൃത കണം പോലുയര്‍ന്നു വന്നു .
അവളെ ചാരമിഴികള്‍ തന്‍ കരടായി , പതിയുടെ
കഠിനഹൃത്തിന്‍ ദണ്ഡനമേറ്റു വാങ്ങി,
അവള്‍ ഘോരവിപിനത്തിന്‍ വിരഹിയായ്‌ ,
ഭീതിയായ്‌ ഒരു പെരുമ്പാമ്പിന്‍പിടിയിലായോള്‍.
അവളെ ഗ്രീഷ്മഭൂവിന്‍റെ പൊരിയും കിനാക്കള്‍ക്ക്
കുളിര്‍തൂകി വര്‍ഷാംബുവായ്‌ വന്നു!
അവളലമുറയിട്ടു തലതല്ലി വീഴുമൊ-
രലകടലായ്‌, അമ്മയായ്‌ നിന്നു.
അവള്‍ ശതാബ്ധങ്ങളായബലയായടിമയായ്‌
ഉഴറിപ്പിടഞ്ഞു കരഞ്ഞു വീണോള്‍.
അവളുടെ നിശ്വാസമൊരു കൊടുംകാറ്റായ്
കുലപര്‍വതങ്ങള്‍ കടപുഴക്കും.
അവളുടെ ഗര്‍ഭപാത്രത്തിലൊരു കുഞ്ഞു
സൂര്യനിന്നുണരുന്നു, മുഷ്ടി ചുരുട്ടുന്നു.

5 അഭിപ്രായ(ങ്ങള്‍):

മുകിൽ said...

sakthamaaya varikal. aasamsakal.

എന്‍.ബി.സുരേഷ് said...

ഈ വ്യാഖ്യനങ്ങൾ പൂർണ്ണമായി സമ്മതിക്കുന്നു. ഇതിലുമെത്രയോ ഉയരെയാണ് സ്ത്രീയുടെ ജന്മം. നമ്മൾ പുരുഷ കേസരികൾ കടുത്ത ഈഗോ കാരണം സമ്മതിച്ചു കൊടുക്കാത്തതല്ലേ.

വരയും വരിയും : സിബു നൂറനാട് said...

അവളുടെ നിശ്വാസമൊരു കൊടുംകാറ്റായ്
കുലപര്‍വതങ്ങള്‍ കടപുഴക്കും.

നല്ല വരികള്‍.

ഒഴാക്കന്‍. said...

ഇഷ്ട്ടായി

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനി അവളുടെ സൂര്യന്മാർ ഉദിച്ചുയരട്ടേ....

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP