അമ്മ മലയാളം സാഹിത്യ മാസിക... മലയാള ഭാഷാ സാഹിത്യ കൂട്ടായ്മ...
.
_____________________________________________
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
ശ്രീ നാരായണ ഗുരു
_____________________________________________

Monday, July 26, 2010

വിശ്വാസത്തില്‍ അടിയുറച്ച് : ഒരു പാര്‍ലമെന്‍റെറിയന്‍റെ ഓര്‍മ്മകുറിപ്പ്

വിശ്വാസത്തില്‍ അടിയുറച്ച് : ഒരു പാര്‍ലമെന്‍റെറിയന്‍റെ ഓര്‍മ്മകുറിപ്പ്

ഓരോ ആത്മകഥയും അത് പുറത്തിറങ്ങുമ്പോള്‍ വലിയ ചിന്തകള്‍ക്കും, കൈവിട്ട ചര്‍ച്ചകള്‍ക്കും കളമൊരുങ്ങാറുണ്ട്‌. എഴുതുന്നത്‌ കുറച്ചു പ്രശസ്തന്‍ കൂടി ആയാല്‍ ആത്മകഥ ആരും ഒരു റിവ്യൂ പോലും എഴുതാതെ കളത്തില്‍ നിറയും. ചിലത് പുറത്തിറങ്ങുന്നതിനു മുന്‍പ്‌ തന്നെ വിവാദത്തിലേക്കും അവിടെ നിന്നും അതിപ്രേശസ്തിയിലെക്കും, പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അച്ചടിച്ചതും പ്രസ്സിലിരിക്കുന്നതും എല്ലാം ചൂടപ്പം പോലെ വിറ്റു പോകുകയും ചെയ്യും. ഇവിടയും കാര്യം വ്യത്യസ്തമല്ല. എഴുത്തുകാരന്‍ അല്ലറചില്ലറ പുള്ളിക്കാരനുമല്ല. സി.പി.എമ്മിന്‍റെ കേന്ദ്ര കമ്മറ്റി അംഗവും അതിലുപരി എക്കാലത്തെയും മികച്ച പാര്‍ലമേന്റെറിയന്‍, ജോതി ബാസുവിന്‍റെ വിശ്വസ്തന്‍, ഒരു കാരണവുമില്ലാത്ത കാരണത്തിന് സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടവന്‍… ഇപ്പോഴും ഇടതനായി തുടരുന്ന അതികായകന്‍ . ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സോമനാഥ്‌ ചാറ്റര്‍ജി എന്ന മുന്‍ സ്പീക്കര്‍.

സോമനാഥ്‌ ചാറ്റര്‍ജിയുടെ “വിശ്വാസത്തില്‍ അടിയുറച്ച് : ഒരു പാര്‍ലമെന്റെറിയന്‍റെ ഓര്‍മ്മകുറിപ്പ്” എന്ന പേരില്‍ 2010 ആഗസറ്റില്‍ പുറത്തിറങ്ങുന്ന ആത്മകഥ ഇതിനകം തന്നെ ഇടതു -വലതു പാളയങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. ഇടതു കോട്ടയില്‍ (അങ്ങനെ ഒന്നുണ്ടോ..?) ചെറിയ അങ്കലാപ്പുകളും തുടരെ തുടരെയുള്ള വിവാദങ്ങള്‍ക്കും ഇത് വഴിമാരുന്നാകും എന്നത് ആശങ്കയോടെയാണ് കാരാട്ടും കൂട്ടരും കാണുന്നത്. എങ്ങനെ ഒക്കെ ആയാലും ചാറ്റര്‍ജി സി.പി.എമ്മിനെ ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിക്കും എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും നല്ല നിശ്ചയവും,ഇടത്-വലത് കേന്ദ്രങ്ങളില്‍ അതിയായ ആധിയും സന്തോഷവും ഉണ്ടാകുമെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ..!!


