അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Wednesday, June 23, 2010

സ്ത്രീ

സ്ത്രീ,
വേണമവള്‍,പിഞ്ചിളം പൈതലായ്‌..,
നക്ഷത്ര കണ്ണാല്‍ കൌതുകമേറ്റാന്‍..,
ചെമ്മേറും, ചൊടിയാല്‍..,
കൊഞ്ചി പറയാന്‍.....
കൌമാരത്തില്‍,കണ്കോണിനാല്‍,
ചിത്രമെഴുതാന്‍.....
നുണക്കുഴിയാല്‍ ചന്തമേറും,
മന്ദഹാസത്തിനായ്‌.....
യവ്വനാരംഭത്തില്‍, സ്വപ്നങ്ങള്ക്ക് ..,
കൂട്ടായ് ,വര്ണ‍പ്രപഞ്ചം തീര്ക്കാ്ന്‍...
കീഴ്ചുണ്ട്‌ കടിച്ചമര്ത്തും ,പുഞ്ചിരിയെ
ചുബിച്ചുണര്ത്താന്‍.....
അമ്മയായ്‌,പാല്‍ ചുരത്തുമൊരു..
മാറിടമായ്,കനിവിന്‍ കടലായ്‌’
പ്രപഞ്ചമായ്,പ്രകൃതിയായ്...,
ദേവി തന്‍ പ്രതിരൂപമായ്....
വൃദ്ധയായ്,കാവലാളായ്..,
മുനിഞ്ഞു കത്തുമൊരു,കരിന്തിരിയായ്‌..,
മക്കള്‍ തന്‍ ദാനമായ് ,കിട്ടും,
ഒരിറ്റു സ്നേഹത്തിനായ്‌.......,
ഭിക്ഷാംദേഹിയെപ്പോല്‍.............
അവള്‍ വേണം ,കണ്ണിലെ..,കരടായ്.............

4 അഭിപ്രായ(ങ്ങള്‍):

ശ്രീ said...

കൊള്ളാം

Anonymous said...

nandhi sree.

Madhu said...

women is not only meant for this only

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മയായ്‌,പാല്‍ ചുരത്തുമൊരു..
മാറിടമായ്,കനിവിന്‍ കടലായ്‌’
പ്രപഞ്ചമായ്,പ്രകൃതിയായ്...,
ദേവി തന്‍ പ്രതിരൂപമായ്....

കൊള്ളാം....

.
ജാലകം

അമ്മ മലയാളം സാഹിത്യ മാസിക

.
free hit counters

Back to TOP