സിദ്ധാര്ത്ഥന് വേര്‍പിരിഞ്ഞതിന്റെ ഏഴാംനാള്‍,
ആത്മാവിന്റെ മോക്ഷ പ്രാപ്തിക്കുള്ള പരിഹാര ക്രിയയകള്‍ക്കൊടുവില്‍ ശേഷം ചിന്തിയ തുണ്ട് ഒഴുക്ക് വെള്ളത്തില്‍ ഉപേക്ഷിച്ച്,ചുറ്റും നില്കുന്നവരുടെ കൈവെള്ളകളിലേക്ക്എള്ളണ്ണ ഇറ്റിച്ചു കഴിഞ്ഞു ഉപ്പും മീനും നുള്ളിക്കൊടുക്കുമ്പോള്‍ മുന്നില്‍ സിദ്ധാര്‍ത്ഥന്റെ അമ്മ ,
നീട്ടിയകൈകളിലേക്ക് ഉപ്പും മീനും വെക്കുമ്പോള്‍ അവന്റെ കൈകള്‍ വിറച്ചു .അമ്മയുടെ മുഖത്തേക്ക് നോക്കാതിരിക്കാന്‍ അവനു കഴിഞ്ഞില്ല. നീണ്ടു വരുന്ന ശുഷ്കിച്ച കൈകളില്‍ നിന്ന് തെന്നി മാറുവാനും ആവുന്നില്ല
"മോനേ..ഇന്റെ മോന് ..!"
ഇടറിയ വാക്കുകളില്‍ അമ്മയുടെ പിടയുന്ന നെഞ്ചിന്റെ നീറ്റല്‍..
ഉള്ളില്‍ ഏതൊക്കെയോ സന്ധികള്‍ തപിച്ചുരുകുന്നു ..എങ്ങോക്കെയോ ശീതമുറയുന്നു ..ഏതൊക്കെയോ അവയവങ്ങള്‍ വിണ്ടു കീറുന്നു ..ഹൃദയം ഉരുകി ഇറ്റിറ്റു വീഴുന്ന പ്രതീതി ..
അവന് ; രക്തസാക്ഷി അമരനാണ് എന്നാണു കവലയില്‍ പ്രസംഗിച്ച പ്രമുകരെല്ലാം പറഞ്ഞത് , സ്മാരകങ്ങളിലൂടെയും രക്തസാക്ഷി ദിനങ്ങളിലൂടെയും അവന് എന്നെന്നും ഒര്മ്മിക്കപ്പെടുമെന്നും അവര്‍ ഉറപ്പു തന്നതാണ് . അവന്റെ ശവകുടീരത്തില്‍ വര്‍ഷാവര്‍ഷം പുഷ്പാര്‍ച്ചനകള്‍ നടക്കുമെന്നും അവിടെനിന്നും ദീപശിഖകള്‍ കൊളുത്തപ്പെടുമെന്നും അവ അഷ്ടദിക്കുകളിലേക്കും ആനയിക്കപ്പെടുമെന്നും നമുക്കൊക്കെ അറിയാം , എന്നിട്ടും ..മകന്റെ ചാവിന്റെ വലയത്തില്‍ നിന്നും മോചനം നേടാതെ ഉപ്പും
മീനും കൈകളില്‍ വെച്ച് അമ്മ ഏങ്ങലടിച്ചു കരയുന്നതെന്തേ...!?
8 അഭിപ്രായ(ങ്ങള്):
അവന്റെ മരണത്തില്‍ നഷ്ടം അമ്മക്ക് മാത്രമല്ലേ...പാര്‍ട്ടിക്കാവട്ടെ ലാഭവും!
കുറഞ്ഞ വരികളില്‍ നന്നായി കഥ പറഞ്ഞു.
അതാണല്ലോ അമ്മ..!!
അമരന്മാർ ആകുന്നവർ അമ്മമാർക്കും,വീട്ടുകാർക്കും മാത്രം നഷ്ട്ടമാകുന്നുവെങ്കിൽ പാർട്ടികൽക്കവർ ലാഭം ആകുക തന്നെ ചെയ്യും...
ഇഷ്ട്ടായി
:)
വല്ലാതെ ചിന്തിപിക്കുന്നു
kollaammm
kollaammm
Post a Comment