ആഗസ്റ്റില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് പുസ്തകം പുറത്തിറക്കുന്നത്. അതോടെ ചാറ്റര്‍ജിയോടുള്ള അടങ്ങാത്ത വിരോധം ഏറും എന്നുള്ളത് പറയാതെ തന്നെ ഊഹിക്കാവുന്നതല്ലേ ഉള്ളൂ. സി.പി.എമ്മില്‍ നിന്ന് പുറത്താക്കാനുള്ള കാരണവും, ആദ്യം യു.പി.എയ്ക്ക് പിന്തുണ കൊടുക്കുകയും പിന്തുണ പിന്‍വലിച്ചു കൊണ്ട് നടന്ന നാടകവും ദ്ര്യശ്യ മാദ്ധ്യമങ്ങളിലൂടെ സാധാരണ ജനം അത്ര പെട്ടന്ന് മറന്നു കാണാത്തത് കൊണ്ട് പുസ്തകം ക്ലിക്കാവും എന്ന് നിസംശയം പറയാം. ഇടതുപക്ഷം യു.പി.എയ്ക്കുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ താന്‍ സ്പീക്കര്‍ ആയി തുടരണം എന്ന് നിര്‍ദ്ദേശിച്ചത് ജോതിബാസു ആണന്നും, അതപ്പോള്‍ തന്നെ കാരാട്ടിനെ അറിയിച്ചിരുന്നതും ആയിരുന്നന്നെന്നു പുസ്തകത്തില്‍ ചാറ്റര്‍ജി പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളത് ഇടതു കേന്ദ്രങ്ങളില്‍ വല്ലാത്ത ചങ്കിടിപ്പിനും, അകാരണമായ വിവാദങ്ങള്‍ക്കും കാരണ ഭൂതമാകും.

തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കൂടിയ കേന്ദ്രകമ്മിറ്റിയില്‍ പതിനേഴു പേരില്‍ അഞ്ചു പേര്‍ മാത്രം കൂടിയാണ് തീരുമാനം എടുത്തതെന്ന കാര്യം വെട്ടി തുറന്നു ഏഴുതിയതിലൂടെ സി.പി.എമ്മിന്‍റെ അകത്തു നടമാടുന്ന നാടകത്തിന്‍റെ വൃത്തികെട്ട മുഖം വെളിവാക്കുന്നു. അത് കുറച്ചൊന്നും ആയിരിക്കില്ല ഇപ്പോഴത്തെ സി.പി.എം. നേതൃത്വത്തിന് വെല്ലുവിളിയാകുന്നത്. സി.പി.എം. ജനറല്‍ സെക്കട്ടറി പ്രകാശ് കാരാട്ട് ധിക്കാരിയും അധികാര ഭ്രമചിത്തനുമാണന്നു ചൂണ്ടികാട്ടുന്നു. പിന്തുണച്ചപ്പോള്‍ അധികാരം പങ്കിടാതത്തില്‍ തനിക്കു അന്നേ അമര്‍ഷം ഉണ്ടായിരുന്നതായും പുസ്തകത്തില്‍ പറയുന്നു. എന്തായാലും ഒരു നല്ല വഴിമാരുന്നാവും ഈ പുസ്തകം സാമാന്യ ജനത്തിനും, ഇടതു-വലത് പാര്‍ട്ടികളിലും സമ്മാനിക്കുക എന്നതില്‍ ഒരു നല്ല പര്യാവസാനം പ്രതീക്ഷിക്കുകയും ചെയ്യാതിരിക്കുകയെ ഇപ്പോള്‍ നിവര്‍ത്തിയുള്ളൂ

5 അഭിപ്രായ(ങ്ങള്‍):

haina said...

വലിയ വലിയ കാര്യങ്ങള്‍ ഞാന്‍ എന്ത് പറയാന്‍

ശ്രീനാഥന്‍ said...

സോമനാഥ് പ്രഭുസഭയിൽ താൻ ആരെയാണു പ്രതിനിധാനം ചെയ്യുന്നതെന്നു മറന്നു പോയൊരാളാണ്, ഇന്ത്യയിലെ സാധാരണക്കാർ അദ്ദേഹത്തിനു മാപ്പു നൽകില്ല.

വരയും വരിയും : സിബു നൂറനാട് said...

കുറച്ചു വിവാദം...പുസ്തകം വിറ്റ് പോയിക്കഴിഞ്ഞാല്‍ പിന്നെ അതും തീര്‍ന്നു..!!

ചെറുവാടി said...

ബുക്ക് ഇറങ്ങട്ടെ. എന്നിട്ട് നോക്കണം എന്ത് ആരെ എന്തൊക്കെ പറഞ്ഞു എന്ന്.
ഏതായാലും സോമനാദ് പുലി ആണ്

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പുസ്തകം ഇറങ്ങുമ്പോൾ കാണാം ..വിവാദങ്ങൾ

.

അമ്മ മലയാളം സാഹിത്യ മാസിക

.

Back to TOP